അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറില്ല: നിലപാട് പ്രഖ്യാപിച്ച് ശശി തരൂര്‍
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് ശശി തരൂര്‍. അധ്യക്ഷ പോരില്‍ തരൂരിന് സീനിയര്‍ നേതാക്കളാരും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
പാര്‍ട്ടിയില്‍ സമവായ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാവുകയും അതിലൂടെ മല്ലികാര്‍ജുന്‍ ഗാര്‍ഗെ വിജയിക്കുകയും ചെയ്യുമെന്നാണ് സീനിയര്‍ നേതാക്കള്‍ കരുതുന്നത്. എന്നാല്‍ മത്സരിക്കുമെന്ന തരൂരിന്റെ പ്രഖ്യാപനത്തോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.

യുവനേതാക്കളുടെ വലിയ പിന്തുണ തരൂരിന് ലഭിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അധ്യക്ഷ സ്ഥാനത്തേക്ക് കാണുന്നതും തരൂരിനെയാണ്. പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയില്‍ എത്തിയപ്പോഴാണ് തരൂര്‍ തന്റെ നിലപാട് പറഞ്ഞത്. ഞാന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്നത് അഭ്യൂഹം മാത്രമാണ്.
വെറും വ്യാജമായ പ്രചാരണമാണതെന്നും തരൂര്‍ പറഞ്ഞു. താന്‍ മത്സരിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ മുകളിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് എതിര് സ്ഥാനാര്‍ത്ഥിയോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ അടിമുടി മാറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യുവ ഇന്ത്യയുടെ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റാനാണ് ശ്രമം. യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പ്രതിനിധീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധി നാല്പത് വര്‍ഷം മുമ്പ് ചെയ്ത കാര്യങ്ങളാണിത്.
അതേ വഴിയേ പോകാനാണ് ആഗ്രഹം. ടെലികോ-ഐടി വിപ്ലവങ്ങള്‍ അതിലൂടെയാണ് രാജീവ് ഗാന്ധി സാധ്യമാക്കിയത്. യുവ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍ സ്വന്തമാക്കാനാണ് നമ്മള് ശ്രമിക്കേണ്ടത്. യുവാക്കളുടെ പിന്തുണ തനിക്ക് ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഓരോ വ്യക്തിയും ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് അറിയാന്‍ സാധിക്കില്ല. ഏത് പിസിസി ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്ന് അറിയാന്‍ കഴിയില്ല. കാരണം ബാലറ്റുകള്‍ തമ്മില്‍ മിക്സ് ചെയ്താണ് എണ്ണാന്‍ തുടങ്ങുക. അതുകൊണ്ട് നടപടി നേരിടുമെന്ന പേടിയും വേണ്ട. ആര്‍ക്ക് വേണമെങ്കിലും ആര്‍ക്കും വോട്ട് ചെയ്യാമെന്നും തരൂര്‍ പറഞ്ഞു.
സീനിയര്‍ നേതാവ് മല്ലികാര്‍ജുന്‍ ഗാര്ഗെയ്ക്കെതിരെയാണ് തരൂരിന്റെ മത്സരം. ഒക്ടോബര്‍ പതിനേഴിനാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 19നാണ് വോട്ടെണ്ണല്‍. സീനിയര്‍ നേതാക്കളില്‍ പലരും ഗാര്‍ഗെയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല ഖാര്‍ഗെയ്ക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications