Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുമൊരു ഡെന്റിസ്‌റ്റിൽ നിന്നും ശതകോടീശ്വരന്റെ പത്നിയിലേക്ക്; പ്രീതി അദാനി ഞെട്ടിക്കും, ആസ്‌തി 8327 കോടി

ഇന്ത്യൻ അതിസമ്പന്നൻമാരിൽ മുന്നിൽ നിൽക്കുന്ന വ്യക്തികളിൽ ഒരാളാണ് ഗൗതം അദാനി. മുകേഷ് അംബാനിക്ക് പിന്നിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് നിലവിൽ അദ്ദേഹം. അദാനി ഗ്രൂപ്പ് എന്ന വലിയ കമ്പനിയുടെ ഉടമയായ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം കേവലം ഒന്നോ രണ്ടോ മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. തുറമുഖം മുതൽ ഊർജം വരെയുള്ള മേഖലകളിൽ പടർന്നു കിടക്കുന്നതാണ് ഇവരുടെ ബിസിനസ്.

പറഞ്ഞുവന്നത് ഗൗതം അദാനിയെ കുറിച്ചാണ്. ഗുജറാത്തിലെ ടെക്സ്റ്റൈൽ വ്യാപാര കുടുംബത്തിലെ അംഗമായ ഗൗതം അദാനിയുടെ വളർച്ചയ്ക്ക് പിന്നിൽ കാരണങ്ങൾ ഒട്ടേറെയാണ്. എന്നാൽ അധികമാരും അറിയാത്ത ഒരു വ്യക്തിയെ കുറിച്ചാണ് പറയുന്നത്. ഗൗതം അദാനിയുടെ വളർച്ചയ്ക്ക് പിന്നിലെ ഘടകമായി അദ്ദേഹത്തിന്റെ സ്വന്തം പത്നിയെ കുറിച്ചാണ് ഇത്.

adanipriti

ഗൗതം അദാനിയുടെ ഭാര്യയായ പ്രീതി അദാനിയെ അധികമാർക്കും അറിയാൻ വഴിയില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഒക്കെയും ഒരു നിശബ്‌ദ പിന്തുണ നൽകുന്ന വ്യക്തിയായ പ്രീതി അദാനി പ്രഫഷണലി ഒരു ദന്ത ഡോക്‌ടർ കൂടിയാണ്. വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമാണ് അവർ ഇപ്പോൾ.

ഏകദേശം 8327 കോടി രൂപയുടെ ആസ്‌തി ഉണ്ട് ഇവർക്കെന്നാണ് കണക്കു കൂട്ടുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ബിസിനസ്സ് വ്യവസായിയായ ഗൗതം അദാനിയുടെ ഭാര്യ എന്ന നിലയിൽ അവർ അദ്ദേഹത്തിന്റെ ബിസിനസിൽ വലിയ പങ്കാണ് വഹിക്കുന്നത്. വർഷങ്ങളായി അദ്ദേഹത്തിന്റെ നിഴൽ പോലെ കൂടെയുണ്ടായിട്ടും അവർ മാധ്യമങ്ങളുടെ ശ്രദ്ധയിൽപെട്ടത് മുകേഷ് അംബാനിയുടെ മകന്റെ വിവാഹ ചടങ്ങിലാണ്.

ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രീതി അദാനിയുടെയും ഗൗതം അദാനിയുടെയും ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ജാംനഗറിൽ വച്ച് നടന്ന പരിപാടിയിലാണ് അവർ പങ്കെടുത്തത്. സാധാരണഗതിയിൽ ഇരുവരും ഒരുമിച്ച് പ്രത്യേകശപ്പെടുന്ന പതിവില്ല.

ആരാണ് പ്രീതി അദാനി?

1986ൽ ആയിരുന്നു ഗൗതം അദാനിയും പ്രീതി അദാനിയും തമ്മിലുള്ള വിവാഹം. ഡെന്റൽ സർജൻ ആയിരുന്നു പ്രീതി അദാനി. ഗുജറാത്തിലായിരുന്നു ജനനം. ഇവരുടെ വിവാഹ സമയത്ത് 21 വയസ് മാത്രമായിരുന്നു പ്രീതിയുടെ പ്രായം, ഗൗതം അദാനിക്ക് 24 വയസും. പല അഭിമുഖങ്ങളിലും ഗൗതം അദാനി തന്റെ ഭാര്യയുടെ പിന്തുണയെ കുറിച്ച് എടുത്ത് പറഞ്ഞിരുന്നു.

1996ൽ, ഇന്ത്യയിലെ നഗര-ഗ്രാമീണ മേഖലകളിലുടനീളം സാമൂഹികവും വികസനപരവുമായ അസമത്വം ഇല്ലാതാക്കുക എന്ന ദൗത്യവുമായി അവർ അദാനി ഫൗണ്ടേഷൻ സ്ഥാപിക്കുകയുണ്ടായി. പിന്നീട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി അവർ അതിന്റെ പ്രവർത്തനങ്ങളിൽ തന്നെയാണ്. നിലവിൽ പതിനെട്ട് സംസ്ഥാനങ്ങളിലെ 5753 ഗ്രാമങ്ങൾ അവർ ഏറ്റെടുത്ത് കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+