ഹിന്ദിയില്‍ അല്ല തമിഴില്‍ സംസാരിക്കൂ; അവാര്‍ഡ് ചടങ്ങിനിടെ ഭാര്യക്ക് നിര്‍ദേശവുമായി എആര്‍ റഹ്‌മാന്‍
ചെന്നൈ: അവാര്‍ഡ് ദാന ചടങ്ങിനിടെ ഭാര്യയോട് തമിഴില്‍ സംസാരിക്കാന്‍ നിര്‍ദേശിച്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍. തമിഴ് ഭാഷയോടുള്ള തന്റെ ആരാധന റഹ്‌മാന്‍ മുമ്പ് പലതവണ കാണിച്ചിട്ടുണ്ട്. ആ പട്ടികയിലേക്ക് ചേര്‍ക്കാവുന്ന പുതിയ സംഭവമാണിത്. സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനം റഹ്‌മാന് ലഭിക്കുന്നുണ്ട്.
അതേസമയം വിമര്‍ശിക്കുന്നവരുമുണ്ട്. ചെന്നൈയില്‍ നടന്ന വികടന്‍ സിനിമ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് റഹ്‌മാന്‍ വീണ്ടും തന്റെ തമിഴ് സ്‌നേഹം പ്രകടമാക്കിയത്. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വികടന്‍ അവാര്‍ഡ് ചടങ്ങില്‍ റഹ്‌മാനെ ആദരിക്കുന്നുണ്ടായിരുന്നു. ഈ സമയം റഹ്‌മാന്‍ തന്റെ ഭാര്യ സൈറ ബാനുവിനെയും സ്റ്റേജിലേക്ക് രണ്ട് വാക്ക് സംസാരിക്കുന്നതിനായി വിളിക്കുകയായിരുന്നു.

തനിക്കൊപ്പം ആ ട്രോഫി ഏറ്റുവാങ്ങുന്നതിനായിരുന്നു സൈറയെയും റഹ്‌മാന്‍ വിളിച്ചു. വളരെ വൈകാരികമായിട്ടായിരുന്നു അവര്‍ സംസാരിച്ചത്. റഹ്‌മാന്‍ തന്റെ ജീവിതത്തിലെ വലിയ വിജയത്തിന് നന്ദി പറഞ്ഞത് ഭാര്യയോടായിരുന്നു. തുടര്‍ന്നാണ് റഹ്‌മാന്‍ അവരെ സ്‌റ്റേജിലേക്ക് വിളിച്ചത്. ഉടനെ തന്നെ അവര്‍ സ്‌റ്റേജിലെത്തി. റഹ്‌മാനെ ആലിംഗനം ചെയ്ത ശേഷമാണ് റഹ്‌മാന്‍ തന്നെ ട്രോഫി അവര്‍ ഏറ്റുവാങ്ങുകയും ചെയ്തു.
അതിന് ശേഷം ഏതാനും വാക്കുകള്‍ അവരോട് സംസാരിക്കാന്‍ റഹ്‌മാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.സൈറ ബാനു സംസാരിച്ച് തുടങ്ങാന്‍ പോകുമ്പോഴേക്കും, റഹ്‌മാന്‍ അവരോട് തമിഴില്‍ സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഹിന്ദിയില്‍ അല്ല തമിഴില്‍ സംസാരിക്കുവെന്നായിരുന്നു റഹ്‌മാന്‍ പറഞ്ഞത്. എന്നാല്‍ ആ നിമിഷം ആകെ വല്ലാത്തൊരു അവസ്ഥയിലാവുകയായിരുന്നു അവര്‍. ഉടന്‍ തന്നെ ഒരു പുഞ്ചിരിയോടെ ഇതിന് മറുപടിയും നല്‍കി.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
ക്ഷമിക്കണം, എനിക്ക് നല്ല ഒഴുക്കില്‍ തമിഴ് സംസാരിക്കാന്‍ അറിയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ദയവായി എന്നെ തുടരാന്‍ അനുവദിക്കുകയെന്നും അവര്‍ പറഞ്ഞു. അതേസമയം റഹ്‌മാന്റെ ശബ്ദമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് സൈറ പറഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദത്തോടാണ് എനിക്ക് പ്രണയം തോന്നിയതെന്നും സൈറ ബാനു പറഞ്ഞു.
അതേസമയം മുമ്പ് പലപ്പോഴും തമിഴ് ഭാഷയ്ക്കായി വാദിച്ചിട്ടുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണ് താനെന്ന് റഹ്‌മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമിത് ഷാ ഹിന്ദിയിലാണ് എല്ലാവരും സംസാരിക്കേണ്ടതെന്ന് നേരത്തെ പറഞ്ഞപ്പോഴും അതിനെ എതിര്‍ത്തിരുന്നു റഹ്‌മാന്‍. തമിഴ് ദേശീയ ഗാനത്തിലെ ഒരു ഭാഗമായിരുന്നു അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്.
1995ലാണ് റഹ്‌മാനും സൈറ ബാനുവും വിഹാതിരാവുന്നത്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റഹ്‌മാന്‍ വിവാഹം കഴിക്കുന്നത്. ആ സമയം തനിക്ക് തിരക്കായിരുന്നുവെന്നും, അതുകൊണ്ട് അമ്മയോടാണ് വിവാഹത്തെ കുറിച്ച് പറഞ്ഞതും, തനിക്ക് വധുവിനെ അന്വേഷിച്ച് കണ്ടെത്താന്‍ ആവശ്യപ്പെട്ടതെന്നും റഹ്‌മാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications