കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുവിശേഷം പ്രസംഗിച്ചു, ഐഎഎസ് ഓഫീസറുടെ പണിപോകും!

Google Oneindia Malayalam News

ചെന്നൈ: സുവിശേഷ പ്രസംഗകനായ ഐ എ എസ് ഓഫീസര്‍ സി ഉമാശങ്കറിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നതില്‍ നിന്നും തന്നെ വിലക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഐ എ എസ് ഓഫീസറായ ഉമാശങ്കര്‍ ഇപ്പോള്‍. ഉമാശങ്കറിന് കുറച്ച് കൂടി സമയം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നറിയുന്നു.

പൊതുസ്ഥലത്ത് മതപ്രസംഗം നടത്തുന്നതില്‍ നിന്നും ഐ എ എസ് ഓഫീസറായ ഉമാശങ്കറിനെ നേരത്തെ സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള തന്റെ അവകാശത്തെ സര്‍ക്കാര്‍ തടഞ്ഞു എന്നാണ് ഉമാശങ്കറിന്റെ ആരോപണം. മതം പ്രചരിപ്പിക്കാനുളള അവകാശം തനിക്ക് ഭരണഘടന നല്‍കുന്നതാണ്.

uma-shankar-ias

എന്നാല്‍ ഐ എ എസ് ഓഫീസറായ ഉമാശങ്കര്‍ മതപ്രസംഗം നടത്തുന്നതും മറ്റ് മതങ്ങളെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ പ്രസംഗിക്കുകയും ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. ഇത് കാണിച്ചാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉമാശങ്കറിനെ പൊതുസ്ഥലത്ത് മതപ്രസംഗം നടത്തുന്നതില്‍ നിന്നും വിലക്കിയത്. എന്നാല്‍ മതപ്രതചാരണം നടത്താന്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം വകുപ്പ് തനിക്ക് അനുവാദം നല്‍കുന്നുണ്ട് എന്നാണ് ഇയാളുടെ വാദം.

<strong>അടുത്ത പേജില്‍: മതംമാറി ക്രിസ്ത്യാനിയായ ഐഎഎസ് ഓഫീസര്‍</strong>അടുത്ത പേജില്‍: മതംമാറി ക്രിസ്ത്യാനിയായ ഐഎഎസ് ഓഫീസര്‍

English summary
Tamil Nadu govt to take action against IAS officer C.Umashankar preaching Christianity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X