Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ആരുടെ പക്കൽ..? 22,579,618 കിലോ സ്വർണശേഖരം, അറിഞ്ഞാൽ നിങ്ങൾ ഞെട്ടും...

വിവാഹം പോലെയുള്ള മംഗളകരമായ അവസരങ്ങളിൽ സ്വർണം നൽകുന്നത് ഇന്ത്യയിൽ സ്ഥിരം പതിവാണ്, അതുകൊണ്ട് തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഭരണ വിപണിയും ഇന്ത്യയ്ക്ക് സ്വന്തമാണ്. സ്ത്രീകൾക്ക് തലമുറകളായി സ്വർണം കൈമാറി വരുന്ന സമ്പ്രദായവും ഇന്ത്യയിലുണ്ട്. എന്നാൽ ആരാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം കൈവശം വച്ചിരിക്കുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..? എങ്കിൽ അതിന്റെ ഉത്തരം നിങ്ങളെ ഞെട്ടിക്കും.

ഈ ചോദ്യത്തിനുള്ള മറുപടി "ഇന്ത്യൻ കുടുംബങ്ങൾ" എന്നാണ്. വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരം ഇന്ത്യൻ കുടുംബങ്ങളുടെ പക്കലാണ്. ഇതിൽ നിന്ന് തന്നെ അറിയാമല്ലോ ഇന്ത്യയിലെ സ്വർണ ശേഖരത്തിന്റെ വ്യാപ്‌തിയും ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള പ്രിയവും.

gold

2020-21ലെ പഠനം സൂചിപ്പിക്കുന്നത് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം 13,000 ടൺ സ്വർണം ഉണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ ഡയറക്ടർ സോമസുന്ദരം വ്യക്തമാക്കുന്നത്. എന്നാൽ 2023 ആയപ്പോഴേക്കും ഇത് 25 ദശലക്ഷം കിലോഗ്രാം അല്ലെങ്കിൽ ഏകദേശം 25,000 ടൺ വരെയായി വളർന്നു. ഇത്രയും സ്വർണം എന്നാൽ ഇന്ത്യയുടെ ജിഡിപിയുടെ 40 ശതമാനത്തോളം കവർ ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ ജിഡിപി ആണെന്ന് കൂടി ഓർക്കണം.

ഓക്‌സ്‌ഫോർഡ് ഗോൾഡ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകത്തിലെ സ്വർണത്തിന്റെ 11 ശതമാനം മാത്രമാണ് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ളത്. ഏകദേശം 25000 ടൺ (അല്ലെങ്കിൽ 22679618 കിലോഗ്രാം) സ്വർണ്ണം ഇന്ത്യൻ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതായി കരുതപ്പെടുന്നു. യുഎസ്, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, ഐഎംഎഫ് എന്നിവയുടേതിനേക്കാൾ കൂടുതൽ സ്വർണം കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

സ്വർണശേഖരത്തെക്കുറിച്ച് പറയുമ്പോൾ, പട്ടികയിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഇക്കണോമി ആൻഡ് മാർക്കറ്റ്സ് റിപ്പോർട്ട് പ്രകാരം യുഎസിൽ 8133.5 മെട്രിക് ടൺ സ്വർണശേഖരമാണുള്ളത്. രാജ്യത്തിന്റെ വിദേശ കരുതൽ ശേഖരത്തിന്റെ 75 ശതമാനവും സ്വർണമാണ്. 3359.1 മെട്രിക് ടൺ സ്വർണവുമായി ജർമനി രണ്ടാം സ്ഥാനത്തുണ്ട്.

അടുത്തിടെ വൻ തോതിൽ ജർമനിയിലെ ആളുകൾ സ്വർണത്തിൽ നിക്ഷേപം നടത്തിയെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ആഗോളതലത്തിൽ സ്വർണം വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിലും ജർമനിയാണ് മുന്നിൽ. ഇറ്റലിക്ക് 2451.8 മെട്രിക് ടൺ സ്വർണ നിക്ഷേപമുണ്ട്, ലോകത്ത് മൂന്നാം സ്ഥാനത്താണ് അവർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+