കോടികള്‍ എറിഞ്ഞാണ് പുതുച്ചേരിയിലെ ഭരണം വീഴ്ത്തിയത്, ഇന്ത്യയില്‍ ജനാധിപത്യം മരിച്ചെന്ന് രാഹുല്‍!!
ചെന്നൈ: പ്രധാനമന്ത്രിക്കും നരേന്ദ്ര മോദിക്കും കടുത്ത വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ രാജ്യതാല്പര്യത്തില് മോദി വിട്ടുവീഴ്ച്ച ചെയ്തെന്ന് രാഹുല്‍ ആരോപിച്ചു. ചൈനയ്ക്ക് മോദി ഈ വിട്ടുവീഴ്ച്ച ചെയ്യുമെന്ന് അറിയാം. ഇന്ത്യയില്‍ ജനാധിപത്യം മരിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള വിഒസി കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെ വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി മാധ്യമങ്ങള്‍ക്കെതിരെ പോലും ആക്രമണം നടത്തുന്നുണ്ടെന്ന് രാഹുല്‍ ആരോപിച്ചു.
രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ജനാധിപത്യം ഞൊടിയിടയിലല്ല ഇല്ലാതായത്. അത് പതിയെ പതിയെ ആണ് ഇല്ലാതായത്. പാര്‍ലമെന്റ്, നിയമവ്യവസ്ഥ, ജുഡീഷ്യറി, പ്രസ് എന്നിവ ചേര്‍ന്നതാണ് ഒരു രാജ്യം. അത് പല ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്നുള്ള ഒരു ബാലന്‍സിംഗാണ്. ആ ബാലന്‍സിംഗ് ഇല്ലാതായാല്‍, രാജ്യം തന്നെ തകര്‍ന്ന് പോകും. ആര്‍എസ്എസ് ഈ ഭരണഘടന സ്ഥാപനങ്ങളുടെ ഉള്ളിലൊക്കെ നുഴഞ്ഞുകയറിയെന്നും രാഹുല്‍ പറഞ്ഞു. ആ ആര്‍എസ്എസ് നമ്മുടെ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ത്തു. രാജ്യം തന്നെ അതോടെ വലിയ പ്രതിസന്ധിയിലേക്കാണ് വീണതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യ എന്ന് നിരവധി സംസ്ഥാനങ്ങള്‍ കൂടി ചേര്‍ന്നതാണ്. നിങ്ങള്‍ ഈ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുമ്പോള്‍, ഈ സംസ്ഥാനങ്ങളുടെ അധികാരം കൂടിയാണ് കുറയ്ക്കുന്നത്. അധികാരങ്ങളുടെ കൃത്യമായി വീതം വെക്കാനുള്ള സംവിധാനങ്ങളാണ് തകര്‍ക്കപ്പെട്ടത്. അതാണ് നമ്മള് ഇപ്പോള്‍ നേരിടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ഇപ്പോള്‍ നമ്മുടെ രാജ്യത്തിനെതിരെയും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയും അടക്കം നടക്കുന്ന ഈ ആക്രമണത്തെ നമ്മള് പ്രതിരോധിക്കേണ്ടതുണ്ട്. ജനാധിപത്യ മൂല്യങ്ങളെ തിരിച്ച് കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.
സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം
ബിജെപി എംഎല്‍എമാരെ പണവും മസില് പവറും കൊണ്ട് സ്വന്തമാക്കുകയാണ്. അതിലൂടെയാണ് അവര്‍ അധികാരത്തിലെത്തുന്നത്. പുതുച്ചേരിയിലും മധ്യപ്രദേശിലും ജനവിധി കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ ബിജെപി അട്ടിമറിച്ചു. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനായി എത്ര പണം ബിജെപി നല്‍കിയിട്ടുണ്ടെന്ന് തനിക്ക് അറിയാമെന്നും രാഹുല്‍ വ്യക്തമാക്കി. ശരിയായ എംഎല്‍എ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്നത് വലിയ പ്രശ്നമാണ്. മധ്യപ്രദേശ്, ഗോവ, അരുണാചല്‍ പ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധിച്ചാല്‍ അറിയാം. ഇവിടെയെല്ലാം ജനവിധി കോണ്‍ഗ്രസിനൊപ്പമായിരുന്നു. രാജസ്ഥാനിലും ജാര്‍ഖണ്ഡിലും ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും കോടികളാണ് എംഎല്‍എമാരെ വാങ്ങാനായി ബിജെപി ഇറക്കിയതെന്നും രാഹുല്‍ പറഞ്ഞു.
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications