അത്യപൂര്‍വ മാറ്റവുമായി സിപിഎം, തമിഴ്‌നാട്ടില്‍ ജില്ലാ സെക്രട്ടറി കാഴ്ച്ചാ പരിമിതിയുള്ളയാള്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ അത്യപൂര്‍വ മാറ്റം പാര്‍ട്ടിയില്‍ കൊണ്ടുവന്ന് സിപിഎം. പാര്‍ട്ടിയുടെ ഒരു ജില്ലാ ഘടകത്തിന് പുതിയ പ്രസിഡന്റ് വന്നിരിക്കുകയാണ്. അതിന് എന്താണിത്ര പ്രസക്തിയെന്ന് ചോദിക്കാനിരിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. കാഴ്ച്ചാ പരിമിധിയുള്ള വ്യക്തിയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത് ആദ്യമായിട്ടാണ് കാഴ്ച്ചാ പരിമിധിയുള്ളയാളെ ഒരു പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി നിയമിക്കുന്നത്. സിപിഎമ്മിന്റെ ചെങ്കല്‍പ്പേട്ട് ജില്ലാ യൂണിറ്റിന്റെ ജില്ലാ സെക്രട്ടറിയായി ബിഎസ് ഭാരതി അണ്ണയെയാണ് തിരഞ്ഞെടുത്തത്. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയിലൂടെയാണ് അദ്ദേഹം പാര്‍ട്ടിയിലെത്തിയത്.

ഒരു അഭിഭാഷകന്‍ കൂടിയാണ് ഭാരതി അണ്ണ. നിയമ പഠനം ഡോ അംബേദ്കര്‍ ലോ കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ചെങ്കല്‍പ്പേട്ടില്‍ തന്നെയായിരുന്നു അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. മൂന്ന് വയസ്സ് വരെ തനിക്ക് കാഴ്ച്ചയുണ്ടായിരുന്നതായി ഭാരതി അണ്ണ പറയുന്നു. പിന്നീട് ഷോര്‍ട്ട് സൈറ്റിന്റെ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായി. അത് കാഴ്ച്ച മൊത്തം നഷ്ടമാകുന്നതിലേക്ക് പിന്നീട് നയിച്ചെന്നും ഭാരതി അണ്ണ വ്യക്തമാക്കി. 2014ലാണ് ഭാരതി അണ്ണയ്ക്ക് കാഴ്ച്ചാ ശക്തി പൂര്‍ണമായി നഷ്ടമാകുന്നത്. അയിത്ത വിരുദ്ധ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. നേരത്തെ ഭാരതി അണ്ണ.
കാഴ്ച്ചാശക്തി പൂര്‍ണമായി നഷ്ടമായതോടെ പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ പറ്റാതായ. അതുകൊണ്ടാണ് അയിത്ത വിരുദ്ധ സമിതിയില്‍ നിന്ന് രാജിവെച്ചത്. എനിക്ക് ഇതേ തുടര്‍ന്ന് വിഷാദം പിടിപെട്ടിരുന്നു. ആധുനിക സാങ്കേതികവിദ്യയാണ് ആ സമയം സഹായിച്ചത്. ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടി ആ സമയം ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതാകെ മാറ്റി മറിച്ചെന്നും ഭാരതി അണ്ണ പറയുന്നു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം. ചെങ്കല്‍പ്പേട്ട് ജില്ലാ കമ്മിറ്റിക്കും ഭാരതി അണ്ണയ്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു.
1989ലാണ് ഭാരതി അണ്ണ എസ്എഫ്‌ഐയില്‍ ചേരുന്നത്. 41ാം വയസ്സിലാണ് അദ്ദേഹത്തിന് കാഴ്ച്ചശക്തി നഷ്ടമാകുന്നത്. സിപിഎമ്മിന്റെ വിവിധ സംഘടനകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെയും ഭാഗമായിട്ടുണ്ട് അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതാണ് തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. നേരത്തെ നടന്ന ജില്ലാ സമ്മേളനത്തില്‍ തനിക്ക് കമ്മിറ്റിയില്‍ നിന്ന് പോകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഇന്ന് ഞാന്‍ ജില്ലാ സെക്രട്ടറിയായി നിയമിതനായി. ഇതിനെല്ലാം സഹായിച്ചത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്. അതിന്റെ സഹായത്തോടെ എനിക്ക് പ്രസംഗിക്കാനും ഇടപെടാനുമെല്ലാം സാധിക്കുന്നുണ്ടെന്നും ഭാരതി അണ്ണ പറഞ്ഞു.












Click it and Unblock the Notifications