നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു, പ്രവര്‍ത്തനം തമിഴ്‌നാട് കോണ്‍ഗ്രസിനൊപ്പം!!
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്. നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അവര്‍. നിലവില്‍ ഷക്കീല ചെന്നൈയില്‍ താമസിച്ച് വരികയാണ്. സിനിമാ തിരക്കുകളൊന്നുമില്ലാത്തതിനാല്‍ അവര്‍ മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കും. 110ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍.

തുടക്കകാലത്ത് മാദക സിനിമകളിലെ നടിയെന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ അത്തരം ചിത്രങ്ങള്‍ വലിയ തരംഗം തീര്‍ത്തിരുന്നു. കേരളത്തിനും പുറത്ത് പലയിടത്തും അവര്‍ സൂപ്പര്‍ താരങ്ങളും നിരയിലേക്ക് ഉയര്‍ന്നിരുന്നു. അടുത്തിടെ അവരുടെ ജീവിതത്തെ ആസ്പദമാക്കി ഷക്കീല എന്ന പേരില്‍ ബോളിവുഡില്‍ നിന്ന് ബയോപിക്കും റിലീസ് ചെയ്തിരുന്നു. നിലവില്‍ ടിവി സീരിയലുകളില്‍ അവര്‍ അഭിനയിക്കുന്നുണ്ട്. ഒരു പ്രമുഖ ടിവി ഷോയുടെ ഭാഗമായും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തമിഴ്‌നാട് കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിന്റെ ഭാഗമായിട്ടാണ് ഷക്കീല പ്രവര്‍ത്തിക്കുക. ഈ വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിട്ട് അവരെ നിയമിച്ചിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പില്‍ ഇവര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications