Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജെ ചിത്രയുടെ ഭര്‍ത്താവ് വീണ്ടും കുടുങ്ങി, ആത്മഹത്യാ കേസിന് പുറമേ പുതിയൊരു കേസില്‍ അറസ്റ്റില്‍!!

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ സീരിയല്‍ നടി വിജെ ചിത്രയുടെ ഭര്‍ത്താവ് വീണ്ടുമൊരു കേസില്‍ കൂടി അറസ്റ്റിലായി. ഹേമനാഥ് രവിക്കെതിരെ ഗുരുതരമായ പുതിയൊരു കേസാണ് വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയ കേസാണ് ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒന്നരകോടിയോളം രൂപ മെഡിക്കല്‍ സീറ്റിനെന്ന പേരില്‍ ഇയാള്‍ തട്ടിയെടുത്തെന്ന് പോലീസ് പറയുന്നു. ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് ഹേമന്ദ് നേരത്തെ അറസ്റ്റിലായിരുന്നു. നടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ഹേമനാഥാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.

1

വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹേമനാഥിനെതിരെ പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. അതേസമയം ചിത്രയുടെ കേസിനൊപ്പം ഇതും കൂടി വരുന്നതോടെ ശരിക്കും കുടുങ്ങിയിരിക്കുകയാണ് ഇയാള്‍. നേരത്തെ ഹേമന്ദിനെ ആറ് ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. അതാണ് ആത്മഹത്യക്ക് കാരണമെന്നും പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിലെ പ്രശസ്തമായ പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലെ നടിയായിരുന്നു വിജെ ചിത്ര. ചെന്നൈയിലെ നസ്രത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ ഡിസംബര്‍ ഒമ്പതിനാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ട് കഴിഞ്ഞ് രാത്രി ഒരു മണിയോടെയാണ് ഇവര്‍ മുറിയിലെത്തിയത്. ചെന്നൈയിലെ കോട്ടൂര്‍പുരം സ്വദേശിയായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവ് ഹേമനാഥിനെതിരെ നടിയുടെ അമ്മയും പരാതി നല്‍കിയിരുന്നു. സെറ്റില്‍ ഇയാള്‍ മദ്യപിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു.

അതേസമയം നടിയുടെ ബാഗില്‍ നിന്ന് കഞ്ചാവും അത് നിറച്ച സിഗരറ്റുകളും കിട്ടിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ഇനി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രയുടെ പിതാവ് രവി, നടി മദ്യപിക്കാറുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ റിപ്പോര്‍ട്ട് ചിത്രയുടെ ആരാധകരെ ഞെട്ടിക്കുന്നതാണ്. നേരത്തെതന്നെ വിവിധ സിനിമാ ഇന്‍ഡസ്ട്രികളില്‍ എന്‍സിബി ഇത്തരം അന്വേഷണങ്ങള്‍ നടത്തിയിരുന്നു.

Recommended Video

cmsvideo
    Nayanthara's heart felt condolence to vj chithra

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+