Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്; നിർണായക പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് സ്‌റ്റാർട്ടപ്പ് മേഖല, പ്രതീക്ഷകൾ എന്തൊക്കെ എന്നറിയാം

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനോട് അടുത്ത് വരികയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമേ ബാക്കിയുള്ളൂ. വിവിധ മേഖലകളുടെ സാധ്യതകളും, പ്രതീക്ഷകളും ഒക്കെ പരിശോധിക്കുന്ന വേളയിൽ രാജ്യത്തിന്റെ ഭാവിയിലേക്ക് വെളിച്ചം വീശുന്ന, അതിനെ പരിപോഷിപ്പിക്കുന്ന ഒരു നിർണായക മേഖലയെ നാം വിട്ടുകൂടാത്തതാണ്, അതാണ് സംരംഭക മേഖല.

സ്‌റ്റാർട്ടപ്പ് മേഖല എന്ന് നാം പൊതുവെ വിളിക്കുന്ന ഇത് കഴിഞ്ഞ കുറേ വർഷങ്ങളായി വളരെ മികച്ച രീതിയിൽ വളർച്ച കാണിക്കുന്ന മേഖലകളിൽ ഒന്നാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ യുവാക്കൾ നയിക്കുന്ന സ്‌റ്റാർട്ടപ്പ് മേഖല ഇന്ന് വലിയ തൊഴിൽ പ്രദാനം ചെയ്യുന്ന ഒരു വിഭാഗം കൂടിയാണ്. ഈ സാഹചര്യത്തിൽ ബജറ്റിൽ എന്താവും സ്‌റ്റാർട്ടപ്പ് മേഖലയ്ക്ക് വേണ്ടി ഒരുക്കിയതെന്നറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്.

startupbudget

ലോകത്തിൽ തന്നെ മൂന്നാം സ്ഥാനം

സ്‌റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച്, രാജ്യത്തുടനീളം 1,16,679 ഡിപിഐഐടി-അംഗീകൃത സംരംഭങ്ങളുമായി ആഗോളതലത്തിൽ തന്നെ സ്‌റ്റാർട്ടപ്പുകളുടെ മൂന്നാമത്തെ വലിയ ആവാസവ്യവസ്ഥയായി ഇന്ത്യ മാറി കഴിഞ്ഞു. 2016ൽ നടന്ന സ്‌റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവിൻ്റെ പ്രഖ്യാപനം മുതൽ, ഇന്ത്യയുടെ സ്‌റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ച ഉറപ്പാക്കുന്നതിനായി ഒന്നിലധികം പദ്ധതികളും സംരംഭങ്ങളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഇന്ത്യയിലെ സ്‌റ്റാർട്ടപ്പ് ഫണ്ടിംഗ് 2023-ൽ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെ സംഖ്യയായി കുറഞ്ഞിരുന്നു. മുൻ വർഷം ലഭിച്ച 25 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 7 ബില്യൺ ഡോളർ മാത്രമാണ് കഴിഞ്ഞ വർഷം ലഭിച്ചത്. 2022-ൽ രേഖപ്പെടുത്തിയ ഫണ്ടിംഗിൽ നിന്ന് ഏകദേശം 73 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

സ്‌റ്റാർട്ടപ്പ് മേഖലയുടെ പ്രതീക്ഷകൾ

2024ലെ കേന്ദ്ര ബജറ്റ് അടുത്ത വർഷം ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഈ സാഹചര്യത്തിൽ മേഖലയും നല്ല പ്രതീക്ഷയിലാണ്. ഇന്ത്യൻ സ്‌റ്റാർട്ടപ്പ് കമ്മ്യൂണിറ്റി ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നയങ്ങളാണ് മേഖല കൂടുതലായും പ്രതീക്ഷിക്കുന്നതെന്ന് വിദഗ്‌ധർ പറയുന്നു. സ്‌റ്റാർട്ടപ്പ് മേഖലയുമായി ബന്ധപ്പെട്ട നികുതി നയങ്ങളിൽ ഇളവുണ്ടാകും എന്ന വിലയിരുത്തലുമുണ്ട്.

ഇന്ത്യയിലെ സ്‌റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സ്‌റ്റാർട്ടപ്പ് ഇന്ത്യയ്ക്ക് കീഴിൽ ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്‌റ്റാർട്ടപ്പ്സ് (എഫ്എഫ്എസ്), സ്‌റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം (എസ്ഐഎസ്എഫ്എസ്), സ്‌റ്റാർട്ടപ്പുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം (സിജിഎസ്എസ്) എന്നിവ നടപ്പാക്കിയിരുന്നു. ഇവ തുടർന്നും നടപ്പാക്കാനും, കൂടുതൽ വകയിരുത്താനും ശ്രമം ഉണ്ടാവുമെന്നാണ് മേഖല പ്രതീക്ഷിക്കുന്നത്.

കൂടാതെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ആണിക്കല്ലാവുന്ന സ്‌റ്റാർട്ടപ്പ് മേഖലയിലെ സംരംഭങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവും മേഖലയിൽ നിന്നുള്ളവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. അടുത്ത ആറ് വർഷത്തിനുളിൽ മേഖലയിലേക്ക് കൂടുതൽ മൂലധന നിക്ഷേപം ഉറപ്പാക്കാനുള്ള ശ്രമങ്ങളും മുന്നോട്ട് വയ്ക്കണം എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+