തമിഴ്‌നാട്ടില്‍ നിന്ന് ദേശീയ ബദല്‍ ഒരുക്കാന്‍ ഡിഎംകെ, രാഹുലിന് സ്റ്റാലിന്റെ നിര്‍ദേശം ഇങ്ങനെ
ചെന്നൈ: ദേശീയ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസിനൊപ്പം സഖ്യങ്ങളെ ഒന്നിപ്പിക്കുമെന്ന സൂചനയുമായി ഡിഎംകെ. രാഹുല്‍ ഗാന്ധിയുമായി വലിയ ചര്‍ച്ചകളാണ് എംകെ സ്റ്റാലിന്‍ നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാന്‍ രാഹുല്‍ ഗാന്ധിയോട് സ്റ്റാലിന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് ബിജെപിക്കെതിരെ രംഗത്തിറക്കാനുള്ള ശ്രമം ഡിഎംകെ നേരത്തെ ആരംഭിച്ചതാണ്. മമതാ ബാനര്‍ജിയുമായി ചര്‍ച്ച വരെ നടന്നതാണ്. ഇതിലേക്ക് കോണ്‍ഗ്രസിനെ കൂടി കൊണ്ടുവരാനാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്. നേരത്തെ കോണ്‍ഗ്രസ് ഇതിന് വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.

കോണ്‍ഗ്രസ് ദുര്‍ബലമാവാന്‍ കാരണം ദേശീയ തലത്തില്‍ ഇത്തരമൊരു സഖ്യത്തെ മുന്നില്‍ നിന്ന് നയിക്കാത്തത് കൊണ്ടാണെന്ന് സ്റ്റാലിന്‍ കരുതുന്നു. അത്തരമൊരു കരുത്ത് ദേശീയ തലത്തിലും ഇല്ലാത്തത് കൊണ്ട് സസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുള്ള വിശ്വാസ്‌യത നഷ്ടമാകുന്നുണ്ട്. അതാണ് സ്റ്റാലിന്‍ തന്നെ ഇടപെട്ട് ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. കോണ്‍ഗ്രസിനെ നയിക്കാന്‍ മറ്റ് നേതാക്കള്‍ക്ക് സാധിക്കുന്നില്ല. ജി23യുടെ ആവശ്യം കൂടിയാണ് സ്റ്റാലിന്റെ ആവശ്യത്തില്‍ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ അത് സഖ്യത്തിന് കൂടി ബാധ്യതയാവുന്നുവെന്നാണ് എല്ലാ സംസ്ഥാനങ്ങളിലുമുള്ള വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധിയെ വേദിയില്‍ നിര്‍ത്തി പറഞ്ഞ കാര്യം സീറ്റ് വിഭജന ചര്‍ച്ചയില്‍ നടന്ന തര്‍ക്കങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു. കോണ്‍ഗ്രസിന് 20 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നായിരുന്നു സ്റ്റാലിന്‍ നിലപാടെടുത്തത്. 2016ല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയപ്പോള്‍ അത് ഡിഎംകെയുടെ പരാജയത്തിന് കാരണമായിരുന്നു. ബീഹാറിലും ഇതേ രീതി തന്നെ ആവര്‍ത്തിക്കപ്പെട്ടു. ഇതോടെ കോണ്‍ഗ്രസിനുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് എതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്നും രാഹുല്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിനായിട്ടാണ് രാഹുല്‍ തമിഴ്‌നാട്ടിലെത്തിയത്. സേലത്തും പ്രചാരണത്തിനായി രാഹുല്‍ എത്തും. കന്യാകുമാരിയില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി സഖ്യം ഇറക്കും. അതേസമയം കോണ്‍ഗ്രസ് നേതൃനിരയില്‍ രാഹുല്‍ സജീവമായി ഇല്ലാത്തത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സൂചിപ്പിക്കുന്നു. മമത ബാനര്‍ജി അടക്കമുള്ള നേതാക്കളുമായി നല്ല ബന്ധം രാഹുലിന് ഇല്ലാത്തത് വലിയ പ്രശ്‌നമായും സ്റ്റാലിന്‍ അടക്കമുള്ളവര്‍ കാണുന്നുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും രാഹുല്‍ പ്രചാരണത്തിലുണ്ടാക്കുന്ന ഓളം ദേശീയ തലത്തിലും വേണമെന്ന നിര്‍ദേശമാണ് ഡിഎംകെ നല്‍കുന്നത്.
മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications