Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ആനന്ദ് പിരാമൽ? മുകേഷ് അംബാനിയുടെ മരുമകൻ മാത്രമല്ല, 25,596 കോടിയുടെ അനന്തരാവകാശി

മുകേഷ് അംബാനിയുടെ കുടുംബത്തിലെ അംഗങ്ങളെ കുറിച്ച് അറിയാത്തവർ വളരെ കുറച്ചേ ഉണ്ടാവൂ. പ്രത്യേകിച്ച് ആനന്ദ് അംബാനിയുടെ ആഘോഷ പൂർവമായ കല്യാണത്തോടെ അംബാനി കുടുംബം കൂടുതൽ ജനശ്രദ്ധ നേടിയ ഈ സമയത്ത്. എങ്കിലും ഈ തിരക്കുകൾക്ക്‌ ഇടയിലും എല്ലാവരും അറിയാൻ ആഗ്രഹിച്ച വ്യക്തിത്വങ്ങളിൽ ഒന്നാണ് ആനന്ദ് പിരാമൽ. മുകേഷ് അംബാനിയുടെ മരുമകൻ എന്നതിലുപരി ആനന്ദിനെ കുറിച്ച് കൂടുതൽ ഒന്നും അറിയാത്തവരാണ് അധികം പേരും.

പൊതുവെ മാധ്യമ ശ്രദ്ധയിൽ നിന്ന് അകന്നു നിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാളാണ് ആനന്ദ് പിരാമൽ. അംബാനി കുടുംബത്തിന്റെ എല്ലാ ചടങ്ങുകളിലും സ്ഥിര സാന്നിധ്യം ആണെങ്കിൽ പോലും അദ്ദേഹം പലപ്പോഴും മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ പോവാറാണ് പതിവ്. എന്നാൽ ആനന്ദിന്റെ കല്യാണത്തിന് പക്ഷേ അതുണ്ടായില്ല.

anandpiramal

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ ഭർത്താവ് മാത്രമല്ല പിരാമൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കൂടിയാണ് ആനന്ദ് പിരാമൽ. അജയ് പിരാമലിന്റെ മകനും പിരാമൽ സാമ്രാജ്യത്തിന്റെ അനന്തരാവകാശിയുമാണ് അദ്ദേഹം, ഇപ്പോൾ കമ്പനിയുടെ സാമ്പത്തിക സേവന വിഭാഗം കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ്‌സികളിലൊന്നായ പിരാമൽ ഗ്രൂപ്പ് താങ്ങാനാവുന്ന ഭവനവായ്‌പ, നിർമ്മാണ ധനസഹായം, എസ്എംഇ വായ്‌പ എന്നിങ്ങനെ വിവിധ സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. ഇതിന് പുറമേ, വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കമ്പനിയുടെ മറ്റ് ബിസിനസുകളുടെ മേൽനോട്ടം ആനന്ദ് പിരാമലാണ് നിർവഹിക്കുന്നത്.

ആനന്ദ് പിരാമലിന്റെ ആസ്‌തിയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ അജ്ഞാതമാണെങ്കിലും, അദ്ദേഹത്തിന്റെ പിതാവ് അജയ് പിരാമലിന്റെ സമ്പാദ്യം ഏകദേശം 310 ദശലക്ഷം യുഎസ് ഡോളറാണ് (25,596 കോടി രൂപ) എന്നാണ് കണക്കാക്കപ്പെടുന്നത്. പെൻസിൽവാലിയ, ഹാർവാർഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ആനന്ദ് പഠനം പൂർത്തിയാക്കിയത്.

ഗ്രൂപ്പിന്റെ സാമ്പത്തിക സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനു പുറമേ, പ്രധാനമായും മുംബൈയിലെ മഹാലക്ഷ്‌മി, ബൈകുല്ല, താനെ, മുളുണ്ട്, കുർള, ലോവർ പരേൽ, വോർലി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റിയൽ എസ്‌റ്റേറ്റ് വിഭാഗമായ പിരാമൽ റിയൽറ്റിയുടെ പ്രവർത്തനങ്ങളും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്.

ആനന്ദും ഇഷയും 2018 ഡിസംബറിൽ അംബാനിയുടെ വസതിയായ ആന്റിലിയയിൽ നടന്ന ആഡംബര ചടങ്ങിലാണ് വിവാഹിതരായത്. ഇഷ അംബാനിയെ വിവാഹം കഴിച്ച ശേഷം, പിരാമൽ കുടുംബത്തിന്റെ സമ്മാനമായ ഗുലിറ്റ എന്ന പേരിലുള്ള മുംബൈ ബാന്ദ്രയിലെ ഒരു ആഡംബര മന്ദിരത്തിലേക്ക് അദ്ദേഹം താമസം മാറി. 452 കോടി രൂപ വിലമതിക്കുന്ന അഞ്ച് നിലകളുള്ള വസതിയാണ് ഇത്.

ആഡംബര കാറുകളുടെ ശ്രദ്ധേയമായ ഒരു ശേഖരവും അദ്ദേഹത്തിന്റെ കൈവശമുണ്ട്. റേഞ്ച് റോവർ സ്പോർർട്‌സ് (ഒരു കോടി രൂപ), മെഴ്‌സിഡസ് മെയ്ബാക്ക് 3600 (വില 10 കോടി രൂപ), ജാഗ്വാർ എഫ്-പേസ് (70 ലക്ഷം രൂപ), മെഴ്‌സിഡസ് ബെൻസ് എസ്350ഡി (വില 1.4 കോടി രൂപ), ആസ്‌റ്റൺ മാർട്ടിൻ റാപ്പിഡ് (3.29 കോടി രൂപ), ലംബോർഗിനി ഗല്ലാർഡോ (3.06 കോടി രൂപ) എന്നിവയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+