ഐഎഎസ് ഓഫീസര്‍ സുവിശേഷകനോ വര്‍ഗീയ വാദിയോ?
ഇന്ത്യന്‍ ഭരണഘടനയല്ല, ബൈബിളാണ് തനിക്ക് പ്രധാനമെന്ന് പറയാന്‍ ഉമാശങ്കറിന് ഒരു മടിയുമില്ല. താന്‍ പലതവണ ജീസസിനെ കണ്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. തന്നെ തൊട്ടാല്‍ ആളുകളുടെ അസുഖം ഭേദമാകും. പക്ഷേ ഇതല്ലാതെ, തികച്ചും വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളും ഉമാശങ്കര്‍ നടത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ പെട്ട് ആളുകള്‍ മരിച്ചപ്പോള്‍ അത് അവരുടെ പാപത്തിന്റെ ഫലമാണ് എന്നാണ് ഇദ്ദേഹം പ്രതികരിച്ചത്. ഹിന്ദുമതത്തിലെ പാപികളുടെ നേരെ ദൈവത്തിന്റെ കോപമായിരുന്നേ്രത അത്. ഇതിനെ വിശദീകരിച്ചുകൊണ്ട് ഉമാശങ്കര്‍ ടി വി ചാനലില്‍ പറഞ്ഞത് അമേരിക്കയുടെ പാപത്തിന്റെ ഫലമാണ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണമെന്നാണ്. എന്നാല്‍ അതില്‍ കൊല്ലപ്പെട്ടവരെല്ലാവരും പാപികളായിരുന്നില്ല എന്ന് മാത്രം.

സ്വന്തം മതം പ്രചരിപ്പിക്കുന്നതില്‍ ഉമാശങ്കറിനെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല എന്നാണ് ഇതേക്കുറിച്ച് നിയമവിദഗ്ധര്‍ക്ക് പറയാനുള്ളത്. മാത്രമല്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ പൂജയും മറ്റും ചെയ്യുന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളുമാണ് ഉമാശങ്കറിനെ വിലക്കാന്‍ മുന്നോട്ട് വരുന്നതെന്നും ആക്ഷേപമുണ്ട്.












Click it and Unblock the Notifications