Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ നിർമ്മാതാവിനെ കൊന്ന് പുഴയില്‍ തള്ളി: 2 വർഷമായി സ്ത്രീകളെ എത്തിച്ച് നല്‍കിയയാള്‍ പിടിയില്‍

ചെന്നൈ: സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചെന്നൈയിലെ വ്യവസായി ഭാസ്കരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശന്‍ എന്ന ഇടപാടുകാരനാണ് അറസ്റ്റിലായതെന്നാണ് വിരുഗമ്പാക്കം പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഭാസ്കരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളായിരുന്നു കൂവം നദിയോടുചേര്‍ന്ന് ചിന്മയനഗറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയതും വിവരം പൊലീസിനെ അറിയിച്ചത്. നഗരത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ നിർണ്ണായക തുമ്പുണ്ടാക്കാന്‍ സാധിച്ചത് ചെന്നൈ പൊലീസിനും അഭിമാന നേട്ടമായി.

ബാഗില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈകാലുകള്‍

ബാഗില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈകാലുകള്‍ കെട്ടുകയും വായില്‍ തുണി തിരുകുകയും ചെയ്തിരുന്നു. ആദ്യം മരണപ്പെട്ടത് ആരാണെന്ന വ്യക്തമായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെന്നൈയിലെ വ്യവസായിയും സിനിമ രംഗത്ത് പണമിടപാട് നടത്തുന്ന ഭാസ്കരനാണെന്ന് തിരിച്ചറഞ്ഞത്.

ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ

വെള്ളിയാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ ഭാസ്കരന്‍ ഗണേശനെ

വെള്ളിയാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ ഭാസ്കരന്‍ ഗണേശനെ കാണാനാണ് പോയതെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിന് അന്വേഷണം കൂടുതല്‍ എളുപ്പമായി. വീട്ടില്‍ നിന്ന് ഇറങ്ങിയ ഭാസ്കരന്‍ പിന്നീട് തിരിച്ച് വന്നില്ലെന്ന് കാട്ടി കുടംബം പൊലീസില്‍ പരാതി നല്‍കുകുയം ചെയ്തിരുന്നു ചെന്നൈ നഗരത്തില്‍ പെണ്‍വാണിഭ് സംഘത്തിലെ കണ്ണിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഗണേശന്‍.

കഴിഞ്ഞ രണ്ട് വർഷമായി ഇദ്ദേഹം ഭാസ്കരന് സ്ത്രീകളെ

കഴിഞ്ഞ രണ്ട് വർഷമായി ഇദ്ദേഹം ഭാസ്കരന് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നത് ഗണേഷനാണെന്നും പൊലീസ് മനസ്സിലാക്കി. റെഡ്‌ഹിൽസ് പോലീസ് പരിധിയിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയോടെ ഭാസ്കരന്‍ ഗണേശന്റെ വീട്ടിലേക്ക് എത്തി. ഇവിടെ വെച്ച് ഇരുവരും തമ്മില്‍ ഏതോ സ്ത്രീയെച്ചൊല്ലി തർക്കം ഉണ്ടാവുകയും അത് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു.

സംഘർഷത്തിനിടെ മദ്യലഹരിയിലായിരുന്ന ഭാസ്കരനെ ഗണേശന്‍

സംഘർഷത്തിനിടെ മദ്യലഹരിയിലായിരുന്ന ഭാസ്കരനെ ഗണേശന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വലിയ പ്ലാസ്റ്റിക് കവർ സംഘടിപ്പിച്ച ഗണേശന്‍ മൃതദേഹം അതിലാക്കി കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭാസ്കരന്റെ എ ടി എം കാർഡുപയോഗിച്ച് ഗണേശന്‍ പണം പിന്‍വലിച്ചത് കണ്ടെത്തിയതും അന്വേഷണത്തില്‍ നിർണ്ണായകമായി.

സെപ്റ്റംബര്‍ രണ്ടിനുശേഷം ഭാസ്‌കരന്റെ ബാങ്ക് അക്കൗണ്ടില്‍

സെപ്റ്റംബര്‍ രണ്ടിനുശേഷം ഭാസ്‌കരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം ഇരുപതിനായിരം രൂപയായിരുന്നു പിന്‍വലിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരുന്ന ഭാസ്കരൻ രണ്ട് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+