കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു? പുതിയ കളം രാഷ്ട്രീയം,മുഖ്യമന്ത്രി സ്ഥാനാർഥിയായി കമല്‍

Google Oneindia Malayalam News

ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കാകുയാണ് തമിഴാനാട്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. ഏറെ നാള്‍ നീണ്ട് നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ എഐഎഡിഎംകെയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ കഴിഞ്ഞയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനും വരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായ കാര്യമാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തൊരു മുന്നാം മുന്നണിക്കുള്ള നീക്കം നടന്‍ കമല്‍ഹാസന്‍ സജീവമാക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ് മക്കല്‍ നീതി മയ്യം നിര്‍വാഹക സമിതി യോഗം തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സഖ്യം, വിവിധ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ എന്നിവയെകുറിച്ച് തീരുമാനമെടുക്കാന്‍ കമല്‍ ഹാസനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.

കന്യാകുമാരിയില്‍

കന്യാകുമാരിയില്‍

കന്യാകുമാരിയില്‍ കോണ്‍ഗ്രസ് എംപിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും പാര്‍ട്ടി തീരുമാനിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യം തൂത്തുവാരിയപ്പോഴും ചെന്നൈയും കോയമ്പത്തൂരുമുള്‍പ്പടേയുള്ള നഗര മേഖലകളില്‍ 3.77 ശതമാനം വോട്ട് നേടി മക്കള്‍ നീതിമിയ്യം സാമാന്യം മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

സമാന മനസ്കരായ പാര്‍ട്ടികളുമായി സഖ്യമാകാമെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി യോഗം അധ്യക്ഷന്‍ കമല്‍ഹാസനെ ചുമതലപ്പെടുത്തിയത്. ഭരണ-പ്രതിപക്ഷ സഖ്യങ്ങളില്‍ ഭാഗമല്ലാത്ത കക്ഷികളെയാണ് കമല്‍ഹാസന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ചില ചെറു കക്ഷികളുമായി താരം ഇതിനോടകം തന്നെ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.

രജനി-കമല്‍ സഖ്യം

രജനി-കമല്‍ സഖ്യം

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഈ വര്‍ഷം അവസാനത്തോടെ സൂപ്പര്‍ സ്റ്റാര്‍ രജനീ കാന്ത് പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ സിനിമയില്‍ വന്‍ ഹിറ്റായ രജനി-കമല്‍ സഖ്യം രാഷ്ട്രീയത്തീലുമുണ്ടാകുമോയെന്ന ചര്‍ച്ച തമിഴ്നാട്ടില്‍ ഏറെക്കാലമായുണ്ട്. സഖ്യ സാധ്യത തള്ളുന്ന പ്രഖ്യാപനങ്ങള്‍ ഇതുവരെ ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

രജനീകാന്ത് പാര്‍ട്ടി രൂപീകരിച്ചാല്‍

രജനീകാന്ത് പാര്‍ട്ടി രൂപീകരിച്ചാല്‍

രജനീകാന്ത് പാര്‍ട്ടി രൂപികരിച്ചാല്‍ ബിജെപിയുമായി സഖ്യം രൂപീകരിച്ചേക്കുമെന്ന അഭ്യൂഹവും ഉണ്ട്. എന്നാല്‍ നിലവില്‍ ബിജെപി എഐഎഡിംഎകെയുമായി സഖ്യത്തിലാണ്. ഈ സഖ്യത്തിലേക്ക് പോവാന്‍ രജനീ കാന്ത് തയ്യാറായേക്കില്ല. അണ്ണാ ഡിഎംകെയെ വിട്ട് രജനി കാന്ത് മാത്രവുമായി സഖ്യത്തിന് നിലവില്‍ ബിജെപിക്ക് താല്‍പര്യമില്ല.

സാധ്യത കൂടുതല്‍

സാധ്യത കൂടുതല്‍

ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലും രജനി-കമല്‍ ഹാസന്‍ സഖ്യം ഉണ്ടാവുള്ള സാധ്യത കൂടുതലാണ്. താൻ മുഖ്യമന്ത്രിയാകാനില്ലെന്നും യോഗ്യനായ ആളെ ആ കസേരയിലിരുത്തുകയാണു ലക്ഷ്യമെന്നും രജനി പ്രഖ്യാപിച്ചിരുന്നു. രജനി-കമല്‍ സഖ്യം സാധ്യമാവുന്നതില്‍ ഈ നിലപാടും അനുകൂല ഘടകമാണ്. സഖ്യം സാധ്യമായാല്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും തമിഴ്നാട്ടില്‍ നടക്കുക.

പാര്‍ട്ടി പ്രഖ്യാപനം

പാര്‍ട്ടി പ്രഖ്യാപനം


സെപ്റ്റംബറില്‍ രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കോവിഡ് വന്നതോടെ വീണ്ടും നീണ്ടു പോവുകയായിരുന്നു. രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം സൃഷ്ടിക്കുന്ന അലയൊലികള്‍ നിരീക്ഷിച്ചായിരിക്കും ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍. അണ്ണാ ഡിഎംകെയുമായി സഖ്യം ഉണ്ടെങ്കിലും വിമര്‍ശനങ്ങളും അവള്‍ ഒഴിവാക്കുന്നില്ല.

ബിജെപിയുടെ നിലപാട്

ബിജെപിയുടെ നിലപാട്


കർണാടക പൊലീസിലെ ‘സിങ്ക'മായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അണ്ണാമലൈ, കോണ്‍ഗ്രസ് ദേശീയ വക്താവ് ഖുഷ്ബു ഉൾപ്പെടെ ഒട്ടേറെ പ്രമുഖരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു. ഗണേശചതുർഥി ആഘോഷത്തിനേർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ അതിരൂക്ഷ വിമർശനവും ബിജെപിയുടെ നിലപാട് മാറ്റത്തിന്‍റെ സൂചകങ്ങളാണ്.

പ്രതിപക്ഷ സഖ്യം

പ്രതിപക്ഷ സഖ്യം

മറുവശത്ത് കോണ്‍ഗ്രസ്-ഡിഎംകെ-ഇടത് സഖ്യവും സജീവമായി രംഗത്തുണ്ട്. സീറ്റ് വീതം വെപ്പ് അടക്കമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സീറ്റിന് 3 നിയമസഭാ സീറ്റെന്ന സമവാക്യമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ഈ ധാരണ നടപ്പിലാവുകയാണെങ്കില്‍ കോണ്‍ഗ്രസിന് 27 സീറ്റുകല്‍ ലഭിച്ചേക്കും.

Recommended Video

cmsvideo
രജനികാന്ത് കോൺഗ്രസുമായി കൈ കോർക്കുമോ? | Oneindia Malayalam
ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 8 സീറ്റിലായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. സിപിഎം, സിപിഐ, വിസികെ തുടങ്ങിയ കക്ഷികൾ വിലപേശുമെങ്കിലും 6 സീറ്റുകള്‍ വീതം ഇടത് കക്ഷികള്‍ക്കും 4 സീറ്റുകള്‍ വിസികെയ്ക്കും നല്‍കിയേക്കും. അധികാരം നേടാനുറച്ച നീക്കങ്ങളുമായി മുന്നോട്ട് പോവുന്ന ഡിഎംകെ പരമാവധി വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത് പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

English summary
Kamal Haasan to be CM candidate; Will Rajini-Kamal alliance enter politics?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X