എന്താണ് ഗൂഗിൾ വാലറ്റ്? റിവാർഡുകളും ഓഫറുകളും കുമിഞ്ഞുകൂടും, അറിയേണ്ടതെല്ലാം
ഗൂഗിൾ പേ ആപ്പിനെ കുറിച്ചുള്ള ആശങ്കകൾ കഴിഞ്ഞ കുറച്ചു നാളുകളായി അന്തരീക്ഷത്തിലുണ്ട്. ആപ്പിന്റെ പ്രധാന മാർക്കറ്റായ യുഎസിൽ ഇത് പ്രവർത്തനം നിർത്തുകയാണെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യയിൽ ഗൂഗിൾ പേ പ്രവർത്തനം നിർത്തുമോ, ഇനിയും തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ ഗൂഗിളിന്റെ മറ്റൊരു സംവിധാനമായ ഗൂഗിൾ വാലറ്റ് ചർച്ചകളിൽ ഇടം നേടുകയാണ്. ഗൂഗിൾ പേ വാലറ്റ് യുഎസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൂടുതൽ ജനപ്രിയമാണ്. ഇ-കൊമേഴ്‌സ് കമ്പനികളിലും റീട്ടെയ്ൽ സ്‌റ്റോർ ശൃംഖലകളിലും എല്ലാം ഡിജിറ്റൽ വാലറ്റുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. അതിന് കാരണം അവയുടെ ചില പ്രധാന സവിശേഷ ആനുകൂല്യങ്ങൾ തന്നെയാണ്.

മൊബൈൽ പേമെന്റുകൾ സ്വീകരിക്കുന്ന ബിസിനസുകാർക്കും ഉപയോക്താക്കൾക്കും ഒക്കെ ഒരുപോലെ പ്രിയങ്കരമാണ് ഇത്തരം വാലറ്റുകൾ. പേടിഎം പോലുള്ള വാലറ്റുകൾക്ക് സമാനമായി തന്നെയാണ് ഗൂഗിൾ വാലറ്റിന്റെയും പ്രവർത്തനം. അത്രയധികം വ്യാപകമായി ഈ വാലറ്റ് സംവിധാനം ഉപയോഗിക്കപ്പെടാൻ ഏറ്റവും വലിയ കാരണം ഉപയോഗിക്കാനുള്ള എളുപ്പം തന്നെയാണ്. വിദേശരാജ്യങ്ങളിൽ മാത്രമല്ല ഇനി ഇന്ത്യയിലും വാലറ്റുകളുടെ കാലമാണ് വരുന്നത്.
ഗൂഗിൾ പേ ഉപയോഗിച്ച് കിട്ടുന്നത് പോലെ തന്നെ കൂടുതൽ റിവാർഡുകൾ ഗൂഗിൾ പേ വാലറ്റിലൂടെയും നിങ്ങൾക്ക് നേടാനാകും. ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കും ഗൂഗിൾ പേ വാലറ്റ് മികച്ച അവസരമാണ് നൽകുന്നത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തും നിങ്ങൾക്ക് ഇടപാടുകൾ നടത്താം. എന്നാൽ ഡെബിറ്റ് കാർഡ് ട്രാൻസ്‌ഫറുകൾക്ക് ഗൂഗിൾ പേ വാലറ്റ് ഫീസ് ഈടാക്കും.
പ്രധാന സവിശേഷതകൾ
മറ്റ് അപ്പുകളേക്കാൾ ഗൂഗിൾ വാലറ്റ് കൂടുതൽ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. ഡിജിറ്റൽ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റൽ കീയും പോലും ഈ വാലറ്റിൽ സൂക്ഷിക്കാനാകും എന്ന സവിശേഷത കൂടിയുണ്ട്. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഒക്കെ സഹായകരമാണ് ഗൂഗിൾ വാലറ്റ്. പണമിടപാടുകൾക്ക് കൂടുതൽ സഹായകരവുമാണ്.
പേമെന്റ് കാർഡുകൾ ഗൂഗിൾ വാലറ്റിൽ ഉൾപ്പെടുത്തിയാൽ ഗൂഗിൾ പേ സ്വീകരിക്കുന്ന എവിടെയും അതിലൂടെ പണമടയ്ക്കാം. പണം ഇടപാടിന്റെ വിശദാംശങ്ങൾ സുരക്ഷിതമായിരിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. ചില ബാങ്കുകൾ ഗൂഗിൾ പേ വാലറ്റ് സ്വീകരിക്കുന്നില്ല. അതിനാൽ ബാങ്ക് അക്കൗണ്ടിലേക്ക് ഇത് ലിങ്ക് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്.












Click it and Unblock the Notifications