സമ്പന്നരുടെ പട്ടികയില്‍ എന്തുകൊണ്ട് ടാറ്റയില്ല, അംബാനി അദാനിമാരുടെ അടുത്തില്ലേ? കാരണം ഇതാണ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ് ടാറ്റ ഗ്രൂപ്പ്. അതിന് നേതൃത്വം നല്കുന്ന രത്തന്‍ ടാറ്റ അതിസമ്പന്നനാണെന്ന് എല്ലാവര്ക്കും അറിയാം. രാജ്യത്തെ ഏറ്റവും സത്യസന്ധമായ ഇമേജുള്ള ബിസിനസുകാരന് കൂടിയാണ് അദ്ദേഹം. എല്ലാ മേഖലയിലും നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ ഇന്നുവരെ സമ്പന്നരുടെ പട്ടികയില്‍ രത്തന്‍ ടാറ്റ ഇടംപിടിച്ചിട്ടില്ല.
എന്തുകൊണ്ടാണെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. എപ്പോഴും മുകേഷ് അംബാനിയും, ഗൗതം അദാനിയുമാണ് ആദ്യ രണ്ടില്‍ വരാറുള്ളത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ രത്തന്‍ ടാറ്റയുടെ പേര് ഇടംപിടിക്കാറില്ല. ഇവരുടെ അത്ര ആസ്തി അദ്ദേഹത്തിനില്ലേ? കാരണം എന്താണെന്ന് നോക്കാം.

ടാറ്റ ഗ്രൂപ്പിനെ ഇത്രത്തോളം വലുതാക്കിയത് രത്തന്‍ ടാറ്റയാണ്. പല മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഹുരുണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ 2022ല്‍ 421ാം സ്ഥാനത്തായിരുന്നു രത്തന്‍ ടാറ്റ. 3800 കോടിയായിരുന്നു ആസ്തി. അതേസമയം പലരും പ്രതീക്ഷിച്ചതിലും കുറവായിരുന്നു രത്തന്‍ ടാറ്റയുടെ ആസ്തി.
അതേസമയം ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയുടെയോ ഗൗതം അദാനിയുടെയോ അടുത്തെങ്ങുമില്ല രത്തന്‍ ടാറ്റയുടെ ആസ്തി. ഇത്രയും ബിസിനസ് ഉണ്ടായിട്ടും, സ്റ്റാര്‍ബക്സ്, സുഡിയോ പോലുള്ള വമ്പന്‍ കമ്പനികള്‍ റിലയന്‍സിനേക്കാള്‍ മുകളിലെത്തിയിട്ടും രത്തന്‍ ടാറ്റയുടെ ആസ്തി ഇത്രത്തോളം കുറയാന്‍ മതിയായ കാരണങ്ങളുണ്ട്.
ആദ്യത്തെ കാരണം രത്തന്‍ ടാറ്റ അദ്ദേഹത്തിന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗവും ഉപയോഗിക്കുന്നത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ്. അതുകൊണ്ടാണ് പട്ടികയില്‍ അദേഹം ഉള്‍പ്പെടാതിരിക്കുന്നത്. ടാറ്റാ ട്രസ്റ്റ് വഴിയാണ് രത്തന്‍ ടാറ്റ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ടാറ്റ ഗ്രൂപ്പ് ടാറ്റ സണ്‍സ് എന്നിവയിലൂടെ ലഭിക്കുന്ന ലാഭം നേരെ ടാറ്റ ട്രസ്റ്റിലേക്കാണ് പോകുന്നത്.
ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, തൊഴില്‍ രൂപീകരണം, സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്കായിട്ടാണ് ഉപയോഗിക്കുന്നത്. അതായത് സമൂഹത്തിലെ നല്ല കാര്യങ്ങള്‍ക്കായിട്ടാണ് കമ്പനിയുടെ ലാഭം രത്തന്‍ ടാറ്റ ഉപയോഗിക്കുന്നത്. വ്യക്തിപരമായ ആര്‍ഭാടങ്ങളേക്കാള്‍ രത്തന്‍ ടാറ്റ വിലമതിക്കുന്നത് സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാണ്.
ഇത്തരം കാര്യങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാനാണ് രത്തന്‍ ടാറ്റയുടെ ശ്രമം. ഇവിടെ മുകേഷ് അംബാനിയും ഗൗതം അദാനിയും കൂടുതല്‍ വ്യക്തിപരമായി സമ്പത്ത് സ്വന്തമാക്കാനും, അതുപോലെ ബിസിനസ് സാമ്രാജ്യം വലുതാക്കാനായിട്ടുമെല്ലാം സമ്പത്ത് ധാരാളം സ്വന്തമാക്കായിട്ടുണ്ട്. എന്നാല്‍ രത്തന്‍ ടാറ്റയ്ക്ക് ഇത്തരം കാര്യങ്ങളില്‍ താല്പര്യമില്ലാത്തത് കൊണ്ടാണ് അദ്ദേഹം സമ്പന്നരുടെ പട്ടികയില്‍ മുന്‍നിരയിലൊന്നും ഇല്ലാതിരിക്കുന്നത്.
രത്തന്‍ ടാറ്റ സാമൂഹ്യ സേവനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ടാറ്റ കുടുംബം നേരത്തെ തന്നെ സാമൂഹിക സേവനത്തിന് പേരുകേട്ടവരാണ്. സാമൂഹിക ഉത്തരവാദിത്തം കോര്‍പ്പറേറ്റ് മേഖലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അതുകൊണ്ട് തന്നെ വളരെ മുന്നിലാണ് ടാറ്റ കുടുംബം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications