നിക്കി ഗല്‍റാണിക്ക് കോവിഡ്, രോഗം ഭേദമായി കൊണ്ടിരിക്കുകയാണെന്ന് നടി, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി
ചെന്നൈ: നടി നിക്കി ഗല്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് നടിക്ക് കോവിഡ് ബാധിച്ചത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് നടി അറിയിച്ചത്. അതേസമയം താന്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണെന്നും, ഇപ്പോള്‍ നല്ല ആശ്വാസമുണ്ടെന്നും നടി കുറിച്ചു. എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, നന്ദി. പ്രധാനമായും ചെന്നൈയ്ക്കും തമിഴ്നാട് കോര്‍പ്പറേഷനും പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് നടി കുറിച്ചു. ഇതിനൊപ്പം ഒരു കുറിപ്പും നടി ഷെയര്‍ ചെയ്തിട്ടുണ്ട്.

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ. ഞാന്‍ കോവിഡ് ബാധിതയാണ്. കഴിഞ്ഞയാഴ്ച്ച പരിശോധനാ ഫലം വന്നപ്പോള്‍ പോസിറ്റീവായിരുന്നു. കൊറോണയെ കുറിച്ച് ഒരുപാട് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് എന്റെ അനുഭവം ഞാന്‍ പറയാം. എന്റേത് ചെറിയ ലക്ഷണങ്ങളുള്ള അത്ര ഗുരുതരമല്ലാത്ത കേസായിരുന്നു. തൊണ്ടവേദന, പനി, രുചിക്കുറവ്, ശ്വാസ തടസ്സം എന്നിവയായിരുന്നു ലക്ഷണങ്ങള്‍. എല്ലാ പ്രോട്ടോക്കോളും പാലിച്ച് ഞാന്‍ രോഗമുക്തി നേടി വരികയാണ്. വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്.
എല്ലാവര്ക്കും ഇതൊരു ഭയപ്പെടുത്തുന്ന സമയമാണെന്ന് അറിയാം. നമ്മള് സുരക്ഷിതരായിരിക്കേണ്ടതും, മറ്റുള്ളവരുടെസുരക്ഷയെ കുറിച്ച് കരുതേണ്ടതും പ്രധാനമാണ്. എന്റെ പ്രായവും, മുമ്പ് യാതൊരു അസുഖങ്ങളും ഇല്ലാത്തതിനാല്‍, ഇതില്‍ നിന്ന് മോചിതയാവുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ എന്റെ മാതാപിതാക്കളെയും, സഹോദരങ്ങളെയും സുഹൃത്തുക്കളെയും, മറ്റ് രോഗബാധിതരെയും കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. അതുകൊണ്ട് എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സാമൂഹിക അകലം പാലിക്കുക. തുടര്‍ച്ചയായി കൈകള്‍ കഴുകുക. അതാവശ്യമെങ്കില്‍ മാത്രം പുറത്തുപോവുക.
വീട്ടില്‍ മാസങ്ങളോളം ഇരിക്കുക എന്നത് വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ കേട്ട് കേള്‍വിയില്ലാത്ത ഒരു സമയത്താണ് നമ്മള് ജീവിക്കുന്നത്. സമൂഹത്തോടെ നാം പ്രതിബദ്ധത കാണിക്കേണ്ട സമയമാണിത്. കുടുംബത്തോടൊപ്പം സമയം ചെലവിടുക. സുഹൃത്തുക്കളുമായി സംസാരിക്കുക. മാനസികാരോഗ്യ സംരക്ഷിക്കുക. വിഷാദത്തിനടിപ്പെട്ടെന്ന് തോന്നിയാല്‍ സഹായത്തിനായി ബന്ധപ്പെടുക ഇങ്ങനെയാണ് നിക്കി ഗല്‍റാണി കുറിച്ചത്. അതേസമയം തനിക്ക് ചുറ്റുമുള്ളവര്‍ രോഗത്തെ ഭയന്നാണ് ജീവിക്കുന്നതെന്നും, ടെസ്റ്റിംഗിന് ഞാന്‍ പോകുമ്പോള്‍ പോലും അവര്‍ അത്തരത്തിലാണ് നോക്കിയിരുന്നതെന്നും നിക്കി പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications