ഒറ്റ എപ്പിസോഡിന് 8 ലക്ഷം പ്രതിഫലം, താമസം 50 കോടിയുടെ വീട്ടിൽ; നമിത ഥാപ്പറിന്റെ ആസ്‌തി 600 കോടി?
ഇന്ത്യൻ വ്യവസായ രംഗത്ത് തങ്ങളുടെ കൈയൊപ്പ് പതിപ്പിച്ച വനിതകൾ ഒട്ടേറെയാണ്. കഠിനാധ്വാനവും അർപ്പണ മനോഭാവവും കൈമുതലാക്കിയ സംരംഭകത്വത്തിന്റെ പാതയിൽ ഇറങ്ങിയ ശക്തരായ വനിതകൾ ധാരാളമുണ്ട് നമുക്ക് ചുറ്റും. എങ്കിലും ഇത്തരം വിജയങ്ങൾ വേണ്ടത്ര കൊണ്ടാടപ്പെടാറില്ല നമ്മുടെ സമൂഹം എന്നത് ഒരു യാഥാർഥ്യമാണ്. അത്തരത്തിൽ ഇന്ത്യൻ വാണിജ്യ-വ്യവസായ രംഗത്തെ ശക്തരായ വനിതകളിൽ ഒരാളായ നമിത ഥാപ്പർ.
എംക്യൂർ ഫാർമസ്യൂട്ടിക്കൽസ് മേധാവിയും 'ഷാർക്ക് ടാങ്ക്' ഇന്ത്യയിലെ പ്രധാനപ്പെട്ട നിക്ഷേപകയുമായ നമിത ഥാപ്പർ പലർക്കും സുപരിചിതയായിരിക്കും. ചിലർക്കെങ്കിലും ഷാർക്ക് ടാങ്ക് ഇന്ത്യ പരിപാടിയെ കുറിച്ച് ധാരണ ഉണ്ടാവണം എന്നില്ല, അത്തരക്കാർക്കായി പറയുകയാണ് വാണിജ്യ രംഗത്തെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന റിയാലിറ്റി ഷോയാണ് ഷാർക്ക് ടാങ്ക്.

ഇവിടെ നിങ്ങൾക്ക് തങ്ങളുടെ ബിസിനസ് ആശയങ്ങൾ വലിയ വ്യവസായികളുമായും നിക്ഷേപകരുമായും ഒക്കെ നേരിട്ട് പങ്കുവയ്ക്കാനും അവരുടെ നിക്ഷേപം ആകർഷിക്കാനും കഴിയും. നിലവിൽ മൂന്നാം സീസൺ നടക്കുന്ന പരിപാടിയിലെ പ്രധാനപ്പെട്ട ജൂറിമാരിൽ ഒരാളാണ് നമിത ഥാപ്പർ. നിരവധി സംരംഭ മോഹികൾക്ക് സ്വപ്‌നം കാണാൻ പ്രചോദനമാവുകയും ചെയ്‌ത വ്യക്തി കൂടിയാണ് നമിത.
തന്റെ മേഖലയിൽ ആർക്കും താഴെയല്ലെങ്കിലും ആഡംബര ജീവിതത്തിന്റെ കാര്യത്തിൽ നമിത ഥാപ്പർ മുൻപന്തിയിലാണ്. കോടിക്കണക്കിന് രൂപ വില വരുന്ന ലക്ഷ്വറി കാറുകൾ, വിലകൂടിയ വസ്ത്രങ്ങൾ എന്നിങ്ങനെ സമ്പന്നതയുടെ കൊടുമുടിയിൽ ജീവിക്കുന്ന നമിത ഥാപ്പറിന്റെ സമ്പാദ്യവും നമ്മളിൽ പലരും ഞെട്ടുന്ന അത്രയും വരും.
നേരത്തെ എംബിഎ പഠനം പൂർത്തിയാക്കിയിട്ടുള്ള നമിത പിന്നീട് യുഎസിലേക്ക് പരന്നിരുന്നു. അവിടെ ഗൈഡന്റ് കോർപറേഷനിൽ ബിസിനസ് ഫൈനാൻസ് വിഭാഗം മേധാവിയായി പ്രവർത്തിച്ചു. പിന്നീടാണ് അവർ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്, ശേഷം എംക്യൂർ ഫാർമസ്യൂട്ടിക്കലിന്റെ സിഎഫ്ഒ പദവി ഏറ്റെടുത്തത്. നമിതയുടെ പിതാവ് സതീഷ് മെഹ്തയാണ് ഈ കമ്പനിയുടെ സ്ഥാപകൻ.
കുടുംബ ബിസിനസ് ഏറ്റെടുത്തതാണെങ്കിലും കമ്പനിയെ ഈ നിലയിലേക്ക് വളർത്തുന്നതിൽ നമിത ഥാപ്പറിന് വലിയ പങ്കാണുള്ളത്. നിലവിൽ ഇവരുടെ ആസ്‌തി 600 കോടിക്ക് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇൻക്രെഡിബിൾ വെൻച്വർസ് എന്ന കമ്പനിയുടെ കൂടി തലപ്പത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് നമിത.
ശരിക്ക് ടാങ്ക് ഇന്ത്യ റിയാലിറ്റി ഷോയുടെ തുടക്കം മുതല ഭാഗമായി നമിത ഒരു എപ്പിസോഡിന് ഏതാണ്ട് 8 ലക്ഷം രൂപയോളം പ്രതിഫലം ഈടാക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല പത്ത് കമ്പനികളിലായി 25 കോടിയിലധികം രൂപയുടെ നിക്ഷേപവും നടത്തി വലിയൊരു മാതൃക സൃഷ്‌ടിക്കുക കൂടി ചെയ്‌തിരുന്നു.
വാണിജ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത നമിതയുടെ ജീവിത ശൈലിയും അത്യാഡംബരങ്ങൾ നിറഞ്ഞതാണ്. പൂനെയിൽ സ്ഥിതി ചെയ്യുന്ന ഇവരുടെ വീടിന് ഏതാണ്ട് 50 കോടി രൂപയിൽ അധികം മതിപ്പ് വില വരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിഎംവി, ബെൻസ് തുടങ്ങിയ ആഡംബര കാറുകളും ഇവർക്ക് സ്വന്തമായുണ്ട്. മുൻപൊരിക്കൽ 20 ലക്ഷം വില വരുന്ന ഷൂ ധരിച്ചുകൊണ്ടും നമിത മാധ്യമ ശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications