പഠനത്തിൽ പിന്നോട്ട്, 19-ാം വയസിൽ സ്വന്തം കമ്പനി; ഇപ്പോൾ സമ്പന്ന പട്ടികയിൽ ഇടം, ആരാണ് തൃഷ്‌നീത് അറോറ?
ഇന്ത്യയിൽ സമ്പന്നരുടെ പേരുകൾ പരിശോധിച്ചാൽ ആദ്യം നമ്മുടെ മനസിൽ വരിക മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ഒക്കെയായിരിക്കും. എന്നാൽ അവർ മാത്രമാണോ ഇന്ത്യയിൽ ബിസിനസ് മേഖലയിൽ വിജയം കൊയ്‌തവർ എന്ന് ചോദിച്ചാൽ ഒരിക്കലും അങ്ങനെയല്ല എന്നതാണ് യാഥാർഥ്യം. നമ്മളറിയാത്ത ഒട്ടേറെ പേർ അവരവരുടേതായ മേഖലകളിൽ വലിയ ഉയരങ്ങളിൽ എത്തി നിൽക്കുന്നുണ്ട്.
അത്തരത്തിൽ ഒരാളെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സിഇഒ എന്ന നേട്ടം സ്വന്തമായുള്ള ഒരാൾ, അതും തന്റെ കൗമാര പ്രായത്തിൽ തന്നെ കമ്പനി സ്ഥാപിച്ചുകൊണ്ട് എല്ലാവരെയും ഞെട്ടിച്ച ഒരു വ്യക്തിത്വം. ആ ചെറുപ്പക്കാരന്റെ പേരാണ് തൃഷ്‌നീത് അറോറ. നിലവിൽ സമ്പന്നരുടെ ഹുറൂൺ ലിസ്‌റ്റിലും ഇടംനേടി ചരിത്രം കുറിച്ചിരിക്കുകയാണ് അദ്ദേഹം.

ചെറിയ പ്രായത്തിൽ തന്നെ സ്‌കൂൾ ഔപചാരിക വിദ്യാഭ്യാസത്തിൽ പിന്നിലേക്ക് പോയ ഈ ചെറുപ്പക്കാനെ പലരും തമാശയായി കണ്ടുകാണും. എന്നാൽ സാങ്കേതിക വിദ്യയിലെ അറിവും അതിന് അനുസരിച്ച് കഠിനാധ്വാനം ചെയ്യാനുള്ള മനോഭാവവുമാണ് തൃഷ്‌നീത് അറോറയെ ഇന്ന് കാണുന്ന ഉയരങ്ങളിലേക്ക് എത്തിച്ചത്.
ടിഎസി സെക്യൂരിറ്റിയുടെ സ്ഥാപകനും സിഇഒയുമായ തൃഷ്‌നീത് അറോറ ഈ വർഷത്തെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്‌റ്റിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിൽ ഒരാളാണ് എന്നതാണ് അദ്ദേഹത്തെ കുറിച്ച് ആദ്യം പറയേണ്ട ഒരു കാര്യം. തന്റെ പത്തൊമ്പതാം വയസിലാണ് ചണ്ഡീഗഡിൽ അദ്ദേഹമൊരു കമ്പനി സ്ഥാപിച്ചതെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ കഴിയില്ല.
നിലവിൽ ഈ സ്ഥാപനത്തിന്റെ വരുമാനം 11.4 കോടി രൂപയാണ്. തന്റെ 23-ാം വയസ്സിൽ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എത്തിക്കൽ ഹാക്കർമാരിൽ ഒരാളായി അദ്ദേഹം അറിയപ്പെട്ടിരുന്നു. എന്നാൽ അതൊന്നും തന്നെ ഔപചാരിക വിദ്യാഭ്യാസം വഴി നേടിയതല്ലെന്ന് ഓർക്കണം. അദ്ദേഹം ഒറ്റയ്ക്ക് പഠിച്ചെടുത്തത് ആയിരുന്നു ഇവയെല്ലാം.
നിലവിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, അമുൽ തുടങ്ങിയ ചില ബിസിനസ് ഭീമന്മാരുമായി ഇടപാട് നടത്തുന്ന കമ്പനിയാണ് അദ്ദേഹത്തിന്റേത്. ഇന്ത്യ, യുഎസ്എ, യുകെ, കാനഡ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് അറോറയുടെ കമ്പനിയുടെ പ്രവർത്തനങ്ങൾ എന്നതാണ് മറ്റൊരു പ്രത്യേകത. നിലവിൽ 1100 കോടിയുടെ ആസ്‌തിയാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
തനിക്ക് ഒരിക്കലും പഠനത്തിൽ താൽപ്പര്യമില്ലായിരുന്നുവെന്നും എപ്പോഴും ഒരു ബാക്ക്ബെഞ്ചറായിരുന്നു എന്നും അറോറ തന്നെ പറഞ്ഞിരുന്നു. എന്നാൽ പേരുകേട്ട ഡിഗ്രികൾ ഒന്നുമില്ലാതിരുന്നിട്ട് കൂടി അദ്ദേഹം ജീവിതത്തിൽ സ്വന്തമാക്കിയ നേട്ടങ്ങൾ പലർക്കും സ്വപ്‌നം കാണാൻ പോലും കഴിയാത്തതാണ്. വെറും മുപ്പതാം വയസിലാണ് അദ്ദേഹം ഇത്രയും വലിയൊരു കമ്പനിയുടെ തലപ്പത്ത് എത്തിയത് എന്ന് കൂടി ഓർക്കുമ്പോഴാണ് ആയ നേട്ടത്തിന്റ വ്യാപ്‌തി മനസിലാവുക.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications