ഒരു ലിറ്റർ പെട്രോൾ വിറ്റാല്‍ കേന്ദ്രത്തിന് എത്ര കിട്ടും, കേരളത്തിന് എത്ര കിട്ടും? വിചിത്രമായ കണക്ക്!

  • Posted By: Kishor
Subscribe to Oneindia Malayalam

പെട്രോൾ - ഡീസൽ വില വര്‍ധനവിനെ ചൊല്ലി ചർച്ചകളും തർക്കങ്ങളും ഏററുമുട്ടലുകളും അവസാനിക്കുന്നില്ല. കേന്ദ്രസർക്കാരാണ് ഇന്ധന വില വർധനവിന് കാരണം എന്നത് ഒരു പൊതു അഭിപ്രായം. എന്നാൽ കേന്ദ്രം മാത്രമല്ല സംസ്ഥാനങ്ങളും നികുതി ഇനത്തിൽ നല്ലൊരു തുക കൂട്ടുന്നുണ്ട് എന്ന് കേന്ദ്രത്തെ പ്രതിരോധിക്കുന്നവരുടെ വാദം.

ഒടുവിൽ മോദി സർക്കാർ വാക്ക് പാലിക്കുന്നു.. പെട്രോൾ @ 50 രൂപ... പക്ഷേ സംസ്ഥാനങ്ങളും സഹകരിക്കണം!!

സംഘപരിവാർ അനുകൂലികളുടെ വാദങ്ങൾ പൊളിച്ചുകൊടുത്ത് കഴിഞ്‍ഞ ദിവസം കേരള ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് രംഗത്ത് വന്നിരുന്നു. എന്നാൽ തോമസ് ഐസക്കിനോട് വിചിത്രമായ ചില ചോദ്യങ്ങൾ അങ്ങോട്ട് ചോദിക്കുകയാണ് സംഘികൾ. ചോദിക്കുന്നത് സംഘികളാണെന്ന് കരുതി തോമസ് ഐസക് മറുപടി പറയാതിരിക്കുകയൊന്നുമില്ല, കാണാം ചോദ്യോത്തരങ്ങൾ...

കേന്ദ്രത്തിന് എത്ര കേരളത്തിന് എത്ര?

കേന്ദ്രത്തിന് എത്ര കേരളത്തിന് എത്ര?

ഓരോ ലിറ്റർ പെട്രോളിനുമാണ് കേന്ദ്രത്തിനു ഏതാണ്ട് ഇരുപത്തി രണ്ടു രൂപ കിട്ടുന്നത് അതായത് ഇരുപത്തൊന്പത് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉൾപ്പടെ. അതിന്റെ വീതം കേരളത്തിന് കിട്ടുമോ? കേരളത്തിൽ അടിക്കുന്ന ഓരോ ലിറ്റർ പെട്രോളിനും സംസ്ഥാനം വാങ്ങുന്നത് ഏതാണ്ട് പതിനെട്ട് രൂപ. കൂടാതെ കേന്ദ്രനികുതിയിൽ നിന്നും കേരളത്തിന് വിഹിതമായി കിട്ടുന്ന നാല്പത്തിരണ്ടു ശതമാനം അതായത് ഒൻപത് രൂപ. അപ്പൊ ആരാണ് ലാഭം കൂടുതൽ വാങ്ങുന്നത്? - ഈ വാദം ഒന്ന് ഓർത്ത് വെച്ചിരിക്കണേ. ഉത്തരം പിന്നാലെ വരുന്നുണ്ട്.

ഈ ചോദ്യം തോമസ് ഐസക്കിനോട്

ഈ ചോദ്യം തോമസ് ഐസക്കിനോട്

കേന്ദ്രം ഈ നാല്പത്തിരണ്ടു ശതമാനം എല്ലാ സംസ്ഥാനത്തിനും കൊടുക്കും. വില കുറയ്‌ക്കേണ്ടത് കേന്ദ്രം തന്നെയാണ് ആനുപാതികമായി കേരളത്തിന്റെ നികുതിയും കുറയും . എന്നാൽ നിലവിൽ അടുത്തുള്ള സംസ്ഥാനങ്ങളേക്കാൾ മൂന്നോ നാലോ രൂപ കേരളം അധികമായി വാങ്ങുന്നുണ്ട് അതവസാനിപ്പിച്ച ശേഷം കേന്ദ്ര നികുതി കുറക്കാൻ ആവശ്യപ്പെടുന്നതിൽ ന്യായമുണ്ട്. കേന്ദ്രം ജിഎസ്ടിയിൽ ഉൾപ്പെടുത്തി വില കുറക്കാൻ ശ്രേമിച്ചാൽ അന്തം ഐസക് എതിർക്കുമോ ഇല്ലയോ?

