ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ അര്‍ധ നഗ്ന മൃതദേഹം റോഡിലെറിഞ്ഞ് അജ്ഞാത സംഘം, കൊലപാതകം?
ചെന്നൈ: തമിഴ്നാട് ആകെ ഞെട്ടിവിറച്ചിരിക്കുകയാണ്. ഒരു യുവതിയുടെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ഈ ഭീതി. കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം അജ്ഞാത സംഘം റോഡിലേക്ക് എറിയുകയായിരുന്നു. അര്‍ധ നഗ്നയായ രീതിയിലായിരുന്നു യുവതിയുടെ മൃതദേഹം. കോയമ്പത്തൂരിലെ അവിനാശി റോഡില്‍ ചെന്നിപാളിയത്തിന് സമീപം ഇന്നലെ പുലര്‍ച്ചെയോടെയാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഇത് കൊലപാതകമാണെന്ന് പോലീസ് കരുതുന്നു. പോലീസ് വരും മുമ്പ് ഈ മൃതദേഹത്തിലൂടെ പലതവണ വാഹനങ്ങള്‍ കയറിയിറങ്ങിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നെല്ലാം മൃതദേഹം ഇവിടെ കൊണ്ടിട്ടതാണെന്ന് വ്യക്തമാണ്.

കൊലപാതകമാണെന്ന സൂചനയെ തുടര്‍ന്ന് പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ദുരൂഹ മരണത്തിനാണ് നിലവില്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇന്നലെ രാവിലെ ഡ്രൈവര്‍മാരാണ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിംഗിനെ മൃതദേഹം കണ്ട കാര്യം അറിയിക്കുന്നത്. പലതവണ ഈ മൃതദേഹത്തിന്റെ തലയിലൂടെയും മുഖത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങിയെന്ന് ഇവര്‍ പറയുന്നു. തലയാകെ ഇടിച്ച് തെറിച്ച് നിലയിലാണ്.
വിവരം കിട്ടിയ ഉടനെ പോലീസ് ഇവിടെയെത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയായിരുന്നു. ഓടുന്ന കാറിന്റെ വാതില്‍ തുറന്ന് എന്തോ ഒന്ന് റോഡില്‍ വീഴുന്നതാണ് ആദ്യം കാണുമ്പോള്‍ മനസ്സിലാവുക. പിന്നെ നോക്കിയാണ് കാറിന്റെ വാതില്‍ തുറന്ന് മൃതദേഹം പുറത്തേക്ക് എറിയുന്നതാണെന്ന് വ്യക്തമാകുക. മൃതദേഹം അര്ധനഗ്മായ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവിനാശി റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുപ്രകാരമാണ് കേസ് നടക്കുന്നത്. മൃതദേഹം വലിച്ചെറിഞ്ഞ വാഹനം കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. സംഭവം വളരെ ഗൗരവം നിറഞ്ഞതാണെന്ന് പോലീസ് കരുതുന്നു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സമീപത്തുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്ന് പീലമേട് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒരു എസ്യുവിയില് നിന്നാണ് മൃതദേഹം എറിയുന്നത്. പിന്നാലെ തന്നെ രണ്ട് വാഹനങ്ങള്‍ ഈ മൃതദേഹത്തിലൂടെ കയറിയിറങ്ങുന്നുണ്ട്. അതേസമയം റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഈ സ്ത്രീയുടെ ശരീരത്തിലൂടെ വാഹനം കയറിയതാണെന്നായിരുന്നു പോലീസ് കരുതിയത്. എന്നാല്‍ ഇവരുടെ മൃതദേഹം അര്‍ധനഗ്നമായ രീതിയിലായത് പോലീസിന്റെ സംശയം വര്‍ധിപ്പിക്കുകയായിരുന്നു. ഇത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കാനുള്ള കാരണവും അത് തന്നെയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം പറയാനാവൂ. അതിന് ശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications