Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്; മധ്യവർഗത്തിന് പ്രയോജനകരമാവുന്ന ഈ മൂന്ന് നികുതി പരിഷ്‌കാരങ്ങൾ നിർമല പ്രഖ്യാപിക്കുമോ? അറിയാം

ന്യൂഡൽഹി: കേന്ദ്രബജറ്റ് അടുത്തിരിക്കെ അതുമായി ബന്ധപ്പെട്ട പ്രതീക്ഷകളും അതിൽ ഉണ്ടായേക്കാവുന്ന നിർണായക പ്രഖ്യാപനങ്ങളും സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അത്ര ഭേദപ്പെട്ട നിലയിൽ അല്ലെന്നതും തൊഴിലില്ലായ്‌മ പോലെയുള്ള ഘടകങ്ങൾ വെല്ലുവിളിയായി തുടരുന്നതിനാലും കൂടുതൽ മെച്ചപ്പെട്ട പദ്ധതികളും ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.

എന്നാൽ രാജ്യത്തെ മധ്യവർഗം ഇക്കുറി ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട് ബജറ്റിൽ. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആശ്വാസം പകരുന്ന നികുതി പരിഷ്‌കാരങ്ങൾ നടപ്പായിലാക്കുമെന്ന പ്രതീക്ഷയാണ് അവർ പ്രധാനമായും പങ്കുവയ്ക്കുന്നത്. നികുതി അടയ്ക്കുന്ന ശമ്പളക്കാരെ സംബന്ധിച്ച് ഇപ്പോൾ അത്തരത്തിൽ ഒരു പരിഷ്‌കാരം അങ്ങേയറ്റം അനിവാര്യമാണ് എന്നത് യാഥാർഥ്യവുമാണ്.

unionbudget2025nirmalasitaraman

പണപ്പെരുപ്പവും സാധനങ്ങളുടെ വിലക്കയറ്റവും ഒക്കെയായി ഏറ്റവും കൂടുതൽ പൊറുതിമുട്ടുന്നത് രാജ്യത്തെ ഇടത്തരക്കാർ തന്നെയാണ്. ഇക്കാരണത്താൽ തന്റെ തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റിൽ, ധനമന്ത്രി നിർമല സീതാരാമൻ ഇടത്തരക്കാരുടെ വരുമാനം വർധിപ്പിച്ച് ദീർഘകാല സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുമോ? എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മൂന്ന് സുപ്രധാന മാറ്റങ്ങളാണ് അവർ ആവശ്യപ്പെടുന്നത്, അവ ഏതൊക്കെയെന്ന് നോക്കാം.

സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ

ഇടത്തരക്കാർ കാലങ്ങളായി ആവശ്യപ്പെടുന്ന മാറ്റങ്ങളിൽ ഒന്നാണ് സ്‌റ്റാൻഡേർഡ് ഡിഡക്ഷനിലെ പരിഷ്‍കാരം. സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ എന്നത് നികുതി നൽകേണ്ട വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ കഴിയുന്ന ഒരു നിശ്ചിത തുകയാണ്. അതായത് വലിയ കിഴിവ് കുറഞ്ഞ നികുതി വരുമാനത്തിന് കാരണമാകുന്നു, ഇത് നികുതിയേയും കുറയ്ക്കാൻ സഹായിക്കുന്നു.

ഒരു ഉദാഹരണം എടുത്താൽ, നിങ്ങൾ മൊത്തത്തിൽ 10,000,000 സമ്പാദിക്കുന്നു എന്ന് കരുതുക. 75,000 രൂപയുടെ സ്‌റ്റാൻഡേർഡ് ഡിഡക്ഷന് ശേഷം നിങ്ങളുടെ നികുതി വിധേയമായ വരുമാനം 9,25,000 ആയിരിക്കും. സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ 1,00,000 ആയി ഉയർന്നാൽ നിങ്ങളുടെ നികുതി വിധേയമായ വരുമാനം 9,000,000 മാത്രമായിരിക്കും.

ആദായ നികുതി റിബേറ്റ്

നിലവിൽ 7 ലക്ഷം രൂപയിൽ കൂടാത്ത വരുമാനമുള്ളയാൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 87A പ്രകാരം റിബേറ്റിന് അർഹതയുണ്ട്. ഇത് ഫലത്തിൽ 7 ലക്ഷം വരെയുള്ള വരുമാനം നികുതി രഹിതമാക്കുന്നു. ഈ പരിധി ഒരു ലക്ഷം കൂടി വർധിപ്പിച്ചു കൊണ്ട് എട്ടിലേക്ക് ഉയർത്തണമെന്നതാണ് മധ്യവർഗം കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യം. അങ്ങനെ വരുമ്പോൾ നികുതി ഘടനയിൽ നിന്ന് കൂടുതൽ പേർ ഒഴിവാകും.

പുതിയ നികുതി നിരക്കുകൾ

നിലവിലെ നികുതി നിരക്കുകൾ പരിഷ്‌കരിക്കണം എന്ന ആവശ്യവും ശക്തമാണ്. 4 ലക്ഷം മുതൽ 8 ലക്ഷം വരെ അഞ്ച് ശതമാനം, 8 ലക്ഷം മുതൽ 10 ലക്ഷം വരെ 10 ശതമാനം, 10 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം, 12 ലക്ഷം മുതൽ 15 ലക്ഷം വരെ 20 ശതമാനം, 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം എന്ന നിലയിൽ നികുതി പരിഷ്‌കരിക്കണം എന്ന ആവശ്യം ശക്തമാണ്. ഇത് പുതിയ റെജിമെ നികുതിദായകരെ സംബന്ധിച്ച് കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+