• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇളയദളപതി രാഷ്ട്രീയ പ്രവേശനത്തിനാണോ ഒരുങ്ങുന്നത്? തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി പോസ്റ്ററുകള്‍!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ ഇളയദളപതി വിജയുടെ പോസ്റ്ററുകള്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന തമ്മിലടി തമിഴ്‌നാട്ടില്‍ സജീവമായിരിക്കെയാണ് വിജയ് പോസ്റ്റുകള്‍ വന്നിരിക്കുന്നത്. വിജയിനോട് നേരത്തെ തന്നെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ ഏറ്റുമുട്ടിയിരുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ എന്ന ചിത്രം നിരോധിക്കണമെന്ന് വരെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ എടപ്പാടി പളനിസ്വാമിക്കും, പനീര്‍സെല്‍വത്തിനും ഇത് വലിയ വെല്ലുവിളിയാണ്. വിജയ് ഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുമോ എന്ന ഭയവും അണ്ണാഡിഎംകെയ്ക്കുണ്ട്.

cmsvideo
  തമിഴ്‌നാട് മുഖ്യമന്ത്രി ഇനി വിജയ്‌ ? | Oneindia Malayalam

  വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ച് കൊണ്ടുള്ള പോസ്റ്ററുകളാണ് തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഉള്‍പ്പാര്‍ട്ടി പോരുകള്‍ സംസ്ഥാനത്ത് ശക്തമാണ്. സൂപ്പര്‍ താരം രജനീകാന്തും കമല്‍ഹാസനും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ സന്നാഹങ്ങളുമായി മത്സരിക്കുന്നുണ്ട്. ഇതിനിടയില്‍ വിജയ് കൂടി വരുമോ എന്ന കാര്യമാണ് എല്ലാവരും സംശയത്തോടെ ഉറ്റുനോക്കുന്നത്. വിജയ് എന്തെങ്കിലും നേതാവിന് വേണ്ടി പ്രചാരണത്തിനായി ഇറങ്ങുകയോ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയോ ചെയ്താല്‍ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ മാറി മറിയും. സംസ്ഥാനത്ത് രജനീകാന്തിനോളം ജനപ്രീതി ഉള്ള താരമാണ് വിജയ്.

  പോസ്റ്ററില്‍ വിജയിനെ എംജിആറായും ഭാര്യ സംഗീതയെ ജയലളിതയായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മധുര, സേലം രാമനാഥപുരം, എന്നിവിടങ്ങളിലാണ് പോസ്റ്റുകള്‍ ഏറെയുമുള്ളത്. വിജയ് ചിത്രമായി ഏറ്റവും ഒടുവില്‍ തിയ്യേറ്ററില്‍ എത്തിയ ബിഗിന്റെ റിലീസിന്റെ സമയത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന വിജയ് നല്‍കിയിരുന്നു. മെര്‍സല്‍ എന്ന ചിത്രത്തില്‍ മോദി സര്‍ക്കാരിന്റെ ജിഎസ്ടി ഉള്‍പ്പെടെയുള്ള നയങ്ങളെ വിമര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ പണം കൊടുത്ത് വോട്ട് വാങ്ങുന്നതും, ജനങ്ങള്‍ക്ക് അനാവശ്യമായി വോട്ടിന് വേണ്ടി സഹായങ്ങള്‍ നല്‍കുന്നതുമായിരുന്നു ഉണ്ടായിരുന്നത്.

  ഇതെല്ലാം രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി വിജയിനെ മാറ്റിയിരുന്നു. നേരത്തെ പേരിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിജയ് ആക്രമിക്കപ്പെട്ടിരുന്നു. ഇനിയും റിലീസാകാനുള്ള മാസ്റ്റര്‍ സിനിമിയുടെ ഷൂട്ടിംഗിനിടെ താരത്തിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ താരത്തിനെതിരെ യാതൊരു തെളിവുകളും ഇല്ലെന്ന് പിന്നീട് ആദായ നികുതി ഓഫീസ് പറഞ്ഞിരുന്നു. അതേസമയം വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായിട്ടുള്ള സൂചനകളായിട്ടാണ് ആരാധകര്‍ ഇതിനെ കാണുന്നത്. എന്നാല്‍ വിജയ് പോസ്റ്ററുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

  English summary
  vijay posters in tamil nadu raised speculations he may join politics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X