Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനികനായി ജനിക്കാത്തത് കുറ്റമല്ല, പക്ഷേ ദരിദ്രനായി ജീവിക്കുന്നതോ? ഈ പത്ത് വഴികൾ നിങ്ങളെ സഹായിക്കും

നമ്മുടെ രാജ്യത്ത് ജീവിത ചെലവ് കുതിച്ചുയരുന്ന കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. അതിനിടയിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് ഭൂരിഭാഗം പേരും. എന്നാൽ കേവലം ഒരു ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് എങ്ങനെ നാം മുന്നോട്ട് പോകുമെന്ന ചോദ്യം പലപ്പോഴും മനസിനെ അലട്ടുന്ന ഒന്നായിരിക്കും. പക്ഷേ ആവശ്യത്തിനുള്ള അടിസ്ഥാന ഫണ്ടോ, മൂലധനമോ ചെലവഴിക്കാൻ കഴിയാത്തവർ എങ്ങനെ ഒരു ബിസിനസിനെ കുറിച്ച് ആലോചിക്കും എന്ന വസ്‌തുത നമുക്ക് മുൻപിൽ നിൽക്കുന്നുണ്ട്.

എന്നാൽ നിലവിലെ ജോലി കൂടാതെ രണ്ടാമതൊരു അധിക വരുമാനത്തിന് കൂടുതൽ നിക്ഷേപം ഒന്നും ആവശ്യമില്ലെന്നതാണ് സത്യം. നിക്ഷേപം വേണ്ടെന്ന് പറയുമ്പോൾ പൂർണമായും ഇവ അത്തരത്തിൽ ഇളവുകൾ ഉള്ളവയല്ല. നിങ്ങൾ ഇതിലേക്ക് നിക്ഷേപിക്കേണ്ടത് നിങ്ങളുടെ സമയവും, അധ്വാനവുമാണ് എന്ന കാര്യം മറക്കരുത്. അത്തരത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന കുറച്ച് നിക്ഷേപ ആശയങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഇപ്പോൾ.

businessideas2024feb

കസ്‌റ്റമർ സർവീസ്

നിങ്ങൾക്ക് മികച്ച ആശയവിനിമയ കഴിവുകളുണ്ടോ? എങ്കിൽ വീട്ടിലിരുന്നു തന്നെ പണം നേടാവുന്ന മികച്ചൊരു മാർഗമാണ് ഇത്. പല കമ്പനികളും തങ്ങളുടെ ഉപഭോക്തൃ സേവന പ്രവർത്തനങ്ങൾ റിമോട്ട് ഏജന്റുമാർക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ലൈവ്ഒപിഎസ്, അറൈസ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇതിനുള്ള വഴിയൊരുക്കും. വീട്ടിലിരുന്ന് മികച്ച വരുമാനം നേടാനുള്ള അവസരം കൂടിയാണിത്.

ഫ്രീലാൻസ് റൈറ്റിംഗ്

എഴുതാനുള്ള കഴിവ് എത്രത്തോളമാണ് എന്നതിന് അനുസരിച്ച് പണം സമ്പാദിക്കാൻ കഴിയുന്ന ഒരു മാർഗമാണിത്. മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിൽ വാക്കുകളെ അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അത് നല്ല വരുമാനത്തിലേക്കുള്ള വാതിൽ തുറക്കും. വീട്ടിൽ നിന്ന് ഓൺലൈനിലൂടെ പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് ഫ്രീലാൻസ് റൈറ്റിംഗ്. കണ്ടന്റുകളിൽ ഗുണനിലവാരം ഉറപ്പ് വരുത്തുക എന്നതാണ് ഏറ്റവും പ്രധാന കാര്യം.

വെർച്വൽ അസിസ്‌റ്റൻസ്

എല്ലാ സേവനങ്ങളും ഓൺലൈൻ ആയതോടെ ഡിജിറ്റൽ മേഖല വലിയ വരുമാന സാധ്യതയാണ് തുറന്നുതരുന്നത്. അഡ്‌മിനിസ്‌ട്രേറ്റീവ് പിന്തുണ ആവശ്യമുള്ള വ്യക്തികൾക്കോ, ബിസിനസുകൾക്കോ ഒരു വെർച്വൽ അസിസ്‌റ്റന്റാകുക. ഇമെയിൽ മാനേജ്മെന്റ്, ഷെഡ്യൂളിംഗ് അപ്പോയിന്റ്മെന്റുകൾ, ഡാറ്റാ എൻട്രി എന്നിവ ഉദാഹരണങ്ങളാണ്. ടൈം ഇടിസി, ബിലെ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ നിങ്ങളെ പണം കണ്ടെത്താൻ സഹായിക്കും.

ഓൺലൈൻ ട്യൂഷൻ

കഴിഞ്ഞ കാലങ്ങളിൽ ഒരുപാട് പേരുടെ സാമ്പത്തിക ഭദ്രതയ്ക്ക് പിന്നിലെ കാരണങ്ങളിൽ ഒന്നായി മാറിയ അധിക ചിലവില്ലാത്ത ഒരു മാർഗമായിരുന്നു ഓൺലൈൻ ട്യൂഷൻ. നിങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും, അറിവ് പകർന്ന് നൽകാനുമുള്ള കഴിവുണ്ടെങ്കിൽ തീർച്ചയായും ഏറ്റവും അനുയോജ്യമായ മാർഗങ്ങളിൽ ഒന്നാണിത് എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.

റിമോട്ട് ഗ്രാഫിക് ഡിസൈൻ

നിങ്ങൾക്ക് മെച്ചപ്പെട്ട ഗ്രാഫിക് ഡിസൈൻ കഴിവുകളുണ്ടെങ്കിൽ പിന്നെ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. ഇതിലൂടെ നല്ല വരുമാനം ഉറപ്പാണ്. ക്യാൻവ, ഫൈവർ പോലെയുള്ള ചില പ്ലാറ്റ്‌ഫോമുകൾ സൗജന്യമായും പ്രയോജനപ്പെടുത്താം. ഇവിടെ ആഗോള വിപണി തന്നെ നിങ്ങൾക്ക് മുന്നിൽ തുറന്നുവെച്ചിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം.

സോഷ്യൽ മീഡിയ മാനേജ്‌മെന്റ്

നമ്മുടെ നാട്ടിൽ സാമൂഹിക മാധ്യമങ്ങളുടെ വളർച്ച അതിവേഗമാണ്. എന്നാൽ പലർക്കും സമൂഹിക മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ല. പല പ്രമുഖരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് അവർ നിയോഗിക്കുന്ന വ്യക്തികളാണ്. നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗത്തിൽ സമർത്ഥനാണെങ്കിൽ, ഇന്ന് വരുമാനം നേടാനുള്ള ഏറ്റവും മികച്ച മാർഗമാണിത്.

അഫിലിയേറ്റ് മാർക്കറ്റിങ്

ഇന്ന് ആളുകളെ സ്വാധീനിക്കുന്ന പ്രധാന ഇടം ഓൺലൈൻ തന്നെയാണ്. ഓൺലൈൻ സെർച്ചുകളിൽ നിങ്ങളുടെ മുന്നിലേയ്ക്ക് വരുന്ന പരസ്യങ്ങൾ തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വരുമാനം ലഭിക്കുന്ന രീതിയാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. സേവനങ്ങളോ ഉത്പന്നങ്ങളോ പ്രമോട്ട് ചെയ്യുന്നതിലൂടെ കമ്മീഷൻ നേടുന്ന രീതിയാണിത്. ഇതും വീട്ടിലിരുന്ന് വരുമാനം നേടാനുള്ള മികച്ച വഴിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+