Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത്ത് ജീവിതം തകര്‍ത്തു, ജോലി ഇല്ലാതാക്കി, വീട്ടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

ചെന്നൈ: തമിഴ് സൂപ്പര്‍ താരം അജിത്ത് കുമാറിന്റെ വീടിന് മുന്നില്‍ നാടകീയ നിമിഷങ്ങള്‍. ഒരു യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വസതിക്ക് സമീപമായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. പോലീസ് ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ച് പോയി. വൈകാതെ തന്നെ ഇവര്‍ ഇവിടെ ഓടിയെത്തുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസുകാര്‍ തടഞ്ഞിട്ടും യുവതി തീകൊളുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ വീഡിയോയില്‍ ഇവര്‍ അജിത്തിനെതിരെ ഗുരുതരമായ ചില കാര്യങ്ങളും വിളിച്ച് പറയുന്നുണ്ട്.

1

തന്റെ മരണത്തിന് കാരണം അജിത്താണെന്ന് ഇവര്‍ പറയുന്നു. ഫര്‍സാന എന്നാണ് ഇവരുടെ പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയാണ് ഇവര്‍. തന്റെ ജോലി അജിത്ത് കാരണം നഷ്ടമായെന്ന് ഇവര്‍ പറയുന്നു. ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇഞ്ചപ്പാക്കത്ത് അജിത്തിന്റെ വീടിന് സമീപമുള്ള ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നാണ് സൂചന. മണ്ണെണ്ണയുമായിട്ടാണ് ഇവര്‍ എത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ അജിത്ത് വന്നിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞിരിക്കുന്നത്. അജിത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇവര്‍ നേരത്തെ പങ്കുവെച്ചിരുന്നു.

അതേസമയം ആശുപത്രി മാനേജ്‌മെന്റിന് ഇവരുടെ രീതികള്‍ ഇഷ്ടമായില്ലെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ് ഇവരെ പുറത്താക്കിയത്. തന്റെ ആകെയുള്ള ജോലിയാണ് നഷ്ടമായത്. മറ്റ് വരുമാനങ്ങളിലൊന്നുമില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അജിത്തിന്റെ വീടിന് മുന്നില്‍ തന്നെയാവട്ടെ തന്റെ മരണമെന്നും അവര്‍ പറഞ്ഞു. ഇവരുടെ ആത്മഹത്യ തടയുന്നതിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് ഈ സംഭവം. എന്നാല്‍ അജിത്തോ കുടുംബമോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അജിത്ത് പക്ഷേ ലോക പര്യടനത്തിലാണ് ഉള്ളത്. ചെന്നൈയിലെ വസതിയില്‍ അദ്ദേഹം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഒരു ബൈക്ക് ട്രാവലറെ അജിത്ത് ദില്ലിയിലെത്തി കണ്ടിരുന്നു. മരാല്‍ യസാര്‍ലൂ എന്ന ബൈക്ക് യാത്രികയായിരുന്നു ഇത്. ഇവര്‍ 64 രാജ്യങ്ങളും ഏഴ് ഭൂഖണ്ഡങ്ങളും ബൈക്കില്‍ സഞ്ചരിച്ച യുവതിയാണ്. ഇവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് അജിത്ത് ടൂറിനായി പോയത്. ഇന്നലെയാണ് ലോക പര്യടനം തുടങ്ങിയത്. പുതിയ ചിത്രമായ വലിമൈയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് യാത്ര തുടങ്ങിയത്. നേരത്തെ റഷ്യയിലൂടെ യാത്ര ചെയ്യുന്ന അജിത്തിന്റെ ചിത്രങ്ങള്‍ വൈറാലയിരുന്നു. അജിത് കഴിഞ്ഞ ദിവസം താജ് മഹല്‍ കാണാനായി എത്തിയിരുന്നു. ഇതും ബൈക്ക് യാത്രയിലാണ് എത്തിയത്. റഷ്യയിലെ യാത്ര അവസാനിപ്പിച്ച ശേഷമാണ് ഇന്ത്യയിലെ യാത്രകള്‍ ആരംഭിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+