അഞ്ച് ലക്ഷം നിക്ഷേപിച്ചാൽ പത്തായി തിരിച്ചെടുക്കാം; പോസ്‌റ്റ് ഓഫീസിന്റെ ഈ സ്‌കീം പൊളിയാണ്
രാജ്യത്ത് ജനങ്ങൾക്ക് ഇടയിൽ സമ്പാദ്യ ശീലം വളർത്താൻ നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. ചെറുതും വലുതുമായ ഒട്ടനവധി നിക്ഷേപ പദ്ധതികളാണ് പല മേഖലകളിലും നടപ്പാക്കുന്നത്. അതിൽ ജനങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ നിക്ഷേപ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് പോസ്‌റ്റ് ഓഫീസ്. നിരവധി ചെറുകിട നിക്ഷേപ സ്‌കീമുകൾ ഇവിടെ പ്രവർത്തിക്കുന്നു.
വളരെ ജനപ്രിയമാണ് പോസ്‌റ്റ് ഓഫീസ് പദ്ധതികൾ. നിക്ഷേപകർക്ക് അവരുടെ പണം ഇരട്ടിയാക്കുമെന്ന് ഉറപ്പുനൽകുന്ന കിസാൻ വികാസ് പത്ര പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. പുതു വർഷത്തിൽ പുതിയ പദ്ധതിയിൽ നിക്ഷേപിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, തീർച്ചയായും കിസാൻ വികാസ് പത്ര ഒരു ഓപ്ഷനായി തിരഞ്ഞെടുക്കാവുന്നതാണ്. ഈ പദ്ധതിക്ക് സർക്കാർ ഏഴര ശതമാനത്തിലധികം പലിശ വാഗ്‌ദാനം ചെയ്യുന്നു.

നിക്ഷേപത്തിലൂടെ വരുമാനം
എല്ലാവരും അവരവരുടെ വരുമാനത്തിൽ നിന്ന് കുറച്ച് പണം മാറ്റിവയ്ക്കാനും സുരക്ഷിതമായി നിക്ഷേപിക്കാനും ആഗ്രഹിക്കുന്നു, മികച്ച വരുമാനം ലഭിക്കുന്ന ഒരിടത്താണ് നിക്ഷേപിക്കുന്നതെങ്കിൽ മറ്റ് ടെൻഷൻ ആവശ്യമില്ല. ഇങ്ങനെയുള്ള ആളുകൾക്ക് പോസ്‌റ്റ് ഓഫീസിലെ ചെറിയ സമ്പാദ്യ പദ്ധതികൾ ഒരു നല്ല അവസരമാണ്. കിസാൻ വികാസ് പത്ര സ്‌കീമിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് കീഴിൽ സർക്കാർ 7.5 ശതമാനം വരെ പലിശ നൽകുന്നു. 1000 രൂപ മുതൽ നിങ്ങൾക്ക് ഈ സ്‌കീമിൽ നിക്ഷേപം നടത്താം.
ഈ പദ്ധതിയിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല, അതായത്, നിങ്ങൾക്ക് ആവശ്യമുള്ളത്ര നിക്ഷേപിച്ച് ആനുകൂല്യങ്ങൾ സ്വന്തമാക്കാവുന്നതാണ്. ഒരു ജോയിന്റ് അക്കൗണ്ട് തുറന്നും നിങ്ങൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഇതോടൊപ്പം നോമിനി സൗകര്യവും കിസാൻ വികാസ് പത്രയിൽ ലഭ്യമാണ്. 10 വയസിന് മുകളിലുള്ള കുട്ടികൾക്കും സ്വന്തം പേരിൽ കെവിപി അക്കൗണ്ട് തുടങ്ങാമെന്ന ഗുണവും ഇതിനുണ്ട്.
നിക്ഷേപം ഇരട്ടിയാക്കാൻ
നിങ്ങളുടെ പണം ഇരട്ടിയാക്കുന്നതിനുള്ള ഫോർമുല എങ്ങനെയെന്ന് നമുക്ക് പ രിശോധിക്കാം, ഇതിനായി നിങ്ങൾ കുറഞ്ഞത് 9 വർഷവും 7 മാസവും ഈ പദ്ധതിയിൽ നിക്ഷേപിക്കേണ്ടിവരും. അതായത്, ഈ സ്‌കീമിൽ 115 മാസത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഈ കാലയളവിനുള്ള ഈ തുക 2 ലക്ഷം രൂപയായി മാറും. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10 ലക്ഷം രൂപയായിരിക്കും നിങ്ങൾക്ക് ലഭിക്കുക.
കിസാൻ വികാസ് പത്ര ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ്. എങ്കിലും ഓരോ മൂന്നു മാസം കൂടുമ്പോഴും സർക്കാർ അതിന്റെ പലിശ നിരക്ക് അവലോകനം ചെയ്യുകയും, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ സവിശേഷത.












Click it and Unblock the Notifications