ഇതാണ് ആ ചോദ്യം

ഇതാണ് ആ ചോദ്യം

അതാത് സംസ്ഥാനത്തു പരാതിയുള്ളവർ അവിടെ പറയട്ടെ. കാശ് ലിറ്ററിന് ഇരുപത്തെട്ട് വാങ്ങി വിഴുങ്ങിയിട്ട് ഞായം പറയുന്നത് അന്തം കമ്മികളുടെ കേരളമല്ലേ? ഒറ്റ കാര്യം മാത്രം പറഞ്ഞാൽ മതി ഞാൻ പൊക്കോളാം. ഒരു ലിറ്റർ പെട്രോളിന് ഇന്ന് ഐസക് പറഞ്ഞ പ്രകാരം എഴുപത്തിമൂന്നു രൂപ. അതിൽ എത്ര എണ്ണ കമ്പനിക്ക്? എത്ര കേന്ദ്രത്തിനു? എത്ര പമ്പിന് ? എത്ര കേരളത്തിന്? കേന്ദ്ര വരുമാനത്തിന്റെ എത്ര വിഹിതം കേരളത്തിന്? ഫലത്തിൽ ഒരു ലിറ്റർ പെട്രോളിന് കേരളത്തിന് ലഭിക്കുന്ന വരുമാനമെത്ര? - ഇതിനാണ് തോമസ് ഐസക് ഉത്തരം പറയേണ്ടത്.

ഇതാണ് ആ ഉത്തരം

ഇതാണ് ആ ഉത്തരം

കേന്ദ്രസർക്കാരിന്റെ നികുതി രൂപയിലും കേരള സർക്കാരിന്റെ നികുതി ശതമാനത്തിലും കൊടുത്ത് കേരളീയരെ പറ്റിക്കാനുള്ള ബിജെപി പ്രചാരണം പൊളിഞ്ഞപ്പോൾ എന്റെ പോസ്റ്റിനുകീഴെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് "കേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയുടെ 40 ശതമാനം സംസ്ഥാനത്തിനല്ലേ" എന്ന വമ്പൻ ചോദ്യം. എന്നുവെച്ചാൽ കേന്ദ്രം പിരിക്കുന്ന 21 രൂപാ നികുതിയുടെ 40 ശതമാനം കൂടി സംസ്ഥാനങ്ങൾക്കു കിട്ടുമെന്നാണ് പ്രചാരണം. അതുകൂടി കണക്കിലെടുത്താൽ കേന്ദ്രത്തിനേക്കാൾ കൂടുതൽ നേട്ടം സംസ്ഥാനത്തിനല്ലേ. ഇതിനു മറുപടി പറയണമെന്നാണ് ആവശ്യം. - തോമസ് ഐസക്കിൻറെ മറുപടി തുടങ്ങുന്നത് ഇങ്ങനെ.

സംസ്ഥാനങ്ങൾക്ക് കിട്ടുന്നുണ്ടോ നോക്കൂ

സംസ്ഥാനങ്ങൾക്ക് കിട്ടുന്നുണ്ടോ നോക്കൂ

പതിനാലാം ധനകാര്യ കമ്മിഷന്റെ തീര്‍പ്പുപ്രകാരം ആദായനികുതിയുടെയും എക്‌സൈസ് ഡ്യൂട്ടിയുടെയും നാല്‍പതു ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കേണ്ടതാണ്. എന്നാൽ ബിജെപി വക്താക്കള്‍ കൗശലപൂര്‍വം മറച്ചുവെയ്ക്കു മറ്റൊരു കാര്യമുണ്ട്. എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചാല്‍ വരുമാനം സംസ്ഥാനവുമായി പങ്കുവെയ്‌ക്കേണ്ടി വരുമെന്നുള്ളതുകൊണ്ട്. കേന്ദ്രം പലപ്പോഴും വര്‍ദ്ധിപ്പിക്കുന്നത് അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി തുടങ്ങിയ പേരുകളിലുളള നികുതിയാണ്. ഈ നികുതിവരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കേണ്ടതില്ല.

മോദി വന്നപ്പോഴുണ്ടായ മാറ്റം നോക്കൂ

മോദി വന്നപ്പോഴുണ്ടായ മാറ്റം നോക്കൂ

മോദി വന്നശേഷം ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയില്‍ നിന്നും 8.48 രൂപയായി ഉയര്‍ത്തി. അഡീഷണല്‍ എക്‌സൈസ് ഡ്യൂ'ട്ടി ലിറ്ററിന് 2.00 രൂപയില്‍ നിന്നും 6.00 രൂപയായി ഉയര്‍ത്തി. സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി ലിറ്ററിന് 6.00 രൂപയില്‍ നിന്നും 7.00 രൂപയായി ഉയര്‍ത്തി. ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന നികുതിയല്ല.

പറയുമ്പോൾ എല്ലാം പറയണമല്ലോ

പറയുമ്പോൾ എല്ലാം പറയണമല്ലോ

എക്സൈസ് നികുതിയ്ക്കു പുറമെ എണ്ണക്കമ്പനികളിൽ നിന്നുള്ള ഇൻകംടാക്സ്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ്, ലാഭവിഹിതം, എല്ലാംകൂടി ചേർക്കുമ്പോൾ കഴിഞ്ഞ വർഷം 61032 കോടി രൂപ കേന്ദ്രസർക്കാരിനു ലഭിച്ചു. സംസ്ഥാനങ്ങൾക്ക് ഈ ഇനത്തിൽ പൂജ്യമാണ് വരുമാനം. എണ്ണക്കമ്പനികളുടെ ലാഭവും അതിന്മേലുള്ള നികുതിയും വിഹിതവുമെല്ലാം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റവർഷം കൊണ്ട് 12000 കോടിയുടെ വർദ്ധന. ജിഎസ് ടി അടക്കം എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാം. പക്ഷേ, ആദ്യം മോദി വർദ്ധിപ്പിച്ച നികുതി കുറയ്ക്കണം. എന്നിട്ടാവാം ചർച്ച.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Who is responsible for petrol price rise and how - social media discussion.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്