മതംമാറി ക്രിസ്ത്യാനിയായ ഐഎഎസ് ഓഫീസര്‍
തമിഴ്‌നാട് കേഡറിലെ 1990 ബാച്ച് ഐ എ എസ് ഓഫീസറാണ് സി ഉമാശങ്കര്‍. 1992 ല്‍ തമിഴ്‌നാട്ടില്‍ അസിസ്റ്റന്റ് കളക്ടറായാണ് ഇദ്ദേഹം സര്‍വ്വീസ് തുടങ്ങുന്നത്. ചട്ടങ്ങള്‍ തെറ്റിച്ച്, ജോലിസമയത്ത് മതപ്രസംഗം നടത്തിയാണ് ഇയാള്‍ വിവാദത്തില്‍ അകപ്പെടുന്നത്. ദളിത് വംശജനായ ഇയാള്‍ 2008 ലാണ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്.
അഴിമതിക്കെതിരായ യുദ്ധത്തിന് വേണ്ടിയാണ് താന്‍ മതംമാറിയത് എന്നാണ് ഇയാള്‍ പറയുന്നത്. ജയലളിത സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ഉമാശങ്കറിന്റെ നിലപാടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ ജോലി സമയത്ത് പോലും പരസ്യമായി മതപ്രചാരണം നടത്തിയ ഇയാള്‍ സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ പോലും വകവെച്ചില്ല.

ജനുവരി 24 - 26 തീയതികളില്‍ തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി തുടങ്ങിയ ജില്ലകളില്‍ പരിപാടികളില്‍ നിന്നും പങ്കെടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കിരുന്നു. എന്നാല്‍ ഇത് വിലവെക്കാതെ ഉമാശങ്കര്‍ തന്റെ മത പ്രചാരണം തുടര്‍ന്നു. കേന്ദ്രസര്‍ക്കാരും ബി ജെ പിയും തനിക്ക് മേല്‍ നടപടിയെടിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെടുന്നു എന്നും ഇയാള്‍ പറയുന്നു.












Click it and Unblock the Notifications