48 മണിക്കൂര്‍ തകര്‍ത്ത് പെയ്യും, മഴയില്‍ വിറച്ച് തമിഴ്‌നാട്, ചെന്നൈയില്‍ മലവെള്ളപ്പാച്ചില്‍
ചെന്നൈ: തകര്‍ത്ത് പെയ്യുന്ന മഴയില്‍ വിറച്ച് തമിഴ്‌നാട്. ബുധനാഴ്ച്ച ഇടവേളയില്ലാതെയാണ് മഴ പെയ്തത്. മഴ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കരുത്താര്‍ജിക്കുന്നതും പല പ്രദേശങ്ങളും പ്രളയത്തിന് സമാനമായ അവസ്ഥ നേരിടുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. ചെന്നൈ ഇപ്പോഴും അതിരൂക്ഷമായ മഴയെ നേരിടുകയാണ്.
Recommended Video
സമീപപ്രദേശമായ ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, തിരുവള്ളൂര്‍, കാഞ്ചീപുരം, വില്ലുപുരം എന്നിവിടങ്ങളില്‍ കനത്ത മഴയാണ്. അടുത്ത രണ്ട് ദിവസവും ഇടവേളകളില്ലാത്ത മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. മുഖ്യമന്ത്രി എംകെ സ്റ്റാലിനടക്കം മഴകെടുതികളെ നേരിടാന്‍ സജ്ജമായി രംഗത്തുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം സജ്ജമാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ മഴ ശക്തമാക്കുന്നത്. വ്യാഴാഴ്ച്ചയോടെ ഇത് ഉത്തര തമിഴ്‌നാട്ടിലേക്കും ദക്ഷിണ ആന്ധ്ര തീരത്തേക്കും നീങ്ങും. അടുത്ത ദിവസം വൈകീട്ടോടെ ഇവിടങ്ങളില്‍ അതിശക്തമായ മഴയാവും രേഖപ്പെടുത്തുക. ബുധനാഴ്ച്ച തമിഴ്‌നാട്ടിലെ എല്ലാ ഭാഗങ്ങളിലും അതിശക്തമായ മഴയാണ് ഉണ്ടായത്. പശ്ചിമ ജില്ലയിലാണ് കൂടുതലും ദുരിതമുണ്ടായത്. വൈകീട്ടോടെ ഇത് ഇടതടവില്ലാത്ത അവസ്ഥയിലായിരുന്നു. രാത്രി എട്ട് മണിക്ക് ശേഷം മഴ കനക്കുകയായിരുന്നു. അതുവരെ നല്ല രീതിയില്‍ തന്നെയായിരുന്നു മഴ പെയ്തത്. പശ്ചിമ മേഖലയിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദം അതിശക്തമായ മഴയായി മാറിയിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. മഴ വ്യാഴാഴ്ച്ച വൈകീട്ട് കാരയ്ക്കല്‍, ശ്രീഹരിക്കോട്ട വഴി ആന്ധ്രയിലെത്തും. പുതുച്ചേരിയിലും ആന്ധ്രയിലുമായിരിക്കും കനത്ത മഴ രേഖപ്പെടുത്തുകയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതുവരെ വ്യാപകമായ മഴ തമിഴ്‌നാട്ടില്‍ പലയിടത്തായി അനുഭവപ്പെടും. അടുത്ത രണ്ട് ദിവസം കൂടി തമിഴ്‌നാട്ടില്‍ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. സംസ്ഥാനം മഴയെ നേരിടാന്‍ നേരത്തെ തന്നെ തയ്യാറെടുത്തിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്നുണ്ട്.

ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് മഴ പെയ്യുമെന്നും, സജ്ജമായി ഇരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പലയിടത്തായി ചിതറിയായിരിക്കും മഴ പെയ്യുക. ചിലയിടങ്ങളില്‍ അതിശക്തവും ചില മേഖലകളില്‍ സാധാരണ രീതിയിലുള്ളതുമായിരിക്കും മഴ. 250 മില്ലി മീറ്റര്‍ മഴയാണ് അടുത്ത രണ്ട് ദിവസം ചെന്നൈയില്‍ മാത്രം പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഗഗന്‍ദീപ് എസ് ബേദി പറഞ്ഞു. 20 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ അടക്കമുള്ള ജില്ലകളാണിത്. തൂത്തുക്കുടി, വില്ലുപുരം, തിരുനെല്‍വേലി, നാഗപട്ടണം, കടലൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളില്‍ പ്രളയത്തിന് സാഹചര്യമുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കടലൂര്‍, നാഗട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ചെന്നൈയില്‍ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങളും ചെന്നൈയില്‍ പനിന്ന് പുറപ്പെടേണ്ടിയിരുന്നതുമായ നാല് വിമാനങ്ങളും റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റദ്ദാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ അതിശക്തമായി തന്നെ തമിഴ്‌നാട്ടില്‍ തുടരുകയാണ്. അഞ്ച് പേരാണ് ഇതുവരെ മരിച്ചത്. 530 വീടുകളാണ് തകര്‍ന്നത്. 1700ലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

ചെങ്കല്‍പ്പേട്ട് ജില്ലാ ഭരണകൂടം എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. മാമല്ലപുരം വലിയൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയായത് കൊണ്ട് ഇവിടെയും സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്. സേലത്ത് എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മലവെള്ളപാച്ചിലില്‍ ചെന്നൈയില്‍ പലരും വെള്ളത്തിനടിയിലായിരിക്കുകയാണ്. സ്ത്രീകളില്‍ പലരെയും പോലീസാണ് രക്ഷിച്ചത്. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരിക്കുകയാണ്. അതേസമയം പുതുച്ചേരിയും ചെന്നൈയും എല്ലാ ദുരന്തത്തെയും നേരിടാന്‍ സജ്ജമായി നില്‍ക്കുകയാണ് സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications