50 ലക്ഷം ലോണെടുത്ത് തുടങ്ങി, ഇന്ന് 75,000 കോടിയുടെ സാമ്രാജ്യം; ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ലറി ഉടമ ഇതാ
ആഭരണങ്ങളോട് ഏറെ പ്രിയമുള്ള ആളുകളാണ് നമ്മൾ ഇന്ത്യക്കാർ. കല്യാണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് അത്രത്തോളം ആഭരണങ്ങൾ നാം വാങ്ങിക്കൂട്ടാറുണ്ട്. അതിൽ ഏറിയപങ്കും സ്വർണം തന്നെയാണ് നാം വാങ്ങാറുള്ളതും. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജ്വല്ലറി മേഖല വലിയ വളർച്ചയുടെ പാതയിലാണ് എക്കാലവും. അതിൽ നിന്ന് വലിയ നേട്ടമുണ്ടാക്കിയ നിരവധി ബിസിനസുകാർ നമുക്ക് ചുറ്റുമുണ്ട്.
എന്നാൽ ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ ജ്വല്ലറി ഉടമ എന്ന വിശേഷണം ചാർത്തിക്കിട്ടിയ ഒരാളേയുള്ളൂ. പലർക്കും അത് അറിയില്ലെങ്കിലും അദ്ദേഹമൊരു മലയാളിയാണ്. കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ ഒരു സ്വർണവ്യാപാര സ്ഥാപനത്തിൽ നിന്നും തുടങ്ങി ഇന്ന് ആഗോള തലത്തിൽ ഏറ്റവും വലിയ ജ്വല്ലറി കമ്പനികളിൽ ഒന്നായി മാറിയ കല്യാൺ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

കല്യാൺ ജ്വല്ലേഴ്‌സിന്റെ ഉടമയായ ടിഎസ് കല്യാണരാമനെ കുറിച്ച് അറിയാത്തവർ അധികം ഉണ്ടാവില്ല. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ശ്രംഖലയുടെ തലപ്പത്ത് ഇരിക്കുന്ന അദ്ദേഹത്തിന്റെ യാത്ര പലർക്കും പ്രചോദനമാണ്. ചെറിയ ബിസിനസിൽ നിന്നും കഠിനാധ്വാനവും അർപ്പണ മനോഭാവവും കൊണ്ട് വലിയ ഉയരങ്ങൾ കീഴടക്കിയ വ്യക്തിയാണ് അദ്ദേഹം.
ടിഎസ് കല്യാണരാമനും കല്യാൺ ജ്വല്ലേഴ്‌സും
ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ കൊച്ചുമകനും വസ്ത്രവ്യാപാരം നടത്തി വന്നിരുന്ന വ്യക്തിയുടെ മകനുമായ ടിഎസ് കല്യാണരാമൻ പെട്ടെന്നൊരുനാൾ കൊണ്ട് സാമ്രാജ്യം വെട്ടിപ്പിടിച്ച വ്യക്തിയല്ല. ചെറിയ നിക്ഷേപത്തിൽ നിന്ന് തുടങ്ങിയ കല്യാൺ ജ്വല്ലേഴ്‌സ് ഇപ്പോൾ എത്തി നിൽക്കുന്നത് മുന്നോറോളം ഷോറൂമുകൾ സ്വന്തമായുള്ള വലിയ സാമ്രാജ്യത്തിലേക്കാണ്.
നിലവിൽ ഇന്ത്യയിൽ 250ലധികം ഷോറൂമുകളാണു കല്യാൺ ജ്വല്ലേഴ്‌സിന് ഉള്ളത്. യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലായി മുപ്പത് ഷോറുമുകൾ വേറെയുമുണ്ട്. കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 75,000 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അധികം വൈകാതെ തന്നെ കല്യാണിന്റെ മാർക്കറ്റ് യുഎസിലേക്ക് കൂടി വളർത്താനാണ് അവർ പദ്ധതിയിടുന്നത്.
1993-ൽ തൃശൂരിലെ ഒരു ചെറിയ തെരുവിൽ ചെറിയ ജ്വല്ലറി ആരംഭിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ തുടക്കം. കൈയിലുണ്ടായിരുന്ന ആകെയുള്ള സമ്പാദ്യമായി 25 ലക്ഷം രൂപ തികയാതെ വന്നതോടെ 50 ലക്ഷം വായ്‌പ വാങ്ങിയാണ് ടിഎസ് കല്യാണരാമൻ തന്റെ ആദ്യ ജ്വല്ലറി തുറന്നത്. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കമ്പനിയുടെ മൂല്യം കുതിച്ചുയർന്നതിനൊപ്പം തന്ന കല്യാണരാമന്റെ ആസ്‌തിയിലും വൻ കുതിപ്പാണ് ഇക്കാലം കൊണ്ട് ഉണ്ടായിരിക്കുന്നത്. നിലവിൽ ഫോബ്‌സിന്റെ അതി സമ്പന്ന പട്ടികയിൽ ഇടം നേടിയിട്ടുള്ള അദ്ദേഹത്തിന്റെ സമ്പാദ്യം ഏകദേശം 17,000 കോടിക്ക് മുകളിൽ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications