കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ സൈക്കിള്‍ ചവിട്ടിയെത്തി വിജയ്, ഇന്ധന വിലയില്‍ പ്രതിഷേധം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ രാവിലെ തന്നെ സൂപ്പര്‍ താരങ്ങളെല്ലാം പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തി. ഏറ്റവും അമ്പരിപ്പിച്ചത് ഇളയദളതി വിജയ് ആണ്. സൂപ്പര്‍ താരം സൈക്കിളിലാണ് വോട്ട് ചെയ്യാനെത്തിയത്. ഇന്ധന വിലയില്‍ പ്രതിഷേധിച്ചായിരുന്നു നീക്കം. ബിജെപി വോട്ട് ചെയ്യരുതെന്ന പരോക്ഷ സന്ദേശം കൂടി ഇതിലുണ്ട്. അദ്ദേഹത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. നിരവധി ആരാധകര്‍ പിന്നാലെ കൂടി ഫോട്ടോയെടുക്കുന്നത് കാണാമായിരുന്നു. ആരാധകരെ പിരിച്ചുവിടാന്‍ ഒടുവില്‍ പോലീസിന് ഇടപെടേണ്ടി വന്നു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

1

സൂപ്പര്‍ താരം അജിത്ത് താരപ്രഭാവത്തിന്റെ അകമ്പടിയൊന്നുമില്ലാതെയാണ് വോട്ട് ചെയ്യാനെത്തിയത്. സൂപ്പര്‍ താരങ്ങളില്‍ വോട്ട് ചെയ്യാന്‍ ആദ്യമെത്തിയതും അജിത്താണ്. തിരുവണ്‍മിയൂര്‍ പോളിംഗ് ബൂത്തിലാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. നീല ജീന്‍സും േ്രഗ ഷര്‍ട്ടും അണിഞ്ഞെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്. തമിഴ്‌നാട്ടിലെ താരദൈവം രജനീകാന്തും വോട്ട് ചെയ്യാന്‍ രാവിലെ തന്നെ എത്തി. ചെന്നൈയിലെ സ്‌റ്റെല്ല മരിയ കോളേജിലായിരുന്നു വോട്ട് ചെയ്യാനായി അദ്ദേഹം എത്തിയത്.

കമല്‍ഹാസന്‍ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. ഇത്തവണ കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്ന് കമല്‍ഹാസന്‍ ജനവിധി തേടുന്നുണ്ട്. പ്രമുഖ താരങ്ങളായ സൂര്യയും കാര്‍ത്തിയും ഒപ്പം പിതാവ് ശിവകുമാറും വോട്ട് ചെയ്യാനായി എത്തിയിരുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവര്‍ വിരല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. അതേസമയം തമിഴ്‌നാട്ടിലെ 234 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിഎംകെയും അണ്ണാഡിഎംകെയും തമ്മിലാണ് ഇത്തവണയും പോരാട്ടം.

മാധുരി ബ്രഗന്‍സയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kerala Election 2021 : LDFന്റെ അഴിമതി ഭരണം അവസാനിക്കുന്നു | Oneindia Malayalam

English summary
tamil nadu assembly election 2021: actor vijay arrives in cycle to cast vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X