കേന്ദ്ര ബജറ്റ് എഫക്റ്റ്; ഓഹരി വിപണിക്ക് വൻ നഷ്‌ടം, സെൻസെക്‌സ് ആയിരം പോയിന്റിൽ അധികം ഇടിഞ്ഞു
മുംബൈ: കേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ച് മുന്നേറ്റം പ്രതീക്ഷിച്ച ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയിലേക്ക്. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്‌സ് 1000 പോയിൻറ് ഇടിഞ്ഞ് 80,000-ന് താഴെയായി, എൻഎസ്ഇ നിഫ്റ്റി 50 കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയാക്കിയതോടെ 300 പോയിൻറിലധികം ഇടിഞ്ഞ് 24,200 ലാണ് വ്യാപാരം ഇപ്പോൾ വ്യാപാരം നടത്തി കൊണ്ടിരിക്കുന്നത്.
മൂലധന നേട്ടത്തിനും ട്രേഡിംഗ് ഡെറിവേറ്റീവുകൾക്കും ഉൾപ്പെടെ നികുതി ഉയർത്താൻ സർക്കാർ നിർദ്ദേശിച്ചതിനാലാണ് ഓഹരി വിപണികൾ ഗണ്യമായി ഇടിഞ്ഞതെന്ന് വിദഗ്‌ധർ പറയുന്നു. എൻഎസ്ഇ നിഫ്റ്റി 50, എസ് ആന്റ് പി ബിഎസ്ഇ സെൻസെക്‌സ് എന്നിവ ഒരു ശതമാനത്തിൽ അധികം ഇടിവാണ് നേരിട്ടത്.

സമാനമായി മൂലധന നേട്ടത്തിൻ മേലുള്ള നികുതി നിരക്ക് ഉയർത്താൻ സർക്കാർ തീരുമാനത്തിന് പിന്നാലെ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ റെക്കോർഡ് താഴ്‌ചയിലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 83.69 ആയി കുറഞ്ഞു, മുൻ താഴ്ന്ന നിലവാരമായ 83.6775-നെ മറികടന്നു. പ്രഖ്യാപനത്തിന് മുമ്പുള്ള 83.6275 എന്ന നിലയുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
നിക്ഷേപകർക്ക് തിരിച്ചടിയാവുന്ന നീക്കമാണ് ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ 0.02 ശതമാനം, 0.01 ശതമാനം എന്നിങ്ങനെ വർധിപ്പിച്ചു. ഫ്യൂചർ കരാറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് 0.0125 ശതമാനത്തിൽ നിന്നാണ് 0.02 ശതമാനമാക്കിയത്. ഓപ്ഷൻ ചാർജുകൾ 0.0625 ശതമാനത്തിൽ നിന്ന് 0.10 ശതമാനമാക്കി.
ആദായ നികുതിയിൽ സമഗ്ര പരിഷ്‌കാരമാണ് നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. ആദായ നികുതിയിൽ വിദേശ സ്ഥാപനങ്ങൾക്കുളള കോർപറേറ്റ് നികുതി 35 ശതമാനം ആയി കുറച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി സ്വീകരിക്കില്ലെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. കൂടാതെ ആദായ നികുതി ഇളവിനുള്ള പരിധി 7.5 ലക്ഷമാക്കി ഉയർത്തുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications