കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലീസിന് 48 മണിക്കൂര്‍; വിജയ് പടത്തിനൊപ്പം ഇറങ്ങാനിരുന്ന അജിത് കുമാര്‍ ചിത്രം തുനിവിന് വിലക്ക്?

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി ഒരുങ്ങുന്ന അജിത് കുമാര്‍ ചിത്രം തുനിവിന്റെ കാര്യത്തില്‍ നിരാശ നിറഞ്ഞ വാര്‍ത്ത. ചിത്രത്തിന് റിലീസ് വിലക്കുള്ളതായിട്ടാണ് അഭ്യൂഹം. തമിഴ്‌നാട്ടില്‍ ഗ്രാന്‍ഡ് റിലീസായി ഒരുങ്ങുന്ന ചിത്രമാണിത്. ഇളയദളപതി വിജയ് നായകനായ വാരിസിനിനൊപ്പം ക്ലാഷ് റിലീസായി ഒരുങ്ങുന്ന ചിത്രമാണിത്.

അജിത്തിന്റെയും വിജയിയുടെയും ആരാധകര്‍ പൊങ്കല്‍ ദിവസത്തിനായി അതുകൊണ്ട് കാത്തിരിക്കുകയാണ്. എന്നാല്‍ ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണിത്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്. ഇനി 48 മണിക്കൂറാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കേണ്ടത്.

1

കേരളത്തില്‍ അടക്കം വന്‍ ഹൈപ്പാണ് ചിത്രത്തിനുള്ളത്. അതേസമയം ആരാധകര്‍ നിരാശപ്പെടേണ്ട കാര്യമില്ല. തുനിവിന് വിലക്കേര്‍പ്പെടുത്തിയത് ഇന്ത്യയില്‍ അല്ല. സൗദി അറേബ്യയിലാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ഉള്ളത് കൊണ്ടാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!

കുവൈത്ത്, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇത്തരം ഉള്ളടക്കമുള്ള ചിത്രങ്ങള്‍ ഈ രാജ്യങ്ങളിലും നിരോധിക്കപ്പെടാറുണ്ട്. ചിത്രത്തിന്റെ സെന്‍സറിങ് നിലവില്‍ സൗദി അറേബ്യയില്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!

ഹോളിവുഡില്‍ നിന്നുള്ള മാര്‍വെല്‍ സിനിമകള്‍ക്കും സൗദി അറേബ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്ളടക്കത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ മാര്‍വലിനോടും, ഡിസ്‌നി സ്റ്റുഡിയോയോടും സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിലെ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

അജിത്തിന്റെ ചിത്രത്തില്‍ നായികമായി വരുന്നത് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യറാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം വൈറലായതാണ്. അതേസമയം ചിത്രത്തിന്റെ ബുക്കിങ് അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ തുടങ്ങിയതാണ്.

ഇതൊക്കെ ഭൂമിയില്‍ തന്നെയാണോ; ലുക്കില്‍ കേരളം പിന്നിലാവും, ട്രിപ്പടിക്കാന്‍ തോന്നുന്നുണ്ടോ; വേഗം വിട്ടോളൂ!!

ഇതിനോടകം ഗള്‍ഫ് മേഖലയില്‍ ചിത്രം നിരോധിക്കുമെന്ന വാര്‍ത്ത പരന്ന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇസ്ലാമിക വിരുദ്ധ രംഗങ്ങളും, തോക്കുകളുടെയും, ആയുധങ്ങളുടെയും ഉപയോഗം കൂടുതലുള്ള ചിത്രമായത് കൊണ്ടും കൂടിയാണ് തുനിവ് നിരോധിച്ചതെന്നാണ് അഭ്യൂഹം.

തിയേറ്ററുകളിലെ വരാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നിന്ന് തുനിവ് നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ട്വിറ്ററില്‍ ചിത്രം നിരോധിക്കപ്പെട്ടുവെന്ന വാര്‍ത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. നേരത്തെ വിജയ് ചിത്രം ബീസ്റ്റിനും ഇതുപോലെ വിലക്കുണ്ടായിരുന്നു.

English summary
ajith kumar thunivu faces a ban in saudi arabia says reports before clashing with vijay's varisu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X