കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കള്‍ നീതി മയ്യം തകരുന്നു, കൂട്ടരാജി, പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് കമല്‍ ഹാസന്‍, വഞ്ചകരെന്ന് മറുപടി

Google Oneindia Malayalam News

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍ പൊട്ടിത്തെറി. നിരധി നേതാക്കള്‍ രാജിവെച്ചിരിക്കുകയാണ്. കൂട്ടത്തോടെ നേതാക്കള്‍ കൊഴിഞ്ഞുപോയതോടെ പാര്‍ട്ടി തകര്‍ച്ചയുടെ വക്കിലാണ്. ചെന്നൈയില്‍ മക്കള്‍ നീതി മയ്യത്തിന്റെ കേന്ദ്ര ഭരണസമിതി ചേര്‍ന്നതിന് പിന്നാലെയാണ് രാജി വന്നിരിക്കുന്നത്. മുന്‍നിര നേതാക്കള്‍ തന്നെയാണ് രാജിവെച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് ആര്‍ മഹേന്ദ്രന്‍ അടക്കം രാജിവെച്ചവരിലുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യമില്ലെന്നാണ് ആരോപണം. കമലിനെ ഒരു വിഭാഗം തെറ്റായ ദിശയിലേക്കാണ് നയിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

1

കേന്ദ്ര ഗവേണിംഗ് ബോഡിയില്‍ നിന്ന് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജി ആവശ്യപ്പെട്ടിരുന്നു കമല്‍ഹാസന്‍. ഇപ്പോഴുള്ള പദവി ഒഴിയാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് രാജിവെച്ചവര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ പുന:പ്പരിശോധന എന്ന നിലയിലാണ് കമല്‍ ഇതിനെ കണ്ടത്. പകരം മാറ്റങ്ങളും മുന്നില്‍ കണ്ടിരുന്നു. ഒറ്റ സീറ്റ് പോലും മക്കള്‍ നീതി മയ്യത്തിന് കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവരാന്‍ കമല്‍ഹാസന്‍ തീരുമാനിച്ചത്. തോല്‍വി വരുമ്പോള്‍ മാറ്റം വരുന്നത് സ്വാഭാവികമാണെന്ന് എംഎന്‍എ നേതാക്കള്‍ പറയുന്നു. എന്നാല്‍ പുറത്തുപോയവര്‍ അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് നേതാക്കള്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

അതേസമയം മഹേന്ദ്രന്റെ രാജിക്ക് പിന്നാലെ മറ്റൊരു വൈസ് പ്രസിഡന്റായ പൊന്‍രാജ്, ജനറല്‍ സെക്രട്ടറിമാരായ മലയാളിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ സന്തോഷ് ബാബു, സികെ കുമരവേല്‍, മൗര്യ, മുരുകാനന്ദം, ഉമാദേവി എന്നിവരും കൂടി രാജിവെച്ചിട്ടുണ്ട്. കൂടുതല്‍ ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്നാണ് സൂചന. കമീല നാസറും അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. കമല്‍ ഹാസന്‍ ഏതാണ് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്റെ പ്രകടനവും മോശമായിരുന്നു. കമല്‍ ഹാസന്‍ വളരെ ചെറിയ മാര്‍ജിനിലാണ് കോയമ്പത്തൂരില്‍ നിന്ന് പരാജയപ്പെട്ടത്. ചെന്നൈയില്‍ നിന്നിരുന്നെങ്കില്‍ അദ്ദേഹം വമ്പന്‍ ജയം നേടുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.

കമല്‍ഹാസന്റെ പാര്‍ട്ടി ഫാന്‍ ക്ലബ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മഹേന്ദ്രന്‍ ആരോപിച്ചു. എന്റെ പാര്‍ട്ടിയാണെന്ന രീതിയില്‍ ഏകാധിപത്യ പ്രവണതയോടെയാണ് കമല്‍ പ്രവര്‍ത്തിക്കുന്നതെന്ന് മഹേന്ദ്രന്‍ പറഞ്ഞു. തന്റെ രാജി പാര്‍ട്ടിയെ മാറ്റുകയാണെങ്കില്‍ അത് തന്നെയാണ് വലിയ സേവനമെന്നും മഹേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം മഹേന്ദ്രന്‍ വഞ്ചകനാണെന്ന് കമല്‍ഹാസന്‍ തിരിച്ചടിച്ചു. അദ്ദേഹത്തെ പുറത്താക്കാന്‍ ഉദ്ദേശിച്ചിരുന്നു. കളകള്‍ സ്വയം എംഎന്‍എമ്മില്‍ നിന്ന് ഒഴിഞ്ഞുപോകുന്നതില്‍ സന്തോഷമുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നേരത്തെ എംഎന്‍എം നടത്തിയിരുന്നു.

Recommended Video

cmsvideo
Mullappally Ramachandran's reply to hibi eden | Oneindia Malayalam

English summary
mass resignation in mnm, kamal haasan facing a setback after election debacle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X