Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയൻസിൽ ഏറ്റവും കൂടുതൽ ഓഹരികൾ ആരുടെ കൈവശം? മുകേഷ് അംബാനിയും നിതയുമല്ല, പിന്നെ...

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം ആഡംബര പൂർവം നടന്നത്. അതിന്റെ ആഘോഷങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല. ഏഷ്യയിലെ തന്നെ സമ്പന്ന പട്ടികയിൽ മുൻനിരയിലുള്ള മുകേഷ് അംബാനിക്ക് ആർഭാടങ്ങളിൽ ഒട്ടും കുറവ് വരുത്താൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. അതിനെ സാധൂകരിക്കുന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ ഈ കോടിക്കണക്കുകൾക്ക് അപ്പുറം റിലയൻസ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനം എത്രത്തോളം വലുതാണെന്ന് നമ്മളാരും ചിന്തിച്ചിട്ടുണ്ടാവില്ല. അംബാനി കുടുംബത്തിന്റെ സ്വത്തുക്കളുടെ സിംഹഭാരവും പേറുന്ന ഈ കമ്പനിയുടെ ചില വിവരങ്ങൾ അറിഞ്ഞാൽ പക്ഷേ നമ്മളിൽ പലരും ഞെട്ടും. അതിൽ പ്രധാനം അതിലെ ഓഹരി ഉടമകളുടെ വിവരങ്ങളാണ്.

mukeshambanifamily

റിഫൈനിംഗ്, ഓയിൽ & ഗ്യാസ്, പെട്രോകെമിക്കൽസ്, ടെലികോം, റീട്ടെയിൽ, മീഡിയ എന്നിവയിൽ ഉൾപ്പെടെ വൻകിട നിക്ഷേപങ്ങൾ നടത്തുകയും ലാഭകരമായി പ്രവർത്തിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഇന്ത്യൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ നിലവിലെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമാണ് മുകേഷ് അംബാനി. എന്നാൽ അതുകൊണ്ട് മാത്രം കമ്പനിയിലെ മുഴുവൻ ഓഹരികളും അദ്ദേഹത്തിന്റേതായി മാറുന്നില്ല.

പിന്നെ ആരൊക്കെയാണ് റിലയൻസിലെ ഓഹരി ഉടമകൾ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അത് ഉറപ്പായും മുകേഷ് അംബാനിയും മറ്റ് ബന്ധുക്കളും ആയിരിക്കും എന്നത് വ്യക്തമാണല്ലോ. എന്നാൽ റിലയൻസിൽ ഏറ്റവുമധികം ഓഹരി പങ്കാളിത്തമുള്ള അംബാനി കുടുംബാംഗം ആരാണെന്ന് പലർക്കും അറിയില്ല. ഒരുപക്ഷേ നമ്മുടെയൊക്കെ ചിന്തകൾക്കും അപ്പുറം ഞെട്ടിക്കുന്നൊരു പേരാണ് അവിടെ ഉത്തരമായി ഉയർന്നുവരിക.

മുകേഷ് അംബാനിയോ നിത അംബാനിയോ ഇഷ അംബാനിയോ ആകാശ് അംബാനിയോ ആനന്ത് അംബാനിയോ ഒന്നുമല്ല ആ വിശിഷ്‌ട വ്യക്തി. അതാരാണെന്ന് അറിയും മുൻപ് കമ്പനിയിലെ ഓഹരി കണക്കുകൾ ഒന്ന് പരിശോധിക്കാം. റിലയൻസിൽ മൊത്തം ഓഹരികളുടെ 50.39 ശതമാനവും പ്രമോട്ടർ ഗ്രൂപ്പായ അംബാനി കുടുംബത്തിന്റെ കൈവശമാണ്.

ബാക്കി വരുന്ന 49.61 ശതമാനം ഓഹരികൾ എഫ്ഐഐ ഉൾപ്പെടെയുള്ള പൊതു ഓഹരി ഉടമകളുടെയും കോർപ്പറേറ്റ് ബോഡികളുടെയും കൈവശമാണ്. റിലയൻസിന്റെ ഏറ്റവും കൂടുതൽ ഓഹരികൾ അംബാനി കുടുംബത്തിലെ നാഥനായ മുകേഷ് അംബാനിയുടെ അമ്മയും, ധീരുഭായ് അംബാനിയുടെ ഭാര്യയുമായിരുന്ന കോകിലാബെൻ അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ്.

കോകിലാബെൻ അംബാനിക്ക് നിലവിൽ 1,57,41,322 ഓഹരികൾ കമ്പനിയിലുണ്ട്. ഇത് കമ്പനിയുടെ ആകെ 0.24 ശതമാനം ഓഹരിയാണ്. മുകേഷ് അംബാനിയുടെ മൂന്ന് മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, ആനന്ദ് അംബാനി എന്നിവർക്ക് 80,52,021 ഓഹരികൾ വീതം കമ്പനിയിൽ 0.12 ശതമാനം ഓഹരിയുണ്ട്. ഏകദേശം 18000 കോടി രൂപയാണ് കോകിലാബെൻ അംബാനിയുടെ ആസ്‌തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ധീരുഭായ് അംബാനി സ്ഥാപിച്ച റിലയൻസ് ഇൻഡസ്ട്രീസ് നിലവിൽ അദ്ദേഹത്തിന്റെ മകൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഫോബ്‌സിന്റെ പുതിയ കണക്കനുസരിച്ച്, മുകേഷ് അംബാനിയുടെ ആസ്‌തി 123.7 ബില്യൺ ഡോളറാണ് എന്ന് വെച്ചാൽ ഏകദേശം 10 ലക്ഷം കോടിയിലധികം രൂപ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+