തമിഴ്‌നാട്ടില്‍ ആദ്യ സൂചനകളില്‍ മുന്നിലെത്തി ഡിഎംകെ സഖ്യം, 78 ഇടത്ത് ലീഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ചത് പോലെ ഡിഎംകെയുടെ മുന്നേറ്റം. ആദ്യ സൂചനകള്‍ ലഭിക്കുമോ ഡിഎംകെ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 78 സീറ്റില്‍ അധികം ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. ഡിഎംകെ മാത്രം 66 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം അണ്ണാഡിഎംകെ സഖ്യം 55 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഇതില്‍ 44 സീറ്റില്‍ അണ്ണാഡിഎംകെയാണ് ലീഡ് ചെയ്യുന്നത്. അഞ്ച് സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഡിഎംകെ. 234 മണ്ഡലങ്ങളിലായി 3990 പേരാണ് ഇത്തവണ ജനവിധി തേടുന്നത്. 75 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചെന്നൈയില്‍ വിവിധ കോളേജുകളില്‍ ആയി നാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഉണ്ട്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video













Click it and Unblock the Notifications