ലൈംഗിക പീഡന പരാതി: ചെന്നൈ കലാക്ഷേത്രത്തിലെ അധ്യാപകനെതിരെ കേസെടുത്തു
ചെന്നൈ: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ചെന്നൈ കലാക്ഷേത്രത്തിലെ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പദ്മന് എതിരെയാണ് മുന്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. കലാക്ഷേത്രത്തില്‍ പീഡനമനുഭവിക്കുന്നു എന്നാരോപിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ്.
ഹരി പദ്മന്‍ അടക്കം കലാക്ഷേത്രത്തിലെ അധ്യാപകരില്‍ നിന്നും ലൈംഗിക പീഡനവും ബോഡി ഷെയിംമിംഗും അധിക്ഷേപവും അടക്കം വര്‍ഷങ്ങളായി നേരിടുകയാണെന്ന് കുട്ടികള്‍ ആരോപിക്കുന്നു. മാത്രമല്ല നിറത്തിന്റെ പേരിലുളള വിവേചനവും കലാക്ഷേത്രയില്‍ നടക്കുന്നതായി കുട്ടികള്‍ ആരോപിച്ചു. അതേസമയം കുട്ടികളുടെ ആരോപണങ്ങള്‍ തെറ്റായ പ്രചാരണങ്ങളാണ് എന്നായിരുന്നു നേരത്തെ ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചിരുന്നത്.

ഇന്നലെ തൊണ്ണൂറോളം കുട്ടികള്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. കലാക്ഷേത്ര അധികാരികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കലാക്ഷേത്ര ഡയറക്ടര്‍ രേവതി രാമചന്ദ്രനെ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സ്റ്റാലിനും കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡിക്കും കത്തയച്ചു.
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
ഹരി പദ്മനെ കൂടാതെ ശ്രീനാഥ്, സായ് കൃഷ്ണന്‍, സഞ്ജിത് ലാല്‍ എന്നിവര്‍ക്ക് എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ലൈംഗികമായ ഉപദ്രവത്തിന് ഇരയായിട്ടുണ്ട് എന്നാണ് ആരോപണം. കലാപരിശീലനത്തിന്റെ സമയത്തടക്കമാണ് അധ്യാപകര്‍ മോശമായി പെരുമാറുന്നത് എന്നും എതിര്‍ത്താല്‍ ഒറ്റപ്പെടുത്തി മാനസികമായി തളര്‍ത്തുകയാണ് എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ആരോപണ വിധേയരായ അധ്യാപകരെ കലാക്ഷേത്രയില്‍ നിന്നും പുറത്താക്കണം എന്നാണ് വിദ്യാര്‍ത്ഥികള്ഡ ആവശ്യപ്പെടുന്നത്. അത് സമരം സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് കലാക്ഷേത്ര ആറാം തിയ്യതി വരെ അടച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications