മുകേഷ് അംബാനിയുടെ വലംകൈ, സമ്മാനമായി കിട്ടിയത് 1500 കോടിയുടെ വസതി; ശരിക്കും ആരാണ് മനോജ് മോദി?
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ള ആളാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. പിതാവ് ധീരുഭായ് അംബാനി തുടങ്ങിവച്ച ബിസിനസ് ആശയങ്ങൾ ഇന്ന് വലിയ രീതിയിൽ വികസിപ്പിക്കാനും അതിന്റെ ഫലമായി ആഗോള തലത്തിൽ തന്നെ സമ്പത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കി എടുക്കാനും മുകേഷിന് കഴിഞ്ഞിട്ടുണ്ട്.
നിലവിൽ ആഗോള സമ്പന്ന പട്ടികയിൽ ആദ്യ ഇരുപതിൽ തന്നെ അദ്ദേഹവുമുണ്ടാവും. എന്നാൽ അത് ഒറ്റയ്ക്ക് ഒരു ദിവസം അവർ നേടിപിടിച്ചതല്ല എന്നതാണ് മനസിലാക്കേണ്ട കാര്യം. അതായത് കഴിഞ്ഞ രണ്ടിലധികം പതിറ്റാണ്ടുകളായി കഠിന പ്രയത്നത്തിലൂടെയും ത്യാഗത്തിലൂടെയും ഒക്കെ അവർ ഇന്ന് കാണുന്ന നിലയിലേക്ക് വളരുകയായിരുന്നു.

എങ്കിലും മുകേഷ് അംബാനിയുടെ മാത്രം കഴിവ് കൊണ്ടാണ് റിലയൻസ് ഗ്രൂപ്പ് വളർന്നതെന്ന് പറഞ്ഞാൽ ഒരുപരിധി വരെ അത് തെറ്റാവും. കാരണം റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂൺ തന്നെയാണ് അദ്ദേഹമെന്നതിൽ തർക്കമില്ല. എന്നാൽ റിലയൻസ് ഗ്രൂപ്പിനെ ഏറെക്കാലമായി ഒപ്പം നിന്ന് വളർത്തിയെടുത്ത അംബാനിയുടെ വലംകൈയെ കുറിച്ച് അധികമാരും പറഞ്ഞു കേട്ടിട്ടില്ല.
അംബാനിയുടെ വലംകൈ, ആരാണ് മനോജ് മോദി?
കേവലം മുകേഷ് അംബാനിയുടെ പ്രവർത്തനത്തിൽ മാത്രമല്ല ഏറ്റവും ലാഭകരമായ പല സംരംഭങ്ങളുടെയും പിന്നിലെ ശിൽപിയായ മനോജ് മോദിയുടെ കഴിവും റിലയൻസിന്റെ ഇന്നത്തെ വളർച്ചയ്ക്ക് വലിയ കാരണമാണ്. മുംബൈ സർവകലാശാലയിലെ പഠനകാലത്ത് ഒപ്പം ചേർന്ന മോദിയും മുകേഷും പിന്നീട് അങ്ങോട്ട് വെട്ടിപ്പിടിച്ച് കയറുകയായിരുന്നു.
ധീരുഭായ് അംബാനിയുള്ള കാലത്ത് 1980കളുടെ തുടക്കത്തിലാണ് മനോജ് മോദി റിലയൻസിൽ വന്ന് ചേർന്നത്. ഇന്ന് അദ്ദേഹം മുകേഷിനോടും ഭാര്യ നിത അംബാനിയോടോപ്പവും മാത്രമല്ല അവരുടെ മക്കളായ ആകാശ്, ഇഷ എന്നിവർക്ക് ഒപ്പവും ചേർന്ന് പ്രവർത്തിക്കുകയാണ് മനോജ് മോദി. റിലയൻസിൽ എത്തിയിട്ട് വർഷങ്ങൾ ഇത്രയധികം ആയിട്ടും അദ്ദേഹത്തെ പലപ്പോഴും പുറംലോകം അറിഞ്ഞിരുന്നില്ല.
2020 ഏപ്രിലിൽ ജിയോ പ്ലാറ്റ്‌ഫോമുകളും ഫേസ്ബുക്കും തമ്മിലുള്ള നിർണായക ഇടപാടിലെ പ്രധാന പങ്ക് വഹിച്ചത് മോദിയുടെ കരിയറിലെ നിരവധി നാഴികക്കല്ലുകളിൽ ഒന്ന് മാത്രമാണ്. കൂടുതൽ പൊതു ഇടങ്ങളിൽ പ്രത്യേക്ഷപ്പെടാതെ ജനശ്രദ്ധ ആകർഷിക്കാൻ ശ്രദ്ധിക്കാത്ത വ്യക്തി കൂടിയാണ് മനോജ് മോദി. അതുകൊണ്ട് തന്നെയാണ് ഈ പേര് പലർക്കും അറിയാത്തത്.
മുകേഷ് അംബാനിയുടെ സ്നേഹ സമ്മാനം
ഒരു സാധാരണ ജീവനക്കാരനോ ജോലിക്കാരനോ ആയിട്ടല്ല മനോജ് മോദിയെ മുകേഷ് അംബാനി കണ്ടിരുന്നത്. കാരണം അദ്ദേഹത്തിന് നൽകിയ സമ്മാനത്തിൽ മൂല്യം 1500 കോടിയോളം രൂപയാണ്. അതായത് ഇരുപത്തിരണ്ട് നിലകളോളം വലുപ്പയുള്ള കെട്ടിടമായിരുന്നു ഇത്. ഇത് വലിയ വാർത്താ പ്രാധാന്യം നേടിയപ്പോഴാണ് മനോജ് സിൻഹ പപരാജയപ്പെടുത്തുക.












Click it and Unblock the Notifications