അടിമപ്പണി ചെയ്‌ത് മടുത്തോ..? ഇനി ബിസിനസിന് പണം തടസമാവില്ല, ഒരു രൂപ ചിലവില്ലാതെ ഇങ്ങനെ ചെയ്യാം...
നമ്മളിൽ പലരുടെയും ആഗ്രഹം സ്വന്തമായി ഒരു ബിസിനസോ, സ്വയം തൊഴിലോ തുടങ്ങി വരുമാനം കണ്ടെത്തണമെന്നാണ്. ബിസിനസ് എന്ന് പറയുമ്പോൾ അത് ഏത് താരത്തിലുള്ളതുമാവാം. അധികം ചിലവില്ലാതെ കൂടുതൽ മെച്ചപ്പെട്ട ലാഭം ഉണ്ടാക്കാനുള്ള വഴികൾ തേടുന്നവരെ സംബന്ധിച്ചിടത്തോളം അധികം വഴികൾ ഒന്നും മുൻപിലുണ്ടാവില്ല.
എന്നാൽ ഒരു വൻകിട ബിസിനസ് എന്നതിലുപരി അധികം നിക്ഷേപമോ, മൂലധനമോ ഒന്നുമില്ലാതെ എങ്ങനെ ഒരു വരുമാന മാർഗം ഉണ്ടാക്കി എടുക്കാമെന്ന കാര്യം എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അത് ചെറുതോ വലുതോ ആവട്ടെ രാവിലെ മുതൽ വൈകീട്ട് വരെ ഒരേ ജോലി ചെയ്തത് മടുത്തിരിക്കുന്നവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വഴിയാണ് ഇത്തരം ആശയങ്ങൾ.

അത്തരത്തിൽ നിങ്ങൾ സ്വന്തമായി ഒരു വരുമാന മാർഗം, ബിസിനസ് തേടുകയാണെങ്കിൽ സീറോ ഇൻവെസ്റ്റ്‌മെന്റിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന കുറച്ച് പദ്ധതികളാണ് ഇന്ന് ഇവിടെ നാം പരിചയപ്പെടാൻ പോവുന്നത്.
ഒരു യൂട്യൂബ് ചാനൽ തുടങ്ങുക
ലോകത്തിലെ തന്നെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്, 230 ദശലക്ഷത്തിലധികം ആളുകൾ ഈ സംവിധാനം ഉപയോഗിക്കുന്നു. യൂട്യൂബിൽ വീഡിയോകൾ സൃഷ്‌ടിച്ച് നിങ്ങൾക്ക് പണം സമ്പാദിക്കാം എന്ന കാര്യം അറിയാമല്ലോ. ഇതിനായി നിങ്ങൾക്ക് വേണ്ടത് മൊബൈലോ ഡെസ്‌ക്‌ടോപ്പോ, അതിനൊപ്പം ഇന്റർനെറ്റ് കണക്ഷനുമാണ്. യൂട്യൂബ് വീഡിയോകൾ ചെയ്യുമ്പോൾ പരമാവധി ആളുകൾക്ക് താൽപര്യം ഉള്ള വിഷയങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.
വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുക്കുക
ചില സമയത്തെ തോന്നലുകൾ കാരണം നാം വീട് ഒരൽപം വലുതായി തന്നെ എടുത്തേക്കും. എന്നാൽ കാലങ്ങൾ കഴിയുമ്പോൾ അതിൽ പലഭാഗവും ആള് കയറാതെ നശിക്കാറാണ് പതിവ്. എന്നാൽ ഇത് നിങ്ങൾക്കൊരു വരുമാന മാർഗമാക്കിയാലോ. വീടിന്റെ ഒരു ഭാഗം ഇത്തരത്തിൽ വാടകയ്ക്ക് കൊടുക്കാവുന്നതാണ്. അതിലൂടെ മറ്റ് മൂലധന ചെലവുകൾ ഒന്നുമില്ലാതെ കൃത്യമായ ഒരു തുക നിങ്ങൾക്ക് വരുമാനമായി ലഭിക്കുകയും ചെയ്യും.
വാഹനം വാടകയ്ക്ക് കൊടുക്കുക
നിങ്ങൾ ജോലി ചെയ്യുന്നത് സ്വന്തം നാട്ടിലല്ലെന്ന് കരുതുക. അങ്ങനെയെങ്കിൽ തീർച്ചയായും നിങ്ങളുടെ കാറായാലും, ബൈക്ക് ആയാലും വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുക ആണെങ്കിൽ എന്ത് കൊണ്ട് നിങ്ങൾക്ക് അതൊരു വരുമാന മാർഗം ആയി മാറ്റി കൂടാ. അതിനായി വാഹനം വാടകയ്ക്ക് കൊടുക്കാവുന്നതാണ്. ഇത് വഴി വാഹനത്തിന്റെ ഇഎംഐ ഉൾപ്പെടെയുള്ളവ അടയ്ക്കാനും കഴിയും, അധിക വരുമാനവുമാവും.
ഡിസൈനുകൾ ഓൺലൈനിലൂടെ വിൽക്കുക
നിങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ മിടുക്കക്കുള്ള ആളാണെങ്കിൽ, 99designs, Creative Market, ThemeForest മുതലായ വ്യത്യസ്‌ത പ്ലാറ്റ്‌ഫോമുകളിലൂടെ നിങ്ങളുടെ കഴിവുകൾ പങ്കുവച്ച് നിങ്ങൾക്ക് ധനസമ്പാദനം നടത്താം. ഡിസൈനുകൾ ഓൺലൈനായി വിൽക്കുന്നതിലൂടെ മെച്ചപ്പെട്ട വരുമാനം സൃഷ്‌ടിക്കാൻ ഈ സൈറ്റുകൾ നിങ്ങളെ സഹായിക്കും.
ഡാറ്റ എൻട്രി ജോലികൾ
വീട്ടിലിരിക്കുന്നവർക്ക്, പ്രത്യേകിച്ച് ഒരു വരുമാനം ആവശ്യമെന്ന് തോന്നുന്ന വീട്ടമ്മമാർക്ക് ഏറ്റവും ഗുണകരമായ പദ്ധതിയാണ് ഇത്. ഒരു മൂലധനവുമില്ലാത്ത ഇത്തരം ജോലികളിൽ നിന്ന് സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ കഴിയും. എങ്കിലും വിശ്വാസ്യ യോഗ്യമായ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.












Click it and Unblock the Notifications