ഇ-റുപ്പി സാധാരണക്കാർക്ക് വെല്ലുവിളിയോ..? യുപിഐയും കറൻസികളും അപ്രത്യക്ഷമാകുമോ..? അറിയേണ്ടതെല്ലാം
രാജ്യത്ത് കഴിഞ്ഞ കാലങ്ങളിൽ ഏറ്റവുമധികം കേട്ട വാക്കുകളിൽ ഒന്നാണ് ഇ-റുപ്പി അഥവാ ഡിജിറ്റൽ കറൻസി. ഇന്ത്യയുടെ ഔദ്യോഗിക ക്രിപ്‌റ്റോ കറൻസി എന്ന് കൂടി ഇതിനെ വിളിക്കുന്നുണ്ട്. ആശയം അവതരിപ്പിച്ചിട്ട് ഒരു വർഷം പിന്നിട്ടപ്പോഴും ഇപ്പോഴും ഇതിനെ കുറിച്ചുള്ള ആശങ്കകളും, സംശയങ്ങളും നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം.
പരീക്ഷണ പ്രവർത്തനങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ഇ-റുപ്പി അധികം വൈകാതെ സാധാരണക്കാരുടെ കൈകളിലേക്കും എത്തുമെന്നാണ് ലഭ്യമായ റിപ്പോർട്ട്. എസ്ബിഐ അടക്കമുള്ള ബാങ്കുകൾ ഇതോടകം ഇ-റുപ്പിക്ക് വേണ്ടി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുകയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

എങ്കിലും അതിനെ കുറിച്ചുള്ള ഏറ്റവും വലിയ സംശയങ്ങളിൽ ഒന്ന് നിലവിൽ ഉപയോഗിച്ചു വരുന്ന നോട്ടുകളും (കറൻസി), യുപിഐയും അപ്രത്യക്ഷമാകുമോ എന്നത്. കൂടാതെ ഇത് സാധാരണക്കാർക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്ന ചോദ്യവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ ഇതിന് ഉത്തരം കിട്ടണമെങ്കിൽ നാം ആദ്യം തന്നെ അറിയേണ്ടത് എന്താണ് ഡിജിറ്റൽ കറൻസി എന്നും ഇ-റുപ്പി എങ്ങനെയാണ് പ്രവർത്തിക്കുക എന്നുമാണ്.
എന്താണ് ഡിജിറ്റൽ കറൻസി
പൂർണമായും ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമായ ഏതൊരു കറൻസിയെയും ഡിജിറ്റൽ കറൻസി. കറൻസികളുടെ ഇലക്‌ട്രോണിക് രീതികൾ ഇതിനകം തന്നെ ഒരുപാട് രാജ്യങ്ങളുടെ ധനകാര്യ സംവിധാനങ്ങളിൽ ആധിപത്യം പുലർത്തുന്നു. ഡിജിറ്റൽ കറൻസി വെർച്വൽ മാർഗങ്ങളിലൂടെ മാത്രമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ് അതിനർത്ഥം നിങ്ങളുടെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ നിന്ന് ഇത് പുറത്തുപോകില്ല. ക്രിപ്‌റ്റോകറൻസി, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി), സ്‌റ്റേബിൾകോയിനുകൾ എന്നിവയാണ് ഡിജിറ്റൽ കറൻസിയുടെ മൂന്ന് പ്രധാന വിഭാഗങ്ങൾ.
ഇ-റുപ്പി
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണ് ഇന്ത്യയിൽ ഇ-റുപ്പി എന്നറിയപ്പെടുന്നത്. ക്രിപ്‌റ്റോ കറൻസികൾക്കു സമാനമായി ബ്ലോക്ക്‌ചെയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇതിനെ ക്രിപ്‌റ്റോ കറൻസിയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ഭാരതീയ റിസർവ് ബാങ്ക് പുറത്തിറക്കുന്നത് കൊണ്ട് തന്നെ ഇത് ഇന്ത്യയുടെ ഔദ്യോഗിക ക്രിപ്‌റ്റോ കറൻസി എന്നും അറിയപ്പെടുന്നു.
നോട്ടുകൾക്കും യുപിഐക്കും വെല്ലുവിളിയോ..?
ഇ-റുപ്പിയുടെ കടന്നുവരവ് നോട്ടുകൾക്കും യുപിഐയ്ക്കും വെല്ലുവിളിയാകുമോ എന്ന സംശയത്തിന് അടിസ്ഥാനമില്ല എന്നതാണ് യാഥാർഥ്യം. സാധാരണ കറൻസികൾക്കുള്ള ഒരു ഡിജിറ്റൽ ബദലാണ് ഇ-റുപ്പി. കറൻസി രഹിത സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ഏറ്റവും വലിയ നീക്കങ്ങളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. ഭാവിയിൽ കറൻസികൾ പൂർണമായും ഇല്ലാതായേക്കാം, എന്നാൽ നിലവിൽ അങ്ങനെയൊരു ഭയത്തിന്റെ ആവശ്യമില്ല.
യുപിഐയുടെ കാര്യത്തിലും ഏതാണ്ട് ഇത് തന്നെയാണ് അവസ്ഥ. ഇ-റുപ്പി നിലവിലെ കറൻസിയുടെ ഡിജിറ്റൽ രൂപമാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. യുപിഐ ആവട്ടെ ഒരു പേമെന്റ് മാർഗമാണ്. അതിനാൽ ഇ-റുപ്പിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇ-റുപ്പി ഒരിക്കലും യുപിഐയ്ക്ക് വെല്ലുവിളിയാകില്ല എന്ന് മാത്രം ഉറപ്പിച്ചുകൊള്ളുക. ആഗോള തലത്തിൽ ഇന്ത്യയുടെ യുപിഐ ശ്രദ്ധ നേടുന്ന സമയമായതിനാൽ തന്നെ യുപിഐയ്ക്ക് ദോഷം വരുന്ന ഒന്നും കേന്ദ്രം ചെയ്യില്ലെന്നും മനസിൽ ഉറപ്പിച്ചോളൂ.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications