8 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണം: കോടതിയില്‍ ഹര്‍ജി
ചെന്നൈ: എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. 82കാരനായ കുനൂര്‍ ശ്രീനിവാസനാണ് ഹര്ജിക്കാരന്.
ഡിഎംകെയുടെ അസറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിലെ അംഗമാണ് ശ്രീനിവാസന്. നിലവില്‍ രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി നല്‍കണമെന്നാണ് ഫിനാന്‍സ് ആക്ടില്‍ പറയുന്നത്. നാലാഴ്ച്ച കഴിഞ്ഞാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

ജസ്റ്റിസ് ആര് മഹാദേവന്, സത്യനാരായണ പ്രസാദ് എന്നിവര്‍ ചേര്‍ന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാര്‍, നിയമ-ധനമന്ത്രാലയം എന്നിവരോടാണ് വിഷയത്തില്‍ പ്രതികരണം തേടിയത്. നാലാഴ്ച്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കണമെന്നാണ് നിര്‍ദേശം.
കേന്ദ്ര സര്‍ക്കാരിന്റെ തന്നെ ഡാറ്റയ്ക്ക് വിരുദ്ധമായ രീതിയിലാണ് ഇപ്പോള്‍ ആദായനികുതി സ്ലാബുകള്‍ ഉള്ളതെന്ന് ഹര്ജിക്കാരന് പറയുന്നു. എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന് അര്‍ഹരാണെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു.
ഈ കണ്ടെത്തലിന് എതിരാണ് കേന്ദ്രത്തിന്റെ ആദായനികുതി സംവിധാനമെന്ന് ഹര്ജിക്കാരന് കുറ്റപ്പെടുത്തുന്നു. നിലവിലുള്ള നികുതി സംവിധാനത്തിന് മുകളില്‍ നികുതി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരില്‍ നിന്ന് ആദായനികുതി ഈടാക്കുന്നതില്‍ തുല്യതയില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇത് അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
നിലവിലെ ആദായനികുതി നിയമം സുപ്രീം കോടതി വിധിക്ക് എതിരാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നത് ചൂണ്ടിക്കാണിച്ച് ആദായനികുതി പരിധി നിശ്ചയിച്ചാല്‍, അത് എല്ലാ വിഭാഗത്തിനും ലഭിക്കണം. ഒരു വിഭാഗത്തിന് മാത്രമായി അത് ലഭ്യമാക്കാന്‍ പറ്റില്ല.
ഇപ്പോഴുള്ള നിയമം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരില് നിന്ന് നികുതി ഈടാക്കുന്നതാണ്. അതിലൂടെ ആ വിഭാഗത്തിന് മുന്നോക്കം നില്ക്കുന്നവരുമായി വിദ്യാഭ്യാസത്തിന്റെയോ, പണത്തിന്റെയോ കാര്യത്തില്‍ തുല്യത നേടാന്‍ സാധിക്കില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications