കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്രമിന് പിന്നാലെ സംവിധായകന്‍ മണിരത്‌നവും ആശുപത്രിയില്‍, കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് സൂചന

Google Oneindia Malayalam News

ചെന്നൈ: പ്രമുഖ സംവിധായകന്‍ മണിരത്‌നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നിയിന്‍ സെല്‍വത്തെ ടീസര്‍ ലോഞ്ച് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടവേയാണ് മണിരത്‌നത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പൊന്നിയിന്‍ സെല്‍വനിലെ നായകന്‍ വിക്രമിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നായിരുന്നു വിക്രം ആശുപത്രിയിലെത്തിയത്.

മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഇപ്പോഴില്ല; അപൂര്‍വ രോഗം രണ്ട് തവണ; ഞെട്ടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് നായികമസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഇപ്പോഴില്ല; അപൂര്‍വ രോഗം രണ്ട് തവണ; ഞെട്ടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് നായിക

1

അതേസമയം മണിരത്‌നത്തിന് കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് വളരെ വേഗത്തില്‍ എത്തുകയായിരുന്നു അദ്ദേഹം. ചെന്നൈയിലുള്ള ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

അതേസമയം ഇതുവരെ മണിരത്‌നത്തിന്റെ ടെസ്റ്റ് ഫലം പോസിറ്റീവായിട്ടില്ല. വീട്ടുകാരില്‍ നിന്ന് ഐസൊലേറ്റ് ചെയ്ത് നില്‍ക്കാനായിട്ടാണ് മണിരത്‌നം ആശുപത്രിയിലേക്ക് മാറിയത്. 90 വയസ്സിന് മുകളിലുള്ള മാതാപിതാക്കള്‍ മണിരത്‌നത്തിനൊപ്പമാണ് താമസം.

വീട്ടില്‍ ഐസൊലേഷനില്‍ തുടരുന്നത് അപകടമാണെന്ന തോന്നലിനെ തുടര്‍ന്നാണ് അദ്ദേഹം മാറിയത്. പത്ത് ദിവസം മുമ്പായിരുന്നു മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചിംഗ് നടന്നത്. അതേ ദിവസം തന്നെയാണ് വിക്രമിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിക്രമിനെ പെട്ടെന്നുള്ള അസ്വസ്ഥകളെ തുടര്‍ന്നായിരുന്നു ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊന്നിയിന്‍ സെല്‍വന്റെ ചടങ്ങില്‍ അദ്ദേഹവും പങ്കെടുക്കേണ്ടതായിരുന്നു. ഇതിന് പിന്നാലെ വിക്രമിന് ഹൃദയാഘാതമുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മകന്‍ ധ്രുവ് വിശദീകരണവും നല്‍കിയിരുന്നു.

നെഞ്ചിലെ ചെറിയ അസ്വസ്ഥകളെ തുടര്‍ന്നാണ് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്ലാതെ ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും ധ്രുവ് പറഞ്ഞിരുന്നു. വ്യാപകമായ പ്രചാരണങ്ങള്‍ വിക്രമിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷം വിക്രവും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, വന്‍ വ്യാജ പ്രചാരണങ്ങളാണ് തന്റെ ആരോഗ്യ നിലയെ കുറിച്ച് പ്രചരിച്ചതെന്നും വിക്രം തുറന്നടിച്ചിരുന്നു. ഒരു രോഗിയുടെ ശരീരത്തില്‍ തന്റെ തല ചേര്‍ത്ത് വെച്ച് മോര്‍ഫിംഗ് നടത്തി പ്രചരിപ്പിച്ചിരുന്നു.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

താന്‍ ഗുരുതരാവസ്ഥയിലാണെന്ന് വരെ പ്രചരിപ്പിച്ചിരുന്നു. വളരെ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങളാണ് സംഭവിച്ചതെന്നും വിക്രം പരിഹസിച്ചു. മാധ്യമങ്ങളും ചില സര്‍ഗാത്മക സൃഷ്ടികളുടെ ആള്‍ക്കാരും ചേര്‍ന്നാണ് തന്റെ ആരോഗ്യ നിലയെ കുറിച്ച് വാര്‍ത്തകള്‍ ഇത്ര വലുതാക്കിയതെന്നും വിക്രം പറഞ്ഞു.

ദില്‍ഷയെയും റോബിനെയും വിളിച്ചു: മറുപടി ലഭിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി നടന്‍ മനോജ്കുമാര്‍ദില്‍ഷയെയും റോബിനെയും വിളിച്ചു: മറുപടി ലഭിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി നടന്‍ മനോജ്കുമാര്‍

Recommended Video

cmsvideo
വിക്രമിന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു; ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ | *Kerala

English summary
ponniyin selvan director mani ratnam hospitalised after found covid symptoms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X