ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്

ചെന്നൈ: തമിഴ് സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. തമിഴ് സൂപ്പര്‍ താരം ധനുഷും രജനീകാന്തിന്റെ മകല്‍ ഐശ്വര്യയും തമ്മില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്ന് ആരാധകര അറിയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലാകെ ഇത് ചര്‍ച്ചയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഒരു റിപ്പോര്‍ട്ട് പോലുമില്ലായിരുന്നു.

അതുകൊണ്ടാണ് വേര്‍പിരിയല്‍ എല്ലാവരെയും ഞെട്ടിച്ചത്. വിവാഹമോചനത്തില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു. ഇരുവരും ഔദ്യോഗികമായി ഇക്കാര്യം ആരാധകരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

1

ധനുഷിന്റെ തുടര്‍ച്ചയായിട്ടുള്ള വര്‍ക്ക് ഷെഡ്യൂളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് സൂചന. സിനിമകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇല്ലാതെ ധനുഷിന് ജീവിക്കാനാവില്ല എന്നതാണ് അവസ്ഥ. ധനുഷ് മറ്റെന്തിനേക്കാളും പ്രാധാന്യം തന്റെ സിനിമകള്‍ക്ക് നല്‍കിയിരുന്നു. കുടുംബ ബന്ധത്തിനേക്കാളും കൂടുതല്‍ സമയം ചെലവഴിച്ചതും സിനിമകള്‍ക്ക് വേണ്ടിയാണെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പല ഇന്‍ഡസ്ട്രികളിലായി ധനുഷ് തുടര്‍ച്ചയായി അഭിനയിക്കുന്നുണ്ട്. പല നഗരങ്ങലിലേക്ക് തുടര്‍ച്ചയായുള്ള യാത്രകളും, ഔട്ട്‌ഡോര്‍ ഫിലിം ഷൂട്ടുകളും ധനുഷിന്റെ കുടുംബ ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയെന്ന് അദ്ദേഹത്തിന്റെ കുടുംബവുമായി അടുപ്പമുള്ള വ്യക്തി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

2

ഐശ്വര്യയുമായുള്ള ബന്ധത്തില്‍ നേരത്തെ തന്നെ വിള്ളല്‍ വീണിരുന്നു. ഇരുവരും തമ്മില്‍ മാനസികമായി പൊരുത്തത്തില്‍ ആയിരുന്നില്ല അടുത്ത കാലത്തൊന്നുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐശ്യര്വയും ധനുഷും തമ്മില്‍ ഇതുകൊണ്ട് തന്നെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ധനുഷ് അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കാറുള്ളത്. പ്രത്യേകിച്ച് പുതിയ ചിത്രത്തിനായി അദ്ദേഹം കരാര്‍ ഒപ്പിടും. അതിലൂടെ പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കും. ഷൂട്ടിംഗില്‍ മുഴുകുമ്പോള്‍ ധനുഷിന് ഈ പ്രശ്‌നങ്ങളെ കുറിച്ച് മറക്കാനും സാധിക്കും. ഇക്കാര്യം സിനിമാ മേഖലയിലുള്ള എല്ലാവര്‍ക്കും അറിയാമെന്നാണ് റിപ്പോര്‍ട്ട്.

3

ധനുഷ് വളരെ സ്വകാര്യ വ്യക്തിയാണ്. തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിക്കുന്ന വ്യക്തിയാണ്. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ചില കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. പ്രധാനപ്പെട്ട ചില വിഷയങ്ങലൊന്നും ധനുഷ് ആരുമായും പങ്കുവെക്കാറുമില്ലെന്ന് ഇന്ത്യാ ടുഡേയോട് ധനുഷിന്റെ കുടുംബവുമായി ബന്ധമുള്ള വ്യക്തി പറയുന്നു. ധനുഷിന്റെ മനസ്സില്‍ എന്താണ് ഉള്ളതെന്ന് പോലും ആര്‍ക്കും അറിയാന്‍ സാധിക്കില്ല. എപ്പോഴൊക്കെ മനസ്സിന് പ്രശ്‌നങ്ങളുണ്ടാവുന്നുവോ? ഐശ്വര്യയുമായി വാക്കേറ്റമുണ്ടാവുകയോ ചെയ്താല്‍ ധനുഷ് ഉടന്‍ തന്നെ പുതിയൊരു സിനിമ ചെയ്യും. ഇത് കുടുംബവുമായി ധനുഷിനെ കൂടുതല്‍ അകറ്റിയെന്നാണ് വിവരം.

4

ധനുഷിന്റെ കുടുംബബന്ധം തകരുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ സിനിമകളെയാണ് ധനുഷ് ആശ്രയിച്ചിരുന്നത്. ധനുഷിന് മാത്രമല്ല ഐശ്വര്യയെയും ഇത് കാര്യമായി ബാധിച്ചിരുന്നു. ധനുഷ് ഹോളിവുഡ് ചിത്രത്തിലേക്ക് അടക്കം പോയിരുന്നതും വലിയ പ്രശ്‌നമായി കുടുംബത്തെ ബാധിച്ചിരുന്നു. തുടര്‍ച്ചയായ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒടിടി സിനിമകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലുമായിരുന്നു ധനുഷ്. കഴിഞ്ഞ ആറുമാസമാണ് ഇവരുടെ ബന്ധം ഏറ്റവും മോശമായത്. ഇപ്പോഴത്തെ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ ആറുമാസ കാലയളവിലെ പ്രശ്‌നങ്ങളാണ്. ഇരുവരും വലിയ മാനസിക പ്രശ്‌നത്തിലായിരുന്നു. ഇവര്‍ക്ക് വേര്‍പിരിയുക അല്ലാതെ വേറെ മാര്‍ഗമില്ലെന്ന അവസ്ഥയിലായിരുന്നു.

5

പിരിയുക എന്നത് ഇരുവര്‍ക്കുമിടയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയ കാര്യമായിരുന്നു. പ്രധാനമായും മക്കളെ കുറിച്ച് ആലോചിച്ചായിരുന്നു പ്രശ്‌നങ്ങള്‍ അത്രയും ഉണ്ടായത്. കുറച്ച് കാലമായി ഇരുവരും പിരിയുക എന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധനുഷും ഐശ്വര്യയും ദീര്‍ഘനേരം പരസ്പരം സംസാരിച്ചിരുന്നു. പിരിയുന്നതിന് മുമ്പ് തനിക്ക് ബോളിവുഡ് ചിത്രമായ അത്‌റങ്കി റേയുടെ പ്രൊമോഷന്‍ പൂര്‍ത്തിയാക്കണമെന്ന് ധനുഷിന് ആഗ്രഹമുണ്ടായിരുന്നു. അതിന് ശേഷം വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിക്കാമെന്നും തീരുമാനിച്ചിരുന്നു. അത്‌റങ്കി റേയുടെ പ്രൊമോഷന്‍ സമയത്ത് ധനുഷ് വേറൊരു ലോകത്തായിരുന്നുവെന്ന് സുഹൃത്തുക്കളും സൂചിപ്പിക്കുന്നു.

6

അത്‌റങ്കി റേയ്ക്കായി ധനുഷ് നല്‍കിയ അഭിമുഖങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ വലിയ എന്തോ പ്രശ്‌നം അഭിമുഖീകരിക്കുന്നതായി വ്യക്തമായിരുന്നു. കരണ്‍ ജോഹറുമൊത്തുള്ള പരിപാടിയില്‍ താന്‍ അധികം സംസാരിക്കാത്തയാളാണെന്ന് പറഞ്ഞാണ് ധനുഷ് ഉള്‍വലിഞ്ഞത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ധനുഷ് പുറത്തുവിട്ടില്ല. അതേസമയം ഐശ്വര്യ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധിച്ചാണ് ഈ വിഷയം മറക്കാന്‍ ശ്രമിച്ചത്. ചാരിറ്റി, സ്ത്രീ ശാക്തീകരണ പദ്ധതികള്‍ എന്നിവയിലൊക്കെയായിരുന്നു ഐശ്വര്യ ഇടപെട്ടിരുന്നത്. കുട്ടികളെ കുറിച്ചായിരുന്നു ഐശ്വര്യ കൂടുതലായും ശ്രദ്ധിച്ചത്. യാത്ര, ലിംഗ എന്നിങ്ങനെ പേരുള്ള രണ്ട് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. കുട്ടികളെ ഈ പ്രശ്‌നം ബാധിക്കരുതെന്ന് ഐശ്വര്യയ്ക്കും ധനുഷിനും നിര്‍ബന്ധമുണ്ടായിരുന്നു.

7

നേരത്തെ വേര്‍പിരിയാതിരുന്നതിന് പ്രധാന കാരണം കുട്ടികളായിരുന്നു.ഇവര്‍ വളര്‍ന്ന് വലുതായതിനാല്‍ വേര്‍പിരിയല്‍ ഇവര്‍ക്ക് എളുപ്പമായിരുന്നു. കുട്ടികളെ വേര്‍പിരിയുന്ന കാര്യം ഇരുവരും പറഞ്ഞ് മനസ്സിലാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ധനുഷും ഐശ്വര്യയും തമ്മില്‍ അത്ര നല്ല ബന്ധത്തിലൂടെയല്ല കടന്നുപോയത്. വ്യക്തിപരമായ സന്തോഷമാണ് പ്രാധാന്യം എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവരും കുട്ടികള്‍ക്കൊപ്പം തുടര്‍ന്നും ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പരസ്പരം ഇരുവര്‍ക്കും വ്യക്തിവിരോധങ്ങള്‍ ഒന്നുമില്ല. അധികം വൈകാതെ തന്നെ ഇരുവരെയും പൊതുവേദിയില്‍ കാണാന്‍ സാധിക്കുമെന്നും കുടുംബ സുഹൃത്ത് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

8

ഇരുവരുടെയും കുടുംബ ജീവിതത്തില്‍ വിവാദങ്ങളും നേരത്തെ ഉണ്ടായിരുന്നു. ധനുഷും പ്രമുഖ നടിമാരുമായി ചേര്‍ന്നുള്ള ബന്ധമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നത്. ഐശ്യര്യ സംവിധാനം ചെയ്ത മൂന്ന് എന്ന ചിത്രത്തിലെ താരം ശ്രുതി ഹാസനുമായിട്ടായിരുന്നു ധനുഷിന് പ്രണയബന്ധമുണ്ടെന്ന് അഭ്യൂഹമുയര്‍ന്നത്. ഇതേ തുടര്‍ന്ന് ഇരുവരുടെയും ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ തനിക്ക് അത്തരമൊരു പ്രണയമില്ലെന്ന് ശ്രുതി തന്നെ പറഞ്ഞിരുന്നു. ഐശ്വര്യയുടെ കുട്ടിക്കാല സുഹൃത്ത് കൂടിയാണ് ശ്രുതി. നടി അമല പോളുമായുള്ള ബന്ധമായിരുന്നു അടുത്തത്. അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ധനുഷാണെന്ന് അവരുടെ മുന്‍ ഭര്‍ത്താവ് എഎല്‍ വിജയ്‌യുടെ പിതാവ് എഎല്‍ അഴകപ്പന്‍ ആരോപിച്ചിരുന്നു. പിന്നീട് തൃഷയ്‌ക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നതും ധനുഷിനെ വിവാദത്തിലാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+