തമിഴ്‌നാട്ടില്‍ കമല്‍ ഹാസന്റെ സീറ്റില്‍ തീരുമാനമായി, ഉലകനായകന്റെ പോരാട്ടം കോയമ്പത്തൂര്‍ സൗത്തില്‍!!
ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ മത്സരിക്കുന്ന മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനമായി. അദ്ദേഹം കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് മത്സരിക്കുന്നത്. നേരത്തെ കമലിന്റെ സീറ്റിനെ കുറിച്ചായിരുന്നു മക്കള്‍ നീതി മയ്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്. 154 സീറ്റിലാണ് കമല്‍ ഹാസന്റെ പാര്‍ട്ടി മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായും വിട്ടുകൊടുക്കും. 80 സീറ്റുകളാണ് ഇത്തരത്തില്‍ വിട്ടുകൊടുക്കുന്നത്. അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷിയും ഇന്ത്യ ജനനായക കക്ഷിയും നാല്‍പത് സീറ്റില്‍ വീതം മത്സരിക്കും.

തമിഴനാടിനെ മാറ്റിമറിക്കുന്ന കാര്യങ്ങളാണ് എംഎന്‍എം ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ദീര്‍ഘകാലമായുള്ള, തമിഴ്‌നാടിന്റെ മാനാഭിമാനമെന്ന ആഗ്രഹം നിറവേറ്റുമെന്നും മക്കള്‍ നീതി മയ്യം പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ കമല്‍ ഹാസന്‍ ഏത് സീറ്റില്‍ നിന്ന് മത്സരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ചെന്നൈയില്‍ നിന്നുള്ള ഏതെങ്കിലും സീറ്റില്‍ അദ്ദേഹം മത്സരിക്കുമെന്നായിരുന്നു കരുതിയത്. അതല്ലെങ്കില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു നേതാക്കള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ പ്രഖ്യാപനത്തില്‍ അധികം പിഴച്ചിട്ടില്ല.
അതേസമയം ശരത് കുമാറിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് കമല്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം പാര്‍ട്ടി സ്ഥിരീകരിച്ചു. ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷിയാണ് ശരത് കുമാറിന്റെ പാര്‍ട്ടി. ഇവര്‍ക്കായി 40 സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് നേരത്തെ കമല്‍ വ്യക്തമാക്കിയിരുന്നു. മക്കള്‍ നീതി മയ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും കമല്‍ ഹാസനാണ്. നേരത്തെ 70 സീറ്റുകലില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എപിജെ അബ്ദുള്‍ കലാമുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ പോലും കമല്‍ ഹാസന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
കലാമിന്റെ അസോസിയേറ്റ് ആയിരുന്ന വി പൊന്‍രാജാണ് കമലിന്റെ പാര്‍ട്ടിയുടെ പ്രമുഖനായ സ്ഥാനാര്‍ത്ഥി. അണ്ണാനഗറില്‍ നിന്നാണ് മത്സരം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സന്തോഷ് ബാബുവാണ് മറ്റൊരാള്‍. വില്ലുവാകത്ത് നിന്നാണ് സന്തോഷ് മത്സരിക്കുന്നത്. ഗാനരചയിതാവ് സ്‌നേഹനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ട് നേടിയിരുന്നു എംഎന്‍എം. നഗരമേഖലകളില്‍ പത്ത് ശതമാനത്തോളം വോട്ടും അവര്‍ പിടിച്ചിരുന്നു. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടി ഇത്തവണ വന്‍ നേട്ടമാണ് ലക്ഷ്യമിടുന്നത്.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications