Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവർഷത്തിലും സ്വർണവിലയിലെ കുതിപ്പ് തുടരും; പുതിയ ഉയരങ്ങൾ താണ്ടുമോ? ഇവയാണ് കാരണങ്ങൾ

സ്വർണവിലയിൽ സമാനതകൾ ഇല്ലാത്തവിധം ഉയർച്ചയുണ്ടായ വർഷങ്ങളിൽ ഒന്നാണ് 2024. ആഗോള വിപണിയിലും അതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും വൻ വിലവർധനവ് സ്വർണത്തിന് ഉണ്ടാവുന്നത് നാം കണ്ടു. വർഷം മുഴുവൻ ഒരേ മൊമന്റം പിടിച്ചുകൊണ്ടാണ് സ്വർണവില കുതിച്ചുകയറിയത് എന്ന പ്രത്യേകത കൂടിയുണ്ട്. മഞ്ഞലോഹം പലപ്പോഴും സാധാരണക്കാരുടെ സ്വപ്‌നത്തിൽ നിന്ന് വളരെ അകലേക്ക് പോവുന്നതും ഈ വില വർധനവിന്റെ പരിണിതഫലമായി.

സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് ഒക്കെയും കാര്യമായ നേട്ടം ഈ വർഷം പ്രാപ്‌തമായി എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. എന്നാൽ വരാനിരിക്കുന്ന പുതുവർഷത്തിലും ഈ ട്രെൻഡ് തുടരുമോ എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. അതിന് കൃത്യമായ ഒരു ഉത്തരം സാധ്യമല്ലെങ്കിലും വിദഗ്‌ധർ അഭിപ്രായപ്പെടുന്നത് 2025ലും ഈ വർഷത്തിന് സമാനമായ രീതിയിൽ സ്വർണവിലയിൽ മുന്നേറ്റം ഉണ്ടാവുമെന്നാണ്.

goldrates

2024ൽ സ്വർണത്തിന് ഏകദേശം 27 ശതമാനം റിട്ടേൺ ലഭിച്ചുവെന്നാണ് പൊതുവായി ലഭ്യമായ ഡാറ്റകളിൽ ചിലത് സൂചിപ്പിക്കുന്നത്. ജപ്പാനിലെയും ലോകത്തിലെയും ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ എംയുഎഫ്‍ജി ബാങ്ക് 2025 വരെ സ്വർണത്തിന്റെ മുന്നേറ്റം ഇതേപടി തുടരുമെന്ന സൂചനയാണ് മുന്നോട്ട് വയ്ക്കുന്നത്. അതിനവർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ വളരെ പ്രസക്തമാണ്‌ താനും.

വളർന്നുവരുന്ന വിപണികളിലെ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് എതിരായ സംരക്ഷണവും, സെൻട്രൽ ബാങ്കുകൾ ഉണ്ടാക്കുന്ന ഡിമാൻഡുമാണ് ഇതിന്റെ മുഖ്യ കാരണങ്ങളായി വിലയിരുത്തുന്നത്. യുഎസ് ഫെഡ് നിരക്കുകൾ വെട്ടിക്കുറച്ച പശ്ചാത്തലത്തിൽ സാമ്പത്തിക, പണ സ്ഥാപനങ്ങൾ, നിക്ഷേപകർ, ഊഹക്കച്ചവടക്കാർ എന്നിവരിൽ നിന്ന് ഉയരുന്ന ഡിമാൻഡ് തന്നെയാണ് ഇതിലെ മുഖ്യ ഘടകമായി വിലയിരുത്തുന്നത്.

കൂടാതെ യുഎസ് നയ അനിശ്ചിതത്വവും ഉയർന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങളും സ്വർണത്തിന്റെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ അവരുടെ സ്വർണ ശേഖരം നിലവിലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇടയിൽ വലിയ തോതിൽ വർധിപ്പിച്ചുവെന്നതാണ് ഏറ്റവും പ്രധാന കാര്യങ്ങളിലൊന്ന്.

സമീപ വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന പ്രധാന ആസ്‌തികളിൽ ഒന്നാണ് സ്വർണം. അതുകൊണ്ട് കൂടിയാണ് ഈ ട്രെൻഡ് തുടരുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വരുമ്പോൾ അത് സ്വർണ വിലയിൽ ഏത് രീതിയിലുള്ള മാറ്റം കൊണ്ടുവരുമെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.

ട്രംപിന്റെ വ്യാപാര നയങ്ങളിലെ കടുംപിടിത്തം തുടരുകയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ അയവ് വരാതെ നിൽക്കുകയും ചെയ്യുകയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3000 ഡോളർ എന്ന നിലവാരം തൊടാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ റിപ്പോർട്ടുകളും വരുന്ന വർഷവും സ്വർണത്തിന്റെ മുന്നേറ്റം തന്നെയാണ് പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+