പിതാവ് പിടികിട്ടാപ്പുള്ളി, മകനാണെങ്കില്‍ കോടീശ്വരന്‍; സിദ്ധാര്‍ത്ഥ് മല്യയുടെ ആസ്തി ഇത്ര
ബെംഗളൂരു: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി കാണുന്ന ബിസിനസുകാരനാണ് വിജയ് മല്യ. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം അദ്ദേഹം വിദേശത്തേക്ക് കടന്നുകളഞ്ഞുവെന്നായിരുന്നു ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പറഞ്ഞത്. അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളും വിജയിച്ചിട്ടില്ല. എന്നാല്‍ വിജയ് മല്യയുടെ മകന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാണ്.
നേരത്തെ തന്നെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മല്യയുടെ കൈവശമായിരുന്നപ്പോള്‍ തന്നെ ഇന്ത്യയാകെ താരമായിരുന്നു സിദ്ധാര്‍ത്ഥ് മല്യ. ബോളിവുഡിലെ താരറാണിമാരുടെ പ്രിയപ്പെട്ടവനായിരുന്നു സിദ്ധാര്‍ത്ഥ്. ദീപിക പദുക്കോണ്‍ സിദ്ധാര്‍ത്ഥിന്റെ മുന്‍ കാമുകിയായിരുന്നു.

ബോളിവുഡ് സിനിമകളിലെ ചോക്ലേറ്റ് ഹീറോ ഇമേജായിരുന്നു സിദ്ധാര്‍ത്ഥിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഗ്ലാമര്‍ ലുക്കില്‍ അദ്ദേഹം പലരുടെയും അടുത്ത സുഹൃത്തായും മാറിയിരുന്നു. എന്നാല്‍ അടുത്തിടെയാണ് താരം വിവാഹിതനായത്. തന്റെ കാമുകിയായ ജാസ്മിനെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തത്.
ലണ്ടനില്‍ വെച്ച് ഒരു സ്വകാര്യ വിവാഹ ചടങ്ങിലായിരുന്നു സിദ്ധാര്‍ത്ഥ് ജാസ്മിനെ മിന്നുചാര്‍ത്തിയത്. സിദ്ധാര്‍ത്ഥിന്റെയും ജാസ്മിന്റെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിദ്ധാര്‍ത്ഥ് ലോസ് ആഞ്ചല്‍സിലാണ് ജനിച്ചത്. പിന്നീട് വളര്‍ന്നതും പഠിച്ചതുമെല്ലാം ലണ്ടനിലും യുഎഇയിലുമായിട്ടാണ്.
ലണ്ടനിലെ വെല്ലിങ്ടണ്‍ കോളേജിലും, ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലുമാണ് സിദ്ധാര്‍ത്ഥ് പഠിച്ചത്. റോയല്‍ സ്‌കൂള്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഡ്രാമയില്‍ പരിശീലനവും സിദ്ധാര്‍ത്ഥിന് ലഭിച്ചിരുന്നു. ആഡംബര ജീവിതമാണ് വളരെ ചെറുപ്പത്തില്‍ തന്നെ സിദ്ധാര്‍ത്ഥ് മല്യ നയിച്ചിരുന്നത്.
മോഡലിംഗിലും അതുപോലെ അഭിനയത്തിലും താരം വലിയ കരിയറാണ് ഉണ്ടാക്കിയെടുത്തത്. കുട്ടികളുടെ പുസ്തകമായ സാഡ്-ഗ്ലാഡ് എന്ന പുസ്തകവും സിദ്ധാര്‍ത്ഥ് രചിച്ചിട്ടുണ്ട്. അതേസമയം സമ്പത്തിന്റെ കാര്യത്തില്‍ പല ബോളിവുഡ് താരങ്ങളും സിദ്ധാര്‍ത്ഥിന്റെ പിന്നിലായി പോകും. 3175 കോടിയാണ് താരത്തിന്റെ ആസ്തി. ഇത് 2023ലെ കണക്കാണ്. നിരവധി മേഖലകളില്‍ നിന്ന് താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്.
പ്രധാനമായും ബിസിനസ് സംരംഭങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് പ്രൊജക്ടുകള്‍, മോഡലിംഗ് എന്നിവയില്‍ നിന്നാണ് സിദ്ധാര്‍ഥിന് വരുമാനം ലഭിക്കുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. 2012ല്‍ നോ ബൗണ്ടറീസ് എന്ന ടോക് ഷോയും സിദ്ധാര്‍ത്ഥ് ആരംഭിച്ചിരുന്നു.
കോര്‍പ്പറേറ്റ് ലോകത്തിന് പുറത്ത് സിദ്ധാര്‍ത്ഥിന്റെ കരിയര്‍ മറ്റൊരു തലത്തിലെത്തിച്ചത് ഈ പരിപാടിയാണ്. നിരവധി ഡിസൈനര്‍മാര്‍ക്ക് വേണ്ടി റാമ്പ് വാക്കുകളും താരം നടത്തിയിട്ടുണ്ട്. അടുത്തിടെ സിദ്ധ് സെഷന്‍സ് എന്ന യുട്യൂബ് ഷോയും താരം ആരംഭിച്ചിരുന്നു. അതേസമയം സിദ്ധാര്‍ത്ഥിന്റെ വിവാഹത്തിന് വിജയ് മല്യയും എത്തിയിരുന്നു.












Click it and Unblock the Notifications