Get Updates
Get notified of breaking news, exclusive insights, and must-see stories!

പേഴ്‌സണൽ ലോൺ പേഴ്‌സ് കാലിയാക്കുമോ..? എടുക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നമ്മുടെ നാട്ടിൽ ലോണുകൾക്ക് ഒരു പഞ്ഞവുമില്ല. പലവിധം വായ്‌പകൾ നമുക്കായി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഒരുക്കി വച്ചിട്ടുണ്ട്. അതിൽ ഹോം ലോൺ, കാർ ലോൺ, ക്രെഡിറ്റ് കാർഡുകൾ പോലെയുള്ള ഫിനാൻഷ്യൽ സംവിധാനം എന്നിവയ്ക്ക് പുറമെ ഏറ്റവും ആവശ്യക്കാരുള്ള ഒരു വായ്‌പയാണ് പേഴ്‌സണൽ ലോണുകൾ.

വിവിധ ആവശ്യങ്ങൾക്ക് നമ്മൾ എടുക്കുന്ന വായ്‌പ ഒരു പരിധിവരെ നീതീകരിക്കാൻ കഴിഞ്ഞേക്കും. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വീട് വയ്ക്കാനും, വാഹനം വാങ്ങാനും ഒന്നും തന്നെ മുഴുവൻ പണം കൈവശം ഉണ്ടാവണം എന്നില്ല. ആ നിലയ്ക്ക് നോക്കുമ്പോൾ ഈ വായ്‌പകൾ ഒക്കെ സാമ്പത്തികമായി നമ്മളെ സംബന്ധിച്ച് അതാവശ്യ ഘടകങ്ങളായിരിക്കും.

personalloan

എന്നാൽ പേഴ്‌സണൽ ലോണുകൾ അങ്ങനെയല്ല. കൃത്യമായ കാരണമില്ലാതെ ഈ അവസരം ധൂർത്തിനായി ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട് നമുക്ക് ചുറ്റും. ചില ഘട്ടങ്ങളിൽ വലിയ ആശ്വാസം ആവുമെങ്കിൽ പോലും പേഴ്‌സണൽ ലോണുകൾ ഒരു പരിധിവരെ വലിയ ബാധ്യതകളിലേക്കാണ് നമ്മളെ നയിക്കുക. ഒരുപക്ഷേ നിങ്ങൾ ഇത്തരം വായ്‌പ എടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

എപ്പോഴും പേഴ്‌സണൽ ലോൺ എടുക്കുന്നതിന് മുൻപ് തിരിച്ചടവിനുള്ള നിങ്ങളുടെ ശേഷി അളക്കേണ്ടത് അത്യാവശ്യമാണ്. മാസ വരുമാനവും, മറ്റ് വായ്‌പകളുടെ തിരിച്ചടവും, ജീവിത ചിലവും ഒക്കെ കൂടിയും കുറച്ചും ഒക്കെ ഒരു തീരുമാനം കൈക്കൊള്ളുന്നതാവും ഉചിതം.

നിങ്ങളുടെ വരുമാനത്തിന്റെ നാൽപത് ശതമാനത്തിൽ അധികം ഒരിക്കലും വായ്‌പ തിരിച്ചടവുകൾക്കായി നീക്കി വയ്ക്കരുത് എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇത്തരത്തിൽ കൂടുതൽ പണം നിങ്ങൾ തിരിച്ചടവുകൾക്ക് മാറ്റി വച്ചാൽ ഇത് പിന്നീട് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ സാരമായി ബാധിച്ചേക്കും.

കൂടുതൽ പലിശ വരുന്ന പേഴ്‌സണൽ ലോണുകൾ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമായി സഹകരിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കുക. പ്രോസസിംഗ് ഫീ ഉൾപ്പെടെ ഇല്ലെന്ന് നേരത്തെ ഉറപ്പ് വരുത്തുക.

പേഴ്‌സണൽ ലോണുകൾ ക്രെഡിറ്റ് സ്‌കോറിനെ വലിയ രീതിയിൽ സ്വാധീനിക്കും. പേഴ്‌സണൽ ലോൺ എടുക്കുന്നത് ക്രെഡിറ്റ് വിനിയോഗം വര്‍ദ്ധിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. ഒപ്പം നിങ്ങൾ വായ്‌പകൾ കൂടുതലായി ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് ലെൻഡേർഴ്‌സ് രേഖപ്പെടുത്തും. ഒരു തവണയെങ്കിലും തിരിച്ചടവ് മുടങ്ങിയാലും ഇത് പ്രതികൂലമായി ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+