ഇനി ആധാർ മാത്രം മതി പണം വീട്ടിലെത്തും; ഈ പോസ്‌റ്റ് ഓഫീസ് സേവനം അറിയില്ലേ? അതാണ് ആധാർ എടിഎം
നമ്മൾ ഇന്നത്തെ കാലത്ത് ഡിജിറ്റൽ സേവനങ്ങളെ അമിതമായി ആശ്രയിക്കുന്നവരാണ്. എന്നാൽ ഡിജിറ്റൽ സേവനങ്ങളുടെ പരിമിതി അറിയാൻ ഒരു ദിവസം ഇന്റർനെറ്റ് തടസപ്പെട്ടാൽ മാത്രം. എന്നാൽ എടിഎം മുഖേനയുള്ള ഇടപാടുകൾ അങ്ങനെയല്ല. ഒന്നല്ലെങ്കിൽ മറ്റൊരിടത്ത് തീർച്ചയായും പണം ലഭിക്കാനുള്ള സാധ്യത വളരെ അധികമാണ്. പറഞ്ഞുവരുന്നത് ഇവ രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നതാണ്.
എന്നാൽ എപ്പോഴെങ്കിലും ഒരു ഘട്ടത്തിൽ ഇവ രണ്ടും നിങ്ങളെ തുണയ്ക്കാൻ കഴിയാതെ വരികയും വീട്ടിൽ തന്നെ പണം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്‌തിട്ടുണ്ടോ? തീർച്ചയായും അത്തരം സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സർവസാധാരണമാണ്. എന്നാൽ ഇനി അങ്ങനെ വന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ല, നിങ്ങൾക്ക് മുൻപിൽ ഒരു പോംവഴിയുണ്ട്.

അതാണ് ആധാർ ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയുന്ന ആധാർ എടിഎം ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഐപിപിബി ഓൺലൈൻ ആധാർ എടിഎം. ഇത് വഴി ബാങ്കിംഗ് സേവനങ്ങൾ നിങ്ങളുടെ വീട്ടുപടിക്കൽ എത്തുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ? എന്നാൽ അതാണ് സത്യം. ഒരു പോസ്‌റ്റ്മാൻ മുഖേനയാവും ഈ സേവനം നിങ്ങളുടെ വീട്ടുമുറ്റത്തേക്ക് എത്തുക.
എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയാതെ വരികയും, എന്നാൽ പണം അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പുള്ള സാഹചര്യങ്ങളിലും ഈ സേവനം തീർച്ചയായും ഉപയോഗപ്പെടുത്താം. ഈ സേവനം ഏറെനാളായി നിലവിൽ ഉണ്ടെങ്കിലും അടുത്തിടെ ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ത്യ പോസ്‌റ്റ് പങ്കുവച്ച ഒരു കുറിപ്പാണ് വീണ്ടും ഇതിനെ കുറിച്ചുള്ള വാർത്തകൾ വരാൻ കാരണം.
നമ്മുടെ ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാർ കാർഡുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ട് മുഖേന, ബയോമെട്രിക് വിവരങ്ങൾ സാധൂകരിച്ചുകൊണ്ട് മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപി കൃത്യമായി രേഖപ്പെടുത്തിയാണ് ഈ സേവനത്തിൽ പണം പിൻവലിക്കുക. അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും ഒരു നിശ്ചിത തുക വരെയുള്ള പണവും ഇതിലൂടെ ഉപഭോക്താവിന് പിൻവലിക്കാൻ കഴിയും.
പൂർണമായും ഉപയോക്താവിന്റെ ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം പ്രവർത്തിക്കുന്നത് എന്നത് പ്രത്യേകം ഓർക്കണം. പണം പിൻവലിക്കലിന് പുറമെ, ബാലൻസ് പരിശോധിക്കാനും, മിനി സ്‌റ്റേറ്റ്മെന്റ് ലഭിക്കാനും, ഒരു ആധാറിൽ നിന്ന് മറ്റൊരു ആധാറിലേക്ക് പണം അയക്കാനും ഇത് വഴി സാധിക്കും.
ഇതിനായി ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ ബന്ധപ്പിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ നിങ്ങളുടെ ആധാർ ഫോണുമായും ബന്ധിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തുക. ഒരു ഇടപാടിൽ പരമാവധി 10000 രൂപയായി എൻപിസിഐ നിശ്ചയിച്ചിട്ടുണ്ട്. വീട്ടുപടിക്കൽ സേവനം എത്തുന്നതിന് മിതമായ നിരക്കിൽ മാത്രമാണ് ഫീസ് ഈടാക്കുന്നത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications