റിലയൻസിൽ ഏറ്റവും വലിയ ഓഹരി ഉടമ ആര്? മുകേഷ് അംബാനിയോ ഇഷയോ നിതയോ ഒന്നുമല്ല, പിന്നെ..?
ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ നമ്മുടെയൊക്കെ മനസിൽ വരികയുള്ളൂ. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി വ്യവസായ രംഗത്തെ പകരം വയ്ക്കാനില്ലാത്ത പേരായി മാറിയ മുകേഷ് അംബാനി തന്നെയാണ് അത്. ലോക സമ്പന്ന പട്ടികയിൽ തന്നെ മുൻനിരയിൽ ഇടംപിടിച്ച വ്യക്തി കൂടിയാണ് മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ സ്ഥാപനമായ റിലയൻസും എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ.
ദിനങ്ങൾ കഴിയുന്തോറും മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് വളർച്ചയുടെ പാതയിലാണ്. ഓരോ മേഖലയിലും തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു കൊണ്ടാണ് അവർ മുന്നോട്ട് നീങ്ങുന്നത്. കൂടാതെ പുതിയ മേഖലകളിൽ കൂടി അവർ തങ്ങളുടെ പ്രവർത്തനം വർധിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെ ആണെങ്കിലും റിലയൻസിനെ കുറിച്ച് പലർക്കും അറിയാത്ത ചില രസകരമായ കാര്യങ്ങളുണ്ട്.

അതിൽ പ്രധാനപ്പെട്ടതാണ് അവിടുത്തെ ഓഹരി വിഹിത കണക്കുകൾ ഉൾപ്പെടെയുള്ളവ. മുൻപൊക്കെ മുകേഷ് അംബാനിയെ മാത്രമായിരുന്നു എല്ലാവർക്കും അറിഞ്ഞിരുന്നതെങ്കിൽ ഇന്ന് കാലം മാറി. മുകേഷ് അംബാനിയുടെ ഭാര്യയും ബിസിനസിൽ വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തിയുമായ ഭാര്യ നിത അംബാനിയും, മക്കളായ ഇഷയും ആകാശും ആനന്ദും, ഒപ്പം മരുമക്കൾ ആനന്ദ് പിരാമൽ, ശ്ലോക മെഹ്ത, രാധിക മെർച്ചന്റ് എന്നിവരെയും എല്ലാവർക്കും അറിയാം.
അംബാനി കുടുംബം ഒന്നാകെ ലൈം ലൈറ്റിൽ വന്നിട്ട് കാലം കുറച്ചായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അപ്പോൾ ഇവരിൽ ആരാണ് റിലയൻസിലെ ഏറ്റവും വലിയ ഓഹരി ഉടമ എന്ന ചോദ്യമാവും പ്രധാനമായും ഉയരുക. പെട്ടന്ന് നോക്കുമ്പോൾ നമ്മുടെ മനസിൽ വരുന്ന ഉത്തരം ചെയർമാനും കുടുംബനാഥനുമായ മുകേഷ് അംബാനി എന്നതായിരിക്കും.
എന്നാൽ ആരാണ് ഈ വിശിഷ്‌ട വ്യക്തി എന്നറിയും മുൻപ് റിലയൻസിലെ ഓഹരി കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏകദേശം 50.39 ശതമാനം ഓഹരികളും നിലവിൽ അംബാനി കുടുംബത്തിന്റെ കൈകളിലാണ്. എന്നാൽ ബാക്കി വരുന്ന 49.61 ശതമാനം മറ്റ് ഓഹരി ഉടമകളുടെ കൈവശമാണ്.
എന്നാൽ ഈ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വച്ചിരിക്കുന്നത് മുകേഷ് അംബാനിയോ അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോ അല്ല എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. അദ്ദേഹത്തിന്റെ മാതാവായ കോകില ബെൻ അംബാനിയാണ് റിലയൻസിലെ ഏറ്റവും വലിയ ഓഹരി ഉടമ. അവർക്ക് 1,57,41,322 ഓഹരികളാണ് ഉള്ളത്. ഇത് അവൾക്ക് കമ്പനിയുടെ ഏകദേശം 0.24 ശതമാനം വിഹിതം നൽകുന്നു.
ഇതിന് പുറമേ മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവർക്ക് 80,52,021 ഓഹരികൾ വീതമുണ്ട് ഈ കമ്പനിയിൽ. അതുകൊണ്ട് തന്നെ പെട്ടെന്ന് ആരും കോകില ബെൻ അംബാനിയായിരിക്കും ഏറ്റവും വലിയ ഓഹരി ഉടമ എന്ന കാര്യം ഓർത്തിരിക്കില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. അതേസമയം, ഫോർബ്‌സ് പട്ടിക അനുസരിച്ച് നിലവിൽ മുകേഷ് അംബാനിക്ക് 116.1 ബില്യൺ ഡോളർ ആസ്‌തിയാണുള്ളത്.












Click it and Unblock the Notifications