Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയില്‍ മൃഗശാലയില്‍ കൊവിഡ് ബാധിച്ച് ഒരു ആണ്‍ സിംഹം കൂടി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ വീണ്ടും കൊവിഡ് ബാധിച്ച് സിംഹം മരിച്ചു. ആണ്‍ സിംഹമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 12 വയസ്സുള്ള പത്മനാഭന്‍ എന്ന സിംഹമാണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു ഈ സിംഹം. ജൂണ്‍ മൂന്നിനാണ് സിംഹത്തിന് കൊവിഡ് പോസിറ്റീവായത്. ഇന്ന് രാവിലെ പത്തേകാലോടെയായിരുന്നു മരണമെന്ന് അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

1

സിംഹത്തിന്റെ സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനില്‍ ഡീസിസലിലേക്ക് അയച്ചിരുന്നു. തുടര്‍ന്നാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കൊവിഡ് ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് മരണപ്പെടുന്ന രണ്ടാമത്തെ ഏഷ്യന്‍ സിംഹമാണ് പത്മനാഭവന്‍. നേരത്തെ ഒമ്പത് വയസ്സുള്ള ഒരു പെണ്‍സിംഹവും ഇതേ പോലെ മരിച്ചിരുന്നു.

ജൂണ്‍ മൂന്ന് മരിച്ച പെണ്‍സിംഹത്തിന് രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. എങ്കിലും രോഗമുണ്ടായിരുന്നു. ശ്വാസ തടസ്സവും ചെറിയ തോതിലുണ്ടായിരുന്നു. ചികിത്സ തേടിയിരുന്നെങ്കിലും അടുത്ത ദിവസം തന്നെയായിരുന്നു മരണം സംഭവിച്ചത്. വണ്ടല്ലൂര്‍ മൃഗശാലയില്‍ നേരത്തെ അഞ്ചോളം സിംഹങ്ങള്‍ക്ക് വിശപ്പില്ലായ്മയും ചുമയും നേരത്തെ അനുഭവപ്പെട്ടിരുന്നു. മെയ് 26ന് നല്‍കിയ പ്രസ്താവനയിലായിരുന്നു മൃശാലാ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Recommended Video

cmsvideo
    Relaxation in one month long lockdown in kerala

    താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

    മൃഗശാലയിലെ വെറ്ററിനറി ടീമാണ് ഇവയെ ചികിത്സിച്ചത്. തുടര്‍ന്ന് എടുത്ത സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. പതിനൊന്ന് സാമ്പിളുകളില്‍ ഒമ്പതെണ്ണവും പോസിറ്റീവായിരുന്നു. അരിഞ്ജര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കില്‍ നേരത്തെ മുഖ്യമന്ത്രി സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സിംഹങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അറിയാനായിരുന്നു സന്ദര്‍ശനം. കൊവിഡ് ബാധിച്ചയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിംഹങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

    മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+